/indian-express-malayalam/media/media_files/2025/01/13/IyJVQuzYvoYcRwP4Mgve.jpg)
Ira Jadhav Photograph: (video screenshot)
ബാറ്റുകൊണ്ട് 14കാരി കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോൾ പിറന്നത് പുതു ചരിത്രം. വനിതകളുടെ അണ്ടർ 19 വൺഡേ കപ്പിലാണ് ഇറാ ജാഥവ് ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചത്. നേടിയെടുത്തത് 346 റൺസ്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം എന്ന നേട്ടം ഇറ തന്റെ പേരിലാക്കി.
157 പന്തിൽ നിന്നാണ് ഇറ 346 റൺസ് സ്കോർ ചെയ്തത്. മുംബൈയും മേഘാലയും തമ്മിലുള്ള മത്സരത്തിലാണ് ചരിത്രം പിറന്നത്. 42 ഫോറും 16 സിക്സും ഇറ പറത്തി. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ഹർലിക്കൊപ്പം 274 റൺസിന്റെ കൂട്ടുകെട്ടും ഇറ കണ്ടെത്തി. ഇറയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിൽ 563 റൺസ് ആണ് മുംബൈ സ്കോർ ചെയ്തത്. അതും മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ.
3⃣4⃣6⃣* runs
— BCCI Domestic (@BCCIdomestic) January 12, 2025
1⃣5⃣7⃣ balls
1⃣6⃣ sixes
4⃣2⃣ fours
Watch 🎥 snippets of Mumbai batter Ira Jadhav's record-breaking knock vs Meghalaya in Women's Under 19 One Day Trophy at Alur Cricket Stadium in Bangalore 🔥@IDFCFIRSTBank | @MumbaiCricAssoc
Scorecard ▶️ https://t.co/SaSzQW7IuTpic.twitter.com/tWgjhuB44X
ഇറയുടെ ചരിത്രമെഴുതിയ ഇന്നിങ്സ് സെലക്ടർമാരുടെ ശ്രദ്ധ പിടിക്കുമെന്ന് ഉറപ്പ്. അണ്ടർ 19 വനിതാ ലോകകപ്പ് ടീമിലേക്ക് ഇറയ്ക്ക് വിളിയെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇറയെ ഉടനെ തന്നെ ഇന്ത്യൻ കുപ്പായത്തിൽ കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുൻ ഇന്ത്യൻ വനിതാ താരം ഡയാന പറഞ്ഞു.
വനിതാ പ്രീമിയർ ലീഗ് 2025ലെ ലേലത്തിൽ പേര് രജിസ്റ്റർ ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഇറ. എന്നാൽ ഇറയെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ മടിച്ചു. പക്ഷെ ഇപ്പോഴത്തെ ട്രിപ്പിൾ സെഞ്ചുറി ഇറയുടെ തലവര മാറ്റുമെന്ന് ഉറപ്പ്. അണ്ടർ 19ൽ നാല് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങൾ മാത്രമാണ് ഇരട്ട സെഞ്ചുറി നേടിയത്. സ്മൃതി മന്ഥാന, രാഘ്വി ബിസ്റ്റ്, ജെമിമ റോഡ്രിഗസ്, സനിക എന്നിവരാണ് അവർ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.