/indian-express-malayalam/media/media_files/2025/05/29/HfuPT4Cr61VZqpl9D59k.jpg)
Lionel Messi, Suarez Photograph: (Lionel Messi, Instagram)
Lionel Messi, FIFA Club World Cup: 2026 ഫിഫ ലോകകപ്പിന് ഇനി ഒരു വർഷത്തിന്റെ അകലം മാത്രം. വിശ്വകിരീട പോരിന് അരങ്ങൊരുക്കുന്നതിന് മുൻപ് ക്ലബ് ലോകകപ്പ് ആവേശത്തിലേക്ക് കടക്കുകയാണ് അമേരിക്ക. ക്ലബ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് ഇനി നാല് ദിവസത്തിന്റെ അകലം മാത്രമുള്ളപ്പോൾ ആരാധകരെ സന്തോഷത്തിലാക്കുന്നൊരു വാർത്തയാണ് വരുന്നത്. ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക് ഫിഫ കുത്തനെ കുറച്ചതായാണ് റിപ്പോർട്ട്.
ഇന്ത്യൻ സമയം ജൂൺ 15ന് പുലർച്ചെ 5.30ന് ഇന്റർ മയാമിയും ഈജിപ്ത്യൻ ക്ലബ് അൽ അഹ്ലിയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഈ മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് ഫിഫ നാല് ഡോളറായി കുറച്ചതായാണ് ദ് അത്ലറ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ നാല് ഡോളർ നൽകിയാൽ മെസിയുടെ കളി കാണാനാവും. 342 ഇന്ത്യൻ രൂപയ്ക്ക് മെസിയുടെ മത്സരം കാണാനാവുമോ എന്ന് വിശ്വസിക്കാനാവാതെ ചോദിക്കുകയാണ് ആരാധകർ. എന്നാൽ ഇതിന് പിന്നിൽ ഫിഫയുടെ ഗ്യാലറി നിറയ്ക്കാനുള്ള തന്ത്രമാണ്.
Also Read: 'നാളെ നിങ്ങളുടെ കുഞ്ഞുങ്ങളാവും പിടഞ്ഞുവീണ് മരിക്കുക; അപ്പോഴോ?' ഗാസയിലേക്ക് ചൂണ്ടി ഗ്വാർഡിയോള
നാല് ഡോളറിന് മത്സരം കാണാനാവുന്നത് എങ്ങനെ എന്നല്ലേ?
മയാമി ഡേഡ് കോളജ് വിദ്യാർഥികൾക്കാണ് ഫിഫയുടെ ഓഫർ. 20 ഡോളറിന്റെ ടിക്കറ്റ് ഒരു വിദ്യാർഥി വാങ്ങിയാൽ നാല് ടിക്കറ്റ് സൗജന്യമായി ലഭിക്കും എന്നാണ് ദ് അത്ലെറ്റിക് റിപ്പോർട്ട് ചെയ്യുന്നത്. ഫിഫയും മയാമി ഡേഡ് കോളജും തമ്മിലുള്ള പ്രോഗ്രാമിന്റെ ഭാഗമായാണ് ഇത്. ഇതോടെ വിദ്യാർഥി 20 ഡോളറിന് ഒരു ടിക്കറ്റ് വാങ്ങിയാൽ അഞ്ച് പേർക്ക് കളി കാണാം. ഒരാൾക്ക് ചിലവാകുന്നത് നാല് ഡോളർ മാത്രം.
Also Read: Cristiano Ronaldo: റൊണാൾഡോയുടെ യു ടേൺ; അൽ നസറിനൊപ്പം തുടരും
32 ടീമുകൾ പങ്കെടുക്കുന്ന ക്ലബ് ലോകകപ്പിന്റെ ജനറൽ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടെ ഫിഫ പല മാറ്റങ്ങളും പരീക്ഷിക്കുന്നുണ്ട്. ഡിമാൻഡ് ഉയരുന്നതും താഴുന്നതും പരിഗണിച്ച് ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തുന്നു. ചില മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് ഫിഫ കുത്തനെ കുറച്ചിരിക്കുന്നത് ക്ലബ് ലോകകപ്പ് പോലൊരു ലോകോത്തര ടൂർണമെന്റിൽ സ്റ്റേഡിയം നിറയ്ക്കാനാണ് എന്ന് വ്യക്തം.
349 ഡോളറായിരുന്നു ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക്
ദ് അത്ലറ്റിക്കിന്റെ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ ചൊവ്വാഴ്ച വരെ ഇന്റർ മയാമിയും അൽ അഹ്ലിയും കമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റ് നിപക്ക് 55 ഡോളർ വരെയായി താഴ്ന്നിരുന്നു. ഫിഫയുടെ ഔദ്യോഗിക ടിക്കറ്റ് പ്ലാറ്റ്ഫോമായ ടിക്കറ്റ്മാസ്റ്റർ പരിശോധിച്ചാൽ ഇത് വ്യക്തമാവും.
Also Read: Cristiano Ronaldo: 'പോർച്ചുഗലിനായി കാലൊടിക്കണം എങ്കിൽ അതും ഞാൻ ചെയ്യും'; പൊട്ടിക്കരഞ്ഞ് റൊണാൾഡോ
ക്ലബ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക് ഡിസംബറിൽ 349 ഡോളറായിരുന്നു. ജനുവരിയായപ്പോൾ ഇത് 230 ഡോളറായി മാറി. ഇപ്പോൾ ടിക്കറ്റ് നിരക്കിൽ 50 ശതമാനത്തിന്റെ കുറവാണ് വരുന്നത്. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതും കൂടുതൽ പ്രോമൊഷൻ നൽകുന്നതും വഴി സ്റ്റേഡിയത്തിലേക്ക് കൂടുതൽ ആരാധകരെത്തും എന്നാണ് ഫിഫയുടെ കണക്കുകൂട്ടൽ.
ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത് വഴി ഗ്യാലറിയിൽ ആവേശം നിറയ്ക്കാൻ ഫിഫ ലക്ഷ്യമിടുമ്പോഴും ഇത് എത്രകണ്ട് വിജയിക്കും എന്ന് വ്യക്തമല്ല. മെസി ഉൾപ്പെടുന്ന ഇന്റർ മയാമിയുടെ മത്സരത്തിന് പോലും ആരാധകരെ ആകർശിക്കാനാവുന്നില്ലെങ്കിൽ ക്ലബ് ലോകകപ്പ് ഫിഫയ്ക്ക് മുൻപിൽ വലിയ വെല്ലുവിളിയാവും.
Read More
Portugal Nations League Win: സമ്മാനത്തുക കേട്ടാൽ ഞെട്ടും; പോർച്ചുഗൽ ടീമിന് മുൻപിൽ കോടികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.