scorecardresearch

IPL 2024: ധോണിയുടെ പകരക്കാരൻ മോശമാക്കിയില്ല, തകർപ്പൻ ജയവുമായി നിലവിലെ ചാമ്പ്യന്മാർ

ഐപിഎൽ 17ാം സീസണിൽ ആദ്യ ജയം നേടി ചെന്നൈ സൂപ്പർ കിങ്സ്. ആറ് വിക്കറ്റ് ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. റുതുരാജ് ഗെയ്ക്ക്‌വാദ് ക്യാപ്റ്റനായെത്തിയ ആദ്യ മത്സരത്തിൽ തന്നെ കരുത്തരായ ആർസിബിയെ തോൽപ്പിക്കാൻ ആതിഥേയർക്ക് കഴിഞ്ഞു.

ഐപിഎൽ 17ാം സീസണിൽ ആദ്യ ജയം നേടി ചെന്നൈ സൂപ്പർ കിങ്സ്. ആറ് വിക്കറ്റ് ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. റുതുരാജ് ഗെയ്ക്ക്‌വാദ് ക്യാപ്റ്റനായെത്തിയ ആദ്യ മത്സരത്തിൽ തന്നെ കരുത്തരായ ആർസിബിയെ തോൽപ്പിക്കാൻ ആതിഥേയർക്ക് കഴിഞ്ഞു.

author-image
Sports Desk
New Update
CSK vs RCB Live Score, IPL 2024

IPL2024, CSK vs RCB Live Score, IPL 2024:

CSK vs RCB Live Score, IPL 2024: ഐപിഎൽ 17ാം സീസണിൽ ആദ്യ ജയം നേടി ചെന്നൈ സൂപ്പർ കിങ്സ്. ആറ് വിക്കറ്റ് ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. റുതുരാജ് ഗെയ്ക്ക്‌വാദ് ക്യാപ്റ്റനായെത്തിയ ആദ്യ മത്സരത്തിൽ തന്നെ കരുത്തരായ ആർസിബിയെ തോൽപ്പിക്കാൻ ആതിഥേയർക്ക് കഴിഞ്ഞു. ബെംഗളൂരു  ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ 176/4 എന്ന നിലയിൽ സിഎസ്കെ മറികടന്നു.

Advertisment

15 പന്തിൽ 37 റൺസെടുത്ത രചിൻ രവീന്ദ്ര, അജിൻക്യ രഹാനെ (27), ശിവം ദുബെ (34), ജഡേജ (25), മിച്ചെൽ (22), റുതുരാജ് (15) എന്നിവർ മികച്ച പിന്തുണയേകി. ആർസിബിക്കായി കാമറൂൺ ഗ്രീൻ രണ്ട് വിക്കറ്റെടുത്തു.

ടോസ് നേടിയ നായകൻ ഫാഫ് ഡുപ്ലെസി ആദ്യം തിരഞ്ഞെടുക്കുകയായിരുന്നു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഓപ്പണർമാർ ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 41/0 എന്ന നിലയിൽ നിന്ന് 42/3 എന്ന നിലയിലേക്ക് അവർ വീണിരുന്നു. മുസ്തഫിസുറിന്റെ പന്തിൽ വിരാട് കോഹ്ലിയേയും (21) ഫാഫ് ഡുപ്ലെസിസിനേയും (35) രചിൻ രവീന്ദ്ര ക്യാച്ചെടുത്ത് പുറത്താക്കി.

ഒരു ഘട്ടത്തിൽ 78/5 എന്ന നിലയിൽ പതറിയെങ്കിലും ദിനേഷ് കാർത്തിക്കും (38) അനുജ് റാവത്തും (48) ചേർന്ന് ആർസിബിയെ കരകയറ്റി. നിശ്ചിത ഓവറിൽ 173 റൺസാണ് ബെംഗളൂരു അടിച്ചെടുത്തത്. ചെന്നൈയ്ക്ക് ജയിക്കാൻ 174 റൺസ് വേണം.

Advertisment

ചെപ്പോക്കിനെ തീപിടിപ്പിച്ച് റഹ്മാൻ; കൊട്ടിക്കയറി കായികമാമാങ്കം, ആടിപ്പാടി ബോളിവുഡ് താരങ്ങൾ

ചെപ്പോക്കിനെ ആവേശത്തിലാറാടിച്ച് എ.ആർ. റഹ്മാനും സംഘവും. 17ാമത് ഐപിഎൽ സീസണിന് മുന്നോടിയായി എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നിരവധി താരങ്ങളും ഗായകരും ആടിയും പാടിയും സിരകളെ ഉണർത്തി.

അക്ഷയ് കുമാറും ടൈഗർ ഷ്രോഫും ചേർന്നാണ് ആദ്യം ബോളിവുഡ് നൃത്തച്ചുവടുകളുമായി വേദിയിലെത്തിയത്. പുതിയതും പഴയതുമായ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ഇരുവരും ചേർന്ന് ചുവടുകൾ വച്ചു.


 
തുടർന്നാണ് എ.ആർ. റഹ്മാനൊപ്പം ക്രിക്കറ്റ് പ്രേമികളെ ഇളക്കിമറിക്കാൻ സോനു നിഗം, മോഹിത് ചൗഹാൻ, ശ്വേത മോഹൻ തുടങ്ങിവരെത്തിയത്. മാ തുജേ സലാം പാടിയാണ് എ.ആർ. റഹ്മാൻ ആദ്യം വേദിലേക്കെത്തിയത്.

വന്ദേമാതരം പാടി സോനു നിഗമും കാണികളുടെ കയ്യടികൾ നേടി. പിന്നാലെ വനിതാ ഗായകരും പാട്ടും നൃത്തവുമായി രംഗം കൊഴുപ്പിച്ചു.

അമ്പരപ്പിക്കുന്ന ത്രീഡി കാഴ്ചകളും കാണികളെ വിസ്മയിപ്പിച്ചു. ഐപിഎൽ വേദിയിൽ ചന്ദ്രനിൽ വിജയകരമായി ഇറങ്ങുന്ന ചന്ദ്രയാനിന്റെ കാഴ്ചകളും അതിന് പുറമെ രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളായ ഇന്ത്യാ ഗേറ്റിന്റെ ദൃശ്യങ്ങളുമെല്ലാം കാഴ്ചക്കാരുടെ മനസ് നിറയ്ക്കുന്നതായിരുന്നു. കേരളത്തെ പ്രതീകവൽക്കരിച്ച് ഹൗസ് ബോട്ടുകളുടെ ദൃശ്യങ്ങളും ഞൊടിയിടയിൽ മാറിമറിഞ്ഞു.

Read More

IPL 2024 Virat Kohli Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: