/indian-express-malayalam/media/media_files/2025/01/14/CMMaqq9K2v3MBXkEtrvy.jpg)
cristiano al nassr Photograph: (instagram)
സൌദി പ്രോ ലീഗിൽ അൽ താവൂണിന് എതിരെ സമനില പിടിച്ച് തടിയൂടുകയായിരുന്നു അൽ നസർ. മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ സെന്റർ ബാക്ക് ലപോർട്ടയുടെ രണ്ടാം പകുതിയിലെ ഹെഡ്ഡർ ഗോളിലൂടെയാണ് അൽ നസർ സമനില പിടിച്ചത്. സമനില അൽ നസറിനെ അലോസരപ്പെടുത്തിയതിനൊപ്പം എതിർ ടീമിന്റെ കാണികൾ മെസിയുടെ പേരിൽ ആരവം ഉയർത്തി ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രകോപിപ്പിക്കാനും ശ്രമിച്ചു.
മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മെസിയുടെ പേര് വിളിച്ച് റൊണാൾഡോയെ തളർത്താൻ അൽ താവൂണിന്റെ ആരാധകർ ശ്രമിച്ചത്. ഇതിന് മുൻപും ഇത്തരം സംഭവങ്ങൾ റൊണാൾഡോയ്ക്ക് ഗ്യാലറിയിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. പല ഘട്ടങ്ങളിലും പ്രകോപിതനായി പ്രതികരിച്ച റൊണാൾഡോയ്ക്ക് എതിരെ അച്ചടക്ക നടപടികളും ലീഗ് സ്വീകരിച്ചിട്ടുണ്ട്.
എന്നാൽ ഇത്തവണ വ്യത്യസ്തമായാണ് റൊണാൾഡോ പ്രതികരിച്ചത്. മെസിയുടെ പേര് മുഴക്കിയ ആരാധകരുടെ നേരെ ചിരിച്ച് തംസ് അപ്പ് നൽകുകയാണ് റൊണാൾഡോ ചെയ്തത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
Cristiano’s response to the fans who were chanting Messi’s name.
— Al Nassr Zone (@TheNassrZone) January 17, 2025
pic.twitter.com/Igr5SxWIN9
അൽ താവൂണിന് എതിരായ സമനിലയോടെ ലീഗിൽ അൽ നസർ നാലാം സ്ഥാനത്തേക്ക് വീണു. ഇതോടെ അൽ നസറിന്റെ കിരീട സാധ്യതകൾ അകലുകയാണ്. 15 കളിയിൽ നിന്ന് 40 പോയിന്റോടെ അൽ ഹിലാൽ ആണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 15 കളിയിൽ നിന്ന് 29 പോയിന്റ് ആണ് അൽ നസറിന് ഉള്ളത്.
മെസിയും ക്രിസ്റ്റ്യാനോയും 9 സീസണുകളിലാണ് സ്പാനിഷ് ലീഗിൽ പരസ്പരം എതിരായി കളിച്ചത്. ഫുട്ബോൾ ചരിത്രത്തിൽ രാജ്യത്തിനും കരിയറിനും വേണ്ടി 800ന് മുകളിൽ ഗോളുകൾ സ്കോർ ചെയ്ത രണ്ടേരണ്ട് താരങ്ങൾ ഇരുവരുമാണ്. ക്രിസ്റ്റ്യാനോ റയൽ വിട്ട് യുവന്റ്സിലേക്കും പിന്നാലെ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കും ഒടുവിൽ അൽ നസറിലേക്കും എത്തി. മെസി ബാഴ്സയിൽ നിന്ന് പിഎസ്ജിയിലേക്ക് ചേക്കേറിയെങ്കിലും പിഎസ്ജിയെ ചാംപ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നത്തിലേക്ക് എത്തിക്കാനായില്ല. പിന്നാലെ മേജർ സോക്കർ ലീഗ് മെസി തിരഞ്ഞെടുക്കുകയായിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us