scorecardresearch

Cristiano Ronaldo: കണക്കുകൾ നോക്കു, എന്നിട്ട് പറയൂ; റൊണാൾഡോയെ വാഴ്ത്തി കാർലസ് പുയോൾ

Cristiano Ronaldo Goal Stats: ഈ നാൽപ്പതാം വയസിലും റൊണാൾഡോ മറ്റ് കളിക്കാർക്ക് മാതൃകയാവുന്നു. കാരണം ഫുട്ബോളിന് വേണ്ടിയാണ് റൊണാൾഡോ ജീവിക്കുന്നത്

Cristiano Ronaldo Goal Stats: ഈ നാൽപ്പതാം വയസിലും റൊണാൾഡോ മറ്റ് കളിക്കാർക്ക് മാതൃകയാവുന്നു. കാരണം ഫുട്ബോളിന് വേണ്ടിയാണ് റൊണാൾഡോ ജീവിക്കുന്നത്

author-image
Sports Desk
New Update
Cristiano Ronaldo, Carles Puyol

Cristiano Ronaldo, Carles Puyol Photograph: (La Liga, Cristiano, Instagram)

യുവേഫ നേഷൻസ് ലീഗ് കിരീടത്തിലേക്ക് പോർച്ചുഗൽ എത്തിയതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസയിൽ മൂടി ബാഴ്സ മുൻ ഇതിഹാസ താരം കാർലസ് പുയോൾ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവ് അദ്ദേഹത്തിന്റെ ഗോൾ കണക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ് എന്നാണ് കാർലസ് പുയോൾ പറയുന്നത്. റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാണ് റൊണാൾഡോ എന്നും അദ്ദേഹം പറഞ്ഞു. 

Advertisment

"കഴിഞ്ഞ 25 മത്സരങ്ങളിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ 20 ഗോൾ നേടി. ആ കണക്കുകൾ പ്രാധാന്യം അർഹിക്കുന്നതാണ്. പിച്ചിന് അകത്തും പുറത്തും റൊണാൾഡോയുടെ പ്രാധാന്യം വലുതാണ്," കാർലോസ് പുയോൾ പറഞ്ഞു. 

Also Read: എട്ട് സെക്കൻഡിൽ കൂടുതൽ പന്ത് കൈവശം വയ്ക്കാൻ ഗോൾകീപ്പറിനാവില്ല; പുതിയ നിയമം ക്ലബ് ലോകകപ്പ് മുതൽ

Advertisment

ഫുട്ബോളിന് വേണ്ടിയാണ് റൊണാൾഡോ ജീവിക്കുന്നത്

"മറ്റ് കളിക്കാർ റൊണാൾഡോയെ മാതൃകയാക്കണം. ഈ നാൽപ്പതാം വയസിലും റൊണാൾഡോ മറ്റ് കളിക്കാർക്ക് മാതൃകയാവുന്നു. കാരണം ഫുട്ബോളിന് വേണ്ടിയാണ് റൊണാൾഡോ ജീവിക്കുന്നത്. പോർച്ചുഗൽ അപകടകാരികളായ ടീം ആണ്. അവർക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ട്. ലോകകപ്പിൽ പോർച്ചുഗലിന് വലിയ സാധ്യതയുണ്ട്," ബാഴ്സ ഇതിഹാസ താരം പറയുന്നു. 

Also Read: Cristiano Ronaldo: റൊണാൾഡോയെ ബ്രസീൽ ദേശിയ ടീമിൽ കളിപ്പിക്കുമോ? ആഞ്ചലോട്ടിയുടെ മറുപടി

യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ പോർച്ചുഗൽ സ്പെയ്നിന് എതിരെ സമനില ഗോൾ പിടിച്ചത് റൊണാൾഡോ വല കുലുക്കിയതോടെയാണ്. മാത്രമല്ല സെമി ഫൈനലിലും ജർമനിക്കെതിരെ റൊണാൾഡോയുടെ നിർണായക ഗോൾ വന്നിരുന്നു. പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് കിരീടം ഉയർത്തിയതോടെ അടുത്ത വർഷത്തെ ഫിഫ ലോകകപ്പ് കളിക്കാൻ റൊണാൾഡോ ഉണ്ടാവും എന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു. 

Also Read: FIFA World Cup 2026: എത്ര ടീമുകൾ 2026 ഫിഫ ലോകകപ്പിന് ഇതുവരെ യോഗ്യത നേടി?

എന്നാൽ ക്ലബ് ലോകകപ്പിൽ റൊണാൾഡോയെ കാണാൻ സാധിക്കാത്തതിന്റെ നിരാശ ആരാധകർക്കുണ്ട്. റൊണാൾഡോയുടെ അൽ നസർ ക്ലബ് ലോകകപ്പിന് യോഗ്യത നേടിയിരുന്നില്ല. ക്ലബ് ലോകകപ്പിനായി മറ്റ് ടീമുകളിലേക്ക് റൊണാൾഡോ ചേക്കേറിയേക്കും എന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു എങ്കിലും താൻ ക്ലബ് ലോകകപ്പ് കളിക്കില്ല എന്ന് റൊണാൾഡോ തന്നെ വ്യക്തമാക്കി. 

Read More

Cristiano Ronaldo: 'പോർച്ചുഗലിനായി കാലൊടിക്കണം എങ്കിൽ അതും ഞാൻ ചെയ്യും'; പൊട്ടിക്കരഞ്ഞ് റൊണാൾഡോ

Cristiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: