scorecardresearch

മിന്നിത്തിളങ്ങി റൊണാൾഡോ; യുവേഫ നേഷൻസ് ലീഗിൽ കപ്പടിച്ച് പോർച്ചുഗൽ

നിശ്ചിത സമയവും എക്‌സ്ട്രാ സമയവും കടന്ന് പെനൽറ്റി വരെയെത്തിയ കലാശ പോരിനൊടുവിലാണ് പോർച്ചുഗലിൻറെ കിരീട നേട്ടം.ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം വല കുലുക്കി

നിശ്ചിത സമയവും എക്‌സ്ട്രാ സമയവും കടന്ന് പെനൽറ്റി വരെയെത്തിയ കലാശ പോരിനൊടുവിലാണ് പോർച്ചുഗലിൻറെ കിരീട നേട്ടം.ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം വല കുലുക്കി

author-image
Sports Desk
New Update
ronaldo

യുവേഫ നേഷൻസ് ലീഗിൽ കപ്പടിച്ച് പോർച്ചുഗൽ

പെനാൽറ്റി ഷൂട്ടൗട്ടിൽ സ്‌പെയിനിനെ അട്ടിമറിച്ച് യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്. പെനൽറ്റി ഷൂട്ടൗട്ടിൽ 5-3-ന് സ്‌പെയിനെ അട്ടിമറിച്ചാണ് പോർച്ചുഗലിന്റെ കിരീട നേട്ടം. നിശ്ചിത സമയത്തും അധിക സമയത്തും രണ്ട് ഗോൾ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചു. പോർച്ചുഗലിന്റെ ന്യൂനോ മെൻഡസാണ് ഫൈനലിലെ താരം. ഇത് രണ്ടാം വട്ടമാണ് പോർച്ചുഗൽ യുവേഫ നേഷൻസ് കപ്പ് കിരീടം നേടുന്നത്. 2019ലും റൊണാൾഡോയുടെ പോർച്ചുഗലാണ് കിരീടം നേടിയത്.

Advertisment

Also Read:ഗോൾവേട്ട തുടർന്ന് റൊണാൾഡോ, പിന്നാലെ അതിമനോഹരമായൊരു അസിസ്റ്റും

നിശ്ചിത സമയവും എക്‌സ്ട്രാ സമയവും കടന്ന് പെനൽറ്റി വരെയെത്തിയ കലാശ പോരിനൊടുവിലാണ് പോർച്ചുഗലിൻറെ കിരീട നേട്ടം.ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം വല കുലുക്കി. എന്നാൽ സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ ഡിയോഗ കോസ്റ്റ തടഞ്ഞത് നിർണായകമായി. പോർച്ചുഗലിന്റെ റൊണാൾഡോയും സ്‌പെയിനിൻറെ ലമീൻ യമാലും സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടതിനാൽ ഷൂട്ടൗട്ടിനുണ്ടായിരുന്നില്ല.

Also Read:ഗോൾവേട്ടയിൽ പെലെയെ മറികടന്ന് റൊണാൾഡോ; റെക്കോർഡ്

21ാം മിനിട്ടിൽ സ്‌പെയിനിൻറെ മാർട്ടിൻ സുബി മെൻഡിയാണ് ആദ്യ ഗോൾ നേടിയത്. പിന്നാലെ 25ാം മിനിട്ടിൽ ന്യൂനോ മെൻഡസ് പോർച്ചുഗലിനായി ആദ്യ ഗോളടിച്ചു. 45ാം മിനിട്ട് വരെ മത്സരം സമനിലയിൽ തുടർന്നു. പക്ഷേ ആദ്യ പകുതി അവസാനിക്കും മുൻപ് ലീഡ് നേടാൻ സ്‌പെയിന് കഴിഞ്ഞു. 

Also Read:ആളും ആരവവും ഇല്ല; ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ ആരാധകരില്ല

മൈക്കൽ ഒയാർ സബാൽ സ്‌പെയിനിനായി രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിലും മുന്നേറ്റം തുടർന്ന സ്‌പെയിനെ പിടിച്ചു കെട്ടിയത് റൊണാൾഡോ നേടിയ ഗോളാണ്. 61ാം മിനിട്ടിലാണ് ആ നിർണായക ഗോൾ പിറന്നത്. ഇതോടെ 2-2 എന്ന നിലയിലായി.

Read More

'എന്റെ മകനെ പോലെയാണ് ലാമിൻ യമാൽ'; ഹൃദയം തൊട്ട്, സാമ്യങ്ങൾ ചൂണ്ടി റൊണാൾഡോ

Christiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: