/indian-express-malayalam/media/media_files/PUceEjOOGlPQYwz92gAg.jpg)
Cristiano Ronaldo (Al Nassr, Instagram)
യുവേഫ നേഷൻസ് ലീഗ് കിരീട നേട്ടങ്ങളുടെ ആഘോഷങ്ങൾക്കിടയിൽ അൽ നസറിൽ തുടരുമെന്ന നിലയിൽ പ്രതികരിച്ച് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. "ഭാവി? ഒരു മാറ്റവും ഇല്ല. അൽ നസർ? അതെ," റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
ഇതോടെ അടുത്ത സീസണിലും റൊണാൾഡോ അൽ നസറിനൊപ്പം തന്നെ തുടരും എന്നാണ് വ്യക്തമാകുന്നത്. ഈ അധ്യായം അവസാനിച്ചു എന്ന നിലയിൽ റൊണാൾഡോയിൽ നിന്ന് വന്ന വാക്കുകളോടെയാണ് താരം അൽ നസർ വിടുന്നു എന്ന വിലയിരുത്തൽ ശക്തമാക്കിയത്. സൗദി പ്രോ ലീഗ് സീസൺ അവസാനിച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ റൊണാൾഡോ ഇങ്ങനെ കുറിച്ചത്.
Also Read: Cristiano Ronaldo: 'പോർച്ചുഗലിനായി കാലൊടിക്കണം എങ്കിൽ അതും ഞാൻ ചെയ്യും'; പൊട്ടിക്കരഞ്ഞ് റൊണാൾഡോ
അൽ നസറിനൊപ്പമുള്ള മൂന്നാം സീസണിലും കിരീടം നേടാനാവാത്തതാണ് റൊണാൾഡോയെ ക്ലബ് വിടാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഈ സീസണിൽ സൗദി പ്രോ ലീഗിൽ മൂന്നാം സ്ഥാനത്താണ് അൽ നസർ ഫിനിഷ് ചെയ്തത്. അൽ നസർ വിട്ടാൽ മറ്റേത് ക്ലബിലേക്ക് റൊണാൾഡോ പോകും എന്ന വലിയ ചോദ്യമാണ് ഉയർന്നത്.
Also Read: മിന്നിത്തിളങ്ങി റൊണാൾഡോ; യുവേഫ നേഷൻസ് ലീഗിൽ കപ്പടിച്ച് പോർച്ചുഗൽ
സൗദി പ്രോ ലീഗിലെ ചിരവൈരികളായ അൽ ഹിലാലിലേക്ക് റൊണാൾഡോ എത്തിയേക്കുമെന്ന റിപ്പോർട്ടുകളും ശക്തമായിരുന്നു. എന്നാൽ പുതിയ കരാറിൽ റൊണാൾഡോയെ കൊണ്ട് ഒപ്പ് വയ്പ്പിക്കുന്നതിൽ അൽ നസർ വിജയിക്കുകയാണ്. 99 ഗോളുകളാണ് റൊണാൾഡോ അൽ നസറിനായി ഇതുവരെ അടിച്ചത്. അടുത്ത സീസണിലും അൽ നസറിൽ തുടർന്ന് ഗോൾ നേട്ടം നൂറിലേക്ക് എത്തിച്ചാൽ പോർച്ചുഗൽ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുനൈറ്റഡ്, യുവന്റ്സ്, അൽ നസർ എന്നിവർക്ക് വേണ്ടി 100 ഗോളുകൾ എന്ന ചരിത്ര നേട്ടം റൊണാൾഡോയുടെ പേരിലേക്ക് വരും.
ക്ലബ് ലോകകപ്പ് കളിക്കില്ലെന്നും റൊണാൾഡോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ മാസം അമേരിക്ക വേദിയാവുന്ന ക്ലബ് ലോകകപ്പിന് വേണ്ടി ഒരു ടീമിലേക്കും പോകില്ലെന്ന് റൊണാൾഡോ വ്യക്തമാക്കി. യുവേഫ നേഷൻസ് ലീഗ് ഫൈനലിന് മുൻപായുള്ള പ്രസ് കോൺഫറൻസിൽ സംസാരിക്കുമ്പോഴാണ് റൊണാൾഡോ ക്ലബ് ലോകകപ്പ് കളിക്കില്ല എന്ന് അറിയിച്ചത്.
Also Read: 60 പൗണ്ടിന്റെ ഗുളിക; അതും വെറും ഗുളികയല്ല; ലോകകപ്പ് ജയിക്കാൻ ഇംഗ്ലണ്ടിന്റെ അറ്റകൈ
"ക്ലബ് ലോകകപ്പിൽ ഞാൻ ഉണ്ടാകില്ല. ചില ടീമുകൾ എന്നെ സമീപിച്ചിരുന്നു. ചിലർ നമുക്ക് ഉൾക്കൊള്ളാനാവുന്ന ഓഫറുകൾ വെച്ചു, മറ്റ് ചിലർ സാമാന്യബുദ്ധിക്ക് നിരക്കാത്തതും. എന്നാൽ നമുക്ക് എല്ലാം പരീക്ഷിക്കാനും എല്ലാം ചെയ്യാനുമാവില്ല. എല്ലാ ബോളും നമുക്ക് പിടിക്കാനാവില്ല, " റൊണാൾഡോ വ്യക്തമാക്കി.
Read More
റൊണാൾഡോ തുടരും? അതിനാൽ മാനെയെ ഒഴിവാക്കുന്നു; ഞെട്ടിക്കുന്ന നീക്കവുമായി അൽ നസർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us