/indian-express-malayalam/media/media_files/2024/12/28/GLpCm0oXzBN6s35F1Ww3.jpg)
Cristiano Ronaldo Photograph: (Cristiano Ronaldo, Facebook)
പുതുവർഷം പുതിയ റെക്കോർഡോടെ തുടങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ. കരിയറിലെ 917ാമത്തെ ഗോളിലേക്കാണ് ക്രിസ്റ്റ്യാനോ എത്തിയത്. അൽ അഖദൌദിന് എതിരായ കളിയിൽ അൽ നസർ 3-1ന് ജയിച്ചപ്പോഴാണ് ക്രിസ്റ്റ്യാനോ ചരിത്ര നേട്ടവും തൊട്ടത്. 42ാം മിനിറ്റിൽ പെനാൽറ്റി കിക്കിൽ നിന്നാണ് ക്രിസ്റ്റ്യാനോ വല കുലുക്കിയത്.
തുടരെ 24 കലണ്ടർ വർഷം ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരം എന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ തന്റെ പേരിലേക്ക് ചേർത്തത്. കരിയർ ആരംഭിച്ചതിന് ശേഷം ഒരു വർഷവും ക്രിസ്റ്റ്യാനോ ഗോൾവല കുലുക്കാതിരുന്നിട്ടില്ല. 2024ൽ 43 ഗോളുകളാണ് ക്രിസ്റ്റ്യാനോ സ്കോർ ചെയ്തത്. 2023 കലണ്ടർ വർഷം ക്രിസ്റ്റ്യാനോ അവസാനിപ്പിച്ചത് 54 ഗോളുകളോടെയും.
GOOOAAAAL for Cristiano Ronaldo! 🇵🇹
— FOX Soccer (@FOXSoccer) January 9, 2025
Clinical from the spot 🎯 pic.twitter.com/2vPp6vr4d2
ഫെബ്രുവരി അഞ്ചിന് ക്രിസ്റ്റ്യാനോയുടെ പ്രായം 40ലേക്ക് എത്തുമെങ്കിലും ഗോളിനായുള്ള​ ക്രിസ്റ്റ്യാനോയുടെ ദാഹം അവസാനിച്ചിട്ടില്ല. കരിയർ ഗോളുകളുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുമ്പോൾ പ്രായം വെറും സംഖ്യ മാത്രം എന്ന് ലോകത്തെ ഓർമിപ്പിച്ചാണ് ക്രിസ്റ്റ്യാനോയുടെ കളി. ക്രിസ്റ്റ്യാനോയ്ക്ക് ഇനി അൽ നസറിൽ ആറ് മാസത്തെ കരാർ കൂടിയാണുള്ളത്. പിഎസ്ജി ക്രിസ്റ്റ്യാനോയെ തിരികെ യൂറോപ്പിലേക്ക് കൊണ്ടുവന്നേക്കും എന്ന അഭ്യൂഹങ്ങളുണ്ട്.
അൽ അഖ്ദൌദിന് എതിരായ കളിയിൽ ആറാം മിനിറ്റിൽ ഗോൾ വഴങ്ങി അൽ നസർ സമ്മർദത്തിലേക്ക് വീണിരുന്നു. എന്നാൽ 29ാം മിനിറ്റിൽ മാനെ ഗോൾ നേടി. പിന്നാലെ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ക്രിസ്റ്റ്യാനോയുടെ ഗോൾ. 2-1ന്റെ ലീഡോടെ രണ്ടാം പകുതി ആരംഭിച്ച അൽ നസറിനായി 88ാം മിനിറ്റിൽ മാനെ വീണ്ടും വല കുലുക്കി.
ക്രിസ്റ്റ്യാനോയുടെ ഈ സീസണിലെ കണക്കുകളിലേക്ക് വരുമ്പോൾ 13 ലീഗ് മത്സരങ്ങളിൽ നിന്ന് 11 ഗോളാണ് താരം സ്കോർ ചെയ്തത്. രണ്ട് അസിസ്റ്റും ക്രിസ്റ്റ്യാനോയിൽ നിന്ന് വന്നു. എഎഫ്സി ചാംപ്യൻസ് ലീഗ് എലൈറ്റിൽ നാല് കളിയിൽ നിന്ന് നാല് ഗോളും ക്രിസ്റ്റ്യാനോ സ്കോർ ചെയ്തു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us