scorecardresearch

നിങ്ങളുടെ ടീമിൽ സ്ത്രീകളെ ഉൾപ്പെടുത്തുമോ? ട്രംപിന്റെ ചോദ്യത്തിൽ ഞെട്ടി യുവന്റ്സ് കളിക്കാർ

Donald Trump and Juventus Football Players: ട്രംപിന്റെ ചോദ്യം കേട്ട് ചിരി മറുപടിയായി നൽകിയത് അല്ലാതെ യുവന്റ്സ് താരങ്ങൾ പ്രതികരിച്ചില്ല എന്ന് ദ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു

Donald Trump and Juventus Football Players: ട്രംപിന്റെ ചോദ്യം കേട്ട് ചിരി മറുപടിയായി നൽകിയത് അല്ലാതെ യുവന്റ്സ് താരങ്ങൾ പ്രതികരിച്ചില്ല എന്ന് ദ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു

author-image
Sports Desk
New Update
Juventus Players with Donald Trump

Juventus Players with Donald Trump: (Whitehouse, Instagram)

അമേരിക്കൻ പ്രസിഡന്റിനെ സന്ദർശിക്കാൻ എത്തിയപ്പോൾ ഡൊണാൾഡ് ട്രംപിൽ നിന്ന് വന്ന ചോദ്യത്തിന് മുൻപിൽ എന്ത് പറയണം എന്നറിയാതെ പരുങ്ങി യുവന്റ്സ് കളിക്കാർ. ക്ലബ് ലോകകപ്പ് കളിക്കാൻ യുഎസിൽ എത്തിയ യുവന്റ്സ് താരങ്ങൾ വൈറ്റ് ഹൗസിലെത്തി അമേരിക്കൻ പ്രസിഡന്റിനെ കാണുകയായിരുന്നു. എന്നാൽ ട്രംപിൽ നിന്ന് വന്ന അപ്രതീക്ഷിത ചോദ്യത്തിന് മുൻപിൽ താരങ്ങൾ പകച്ചുനിന്നു. 

Advertisment

നല്ല ടീമാണ് നിങ്ങൾ എന്ന് പറഞ്ഞ് യുവന്റ്സ് ടീമിനെ പ്രശംസിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ചോദ്യം എത്തിയത്. നിങ്ങളുടെ ടീമിൽ സ്ത്രീകളെ ഉൾപ്പെടുത്തുമോ എന്നാണ് ട്രംപ് ചോദിച്ചത്. ട്രംപിന്റെ ചോദ്യം കേട്ട് ചിരി മറുപടിയായി നൽകിയത് അല്ലാതെ യുവന്റ്സ് താരങ്ങൾ മറ്റൊന്നും പ്രതികരിച്ചില്ല എന്ന് ദ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. 

Also Read: Cristiano Ronaldo: കണക്കുകൾ നോക്കു, എന്നിട്ട് പറയൂ; റൊണാൾഡോയെ വാഴ്ത്തി കാർലസ് പുയോൾ

ട്രംപിന്റെ ചോദ്യം യുവന്റ്സ് താരങ്ങളെ അസ്വസ്ഥരാക്കി. കളിക്കാർ പരസ്പരം നോക്കിയതല്ലാതെ ആരും മറുപടി നൽകിയില്ല. ട്രംപിന്റെ ഈ ചോദ്യം വരുമ്പോൾ ഫിഫ പ്രസിഡന്റും ഇവിടെയുണ്ടായിരുന്നു. ട്രംപ് വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ യുവന്റ് കളിക്കാരെ രക്ഷിച്ച് യുവന്റ്സ് ജനറൽ മാനേജർ പ്രതികരിച്ചു. ഞങ്ങൾക്ക് വളരെ മികച്ച വനിതാ ടീം ഉണ്ട് എന്നാണ് യുവന്റ്സ് ജനറൽ മാനേജർ ട്രംപിനോട് പറഞ്ഞത്. 

Advertisment

Also Read: മോഹൻ ബഗാനോട് ഗുഡ്ബൈ പറഞ്ഞ് ആഷിഖ്; ഒടുവിൽ ബെംഗളൂരുവിലേക്ക് മടങ്ങുന്നു

എന്നാൽ അവർ വനിതകൾക്കൊപ്പമല്ലേ കളിക്കുക എന്ന ട്രംപിന്റെ മറുചോദ്യം വന്നു. ഇതോടെ യുവന്റ്സ് ജനറൽ മാനേജറും നിശബ്ദനായി. ഇവർ വളരെ ഡിപ്ലോമാറ്റിക്കായാണ് നിൽക്കുന്നതെന്നും ട്രംപ് പറഞ്ഞു.

 

Also Read: Club World Cup: 17 മിനിറ്റിൽ ഹാട്രിക്; നിറഞ്ഞാടി 'ജർമൻ മെസി'; ദയയില്ലാതെ ബയേൺ

വനിതാ കായിക മത്സരങ്ങളിൽ ട്രാൻസ്ജൻഡർ അത്ലറ്റുകൾ മത്സരിക്കുന്നത് വിലക്കിയുള്ള എക്സിക്യൂട്ടീവ് ഓർഡർ ട്രംപ് ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറക്കിയിരുന്നു. ഇതിനെതിരെ മനുഷ്യാവകാശ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് ഉയർന്നത്. 

Read More: എട്ട് സെക്കൻഡിൽ കൂടുതൽ പന്ത് കൈവശം വയ്ക്കാൻ ഗോൾകീപ്പറിനാവില്ല; പുതിയ നിയമം ക്ലബ് ലോകകപ്പ് മുതൽ

Juventus Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: