/indian-express-malayalam/media/media_files/2025/06/15/qLN0pLldZQOVpTeNcTz0.jpg)
Ashique Kuruniyan Photograph: (File Photo)
ഇന്ത്യൻ ഫുട്ബോൾ താരം ആഷിഖ് കുരുണിയൻ ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സിയിലേക്ക് തിരികെ വരുന്നു. മോഹൻ ബഗാൻ സൂപ്പർ ജയന്റസിനൊപ്പം മൂന്ന് സീസൺ പിന്നിട്ടതിന് പിന്നാലെയാണ് ബെംഗളൂരുവിലേക്കുള്ള ആഷിഖിന്റെ മടക്കം.
ഫ്രീ ഏജന്റായാണ് ആഷിഖ് ബംഗളൂരു എഫ്സിയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. മറ്റ് ഐഎസ്എൽ ക്ലബുകളിൽ നിന്നും ആഷിഖിന് ഓഫറുകൾ വന്നിരുന്നു. എന്നാൽ ബെംഗളൂരുവിലേക്ക് തന്നെ മടങ്ങാൻ ആഷിഖ് തീരുമാനിച്ചു. ദീർഘകാല കരാറാണ് ആഷിഖ് ബെംഗളൂരുവുമായി ഒപ്പുവെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
Also Read: india A vs India: 76 പന്തിൽ സർഫറാസിന്റെ സെഞ്ചുറി; വിക്കറ്റ് വീഴ്ത്താനാവാതെ ബുമ്ര
മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഈ സീസണിൽ വിന്നേഴ്സ് ഷീൽഡും ഐഎസ്എൽ കിരീടവും നേടിയിരുന്നു. ഐഎസ്എല്ലിൽ കഴിഞ്ഞ സീസണിൽ മോഹൻ ബഗാന് വേണ്ടി 15 മത്സരങ്ങളാണ് ആഷിഖ് കളിച്ചത്. ഇടത് വലത് വിങ്ങുകളിലും ലെഫ്റ്റ് ബാക്കായും കളിക്കാൻ സാധിക്കുന്ന ആഷിഖിന്റെ നിലവിലെ മാർക്കറ്റ് വാല്യു 1.4 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.
Also Read: Sanju Samson: മഞ്ഞവര മാത്രമല്ല; സഞ്ജുവിന്റെ സ്നീക്കർ കണ്ടോ? വില ഞെട്ടിക്കും
2019ൽ ആണ് ആഷിഖ് ബെംഗളൂരു എഫ്സിയിലേക്ക് എത്തിയത്. പുനെ സിറ്റിയിൽ നിന്ന് ബെംഗളൂരു എഫ്സിയിലേക്ക് ചേക്കേറുകയായിരുന്നു. പിന്നാലെ 2022ൽ ബെംഗളൂരു എഫ്സി വിട്ട് എടികെ മോഹൻ ബഗാനിലേക്ക് ആഷിഖ് എത്തി. ഇപ്പോൾ തങ്ങളുടെ ആക്രമണനിരയുടെ ശക്തികൂട്ടാൻ ബെംഗളൂരു ലക്ഷ്യം വയ്ക്കുമ്പോൾ ആഷിഖ് ഫ്രീ ഏജന്റായി ട്രാൻസ്ഫർ വിൻഡോയിൽ വന്നതോടെ ബെംഗളൂരു അധികം ആലോചിക്കാതെ അവസരം മുതലാക്കി.
Read More: Australia Vs South Africa: ഫീൽഡ് സെറ്റ് തന്ത്രം പിഴച്ചു; ഓസ്ട്രേലിയ കളി കൈവിട്ടത് ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us