scorecardresearch

ഹാര്‍ദിക്കിനെ വിമർശിച്ച മുൻ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഗംഭീര്‍

എന്നാല്‍ ഹാര്‍ദിക്കിനെ വിമര്‍ശിക്കാന്‍ ഡിവില്ലിയേഴ്‌സിനും പീറ്റേഴ്‌സണും ഒരു യോഗ്യതയുമില്ലെന്ന് ഗംഭീര്‍ ആഞ്ഞടിച്ചു. ഹാര്‍ദിക് മറ്റൊരു ഫ്രാഞ്ചൈസിയില്‍ നിന്ന് വന്നതാണ്. അദ്ദേഹത്തിന് അല്‍പ്പം സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു

എന്നാല്‍ ഹാര്‍ദിക്കിനെ വിമര്‍ശിക്കാന്‍ ഡിവില്ലിയേഴ്‌സിനും പീറ്റേഴ്‌സണും ഒരു യോഗ്യതയുമില്ലെന്ന് ഗംഭീര്‍ ആഞ്ഞടിച്ചു. ഹാര്‍ദിക് മറ്റൊരു ഫ്രാഞ്ചൈസിയില്‍ നിന്ന് വന്നതാണ്. അദ്ദേഹത്തിന് അല്‍പ്പം സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു

author-image
Sports Desk
New Update
Gautham Gambhir | IPL 2024

ഹാര്‍ദിക് മറ്റൊരു ഫ്രാഞ്ചൈസിയില്‍ നിന്ന് വന്നതാണ്. അദ്ദേഹത്തിന് അല്‍പ്പം സമയം ആവശ്യമാണെന്നും ഗംഭീര്‍ പറഞ്ഞു

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്ടനുമായ ഹാര്‍ദിക് പാണ്ഡ്യയെ വിമർശിച്ച ഇതിഹാസ താരങ്ങളായ എ.ബി. ഡിവില്ലിയേഴ്‌സിനേയും കെവിന്‍ പീറ്റേഴ്‌സണെയും രൂക്ഷമായി വിമര്‍ശിച്ച് ഗൗതം ഗംഭീര്‍. ഹാര്‍ദിക് പാണ്ഡ്യ ഈഗോയുള്ള ക്യാപ്റ്റനാണെന്നും മുംബൈ പോലുള്ള പരിചയസമ്പന്നരായ താരങ്ങളുള്ള ടീമിന് അത്തരം ക്യാപ്റ്റന്‍സി വെല്ലുവിളി ആണെന്നുമായിരുന്നു ഡിവില്ലിയേഴ്‌സ് വിമര്‍ശിച്ചത്.

Advertisment

എന്നാല്‍ ഹാര്‍ദിക്കിനെ വിമര്‍ശിക്കാന്‍ ഡിവില്ലിയേഴ്‌സിനും പീറ്റേഴ്‌സണും ഒരു യോഗ്യതയുമില്ലെന്ന് ഗംഭീര്‍ ആഞ്ഞടിച്ചു. "വിദഗ്ധര്‍ പറയുന്നതില്‍ എല്ലാം കാര്യമുണ്ടാവണം എന്നില്ല. എന്തെങ്കിലുമൊക്കെ പറയുക എന്നത് അവരുടെ ജോലിയാണ്. ഒരാളുടെ ക്യാപ്റ്റന്‍സി വിലയിരുത്തുന്നത് അവരുടെ ടീമിന്റെ പ്രകടനത്തിലൂടെയാണ്. ഈ സീസണില്‍ മുംബൈ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു എങ്കില്‍ എല്ലാ വിദഗ്ധരും ഹാര്‍ദിക്കിനെ പുകഴ്ത്തുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുംബൈ നല്ല പ്രകടനം പുറത്തെടുക്കാത്തത് കൊണ്ട് എല്ലാവരും ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരായി പറയുന്നു," ഗംഭീര്‍ പറഞ്ഞു.

Advertisment

"ഹാര്‍ദിക് മറ്റൊരു ഫ്രാഞ്ചൈസിയില്‍ നിന്ന് വന്നതാണ്. അദ്ദേഹത്തിന് അല്‍പ്പം സമയം ആവശ്യമാണെന്നും തിരിച്ചറിയുന്നത് പ്രധാനമാണ്. ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിക്കുന്ന എ.ബി. ഡിവില്ലിയേഴ്‌സും കെവിന്‍ പീറ്റേഴ്‌സണും അവരുടെ ടീമിന്റെ ക്യാപ്റ്റന്മാര്‍ ആയിരുന്നപ്പോള്‍ എന്ത് പ്രകടനമാണ് കാഴ്ചവച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ ഇരുവരും യാതൊന്നും നേടിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഹാര്‍ദിക് ഒരു ഐപിഎല്‍ കിരീടം വിജയിച്ച ക്യാപ്റ്റനാണ്. അതിനാല്‍ തന്നെ ഓറഞ്ചിനെ ആപ്പിളുമായി താരതമ്യപ്പെടുത്തരുത്," ഗംഭീർ വിമർശിച്ചു.

Read More Sports News Here

Ab De Villiers Kevin Pietersen Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: