/indian-express-malayalam/media/media_files/2025/03/21/7ipzgCVe8X4aIsf69UXK.jpg)
Cristiano Ronaldo Photograph: (Cristiano Ronaldo, Instagram)
Cristiano Ronaldo Portugal:
യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഡെൻമാർക്കിൽ നിന്ന് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതിന്റെ ആഘാതത്തിലാണ് പോർച്ചുഗൽ. 78ാം മിനിറ്റിൽ റാസ്മസിൽ നിന്ന് വന്ന ഗോൾ ആണ് പോർച്ചുഗലിനെ തോൽവിയിലേക്ക് തള്ളിയിട്ടത്. എന്നാൽ ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ഏറ്റ തോൽവിയിൽ തളരില്ല എന്ന പ്രതികരണവുമായാണ് പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തുന്നത്.
ഡെൻമാർക്കിന് എതിരായ മത്സരത്തിന് ശേഷം സഹതാരങ്ങളോടും ആരാധകരോടുമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വരുന്നത്. "നമുക്ക് കാര്യങ്ങൾ കീഴ്മേൽ മറിക്കാൻ 90 മിനിറ്റ് കൂടിയുണ്ട്. നമുക്ക് എല്ലാം നൽകി പ്രയത്നിക്കാം, പോർച്ചുഗൽ," ഇങ്ങനെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
Temos 90 minutos para dar a volta. Vamos com tudo, Portugal! pic.twitter.com/EVVYIJZ5UJ
— Cristiano Ronaldo (@Cristiano) March 20, 2025
2019ൽ നേഷൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടതിന് ശേഷം വീണ്ടും ആ നേട്ടത്തിലേക്ക് എത്താൻ ശ്രമിക്കുമ്പോൾ ഡെൻമാർക്കിന് എതിരായ രണ്ടാം പാദ ക്വാർട്ടർ മത്സരം പോർച്ചുഗലിന് നിർണായകമാണ്. ആദ്യ പാദത്തിൽ ആദ്യ പകുതി ഗോൾ രഹിതമായാണ് അവസാനിച്ചത്. എന്നാൽ മാഞ്ചസ്റ്റർ യുനൈറ്റഡ് മുന്നേറ്റ നിര താരം റാസ്മസ് പകരക്കാരനായി കളത്തിലിറങ്ങിയതോടെ കളി മാറി. 78ാം മിനിറ്റിൽ റാസ്മസിൽ നിന്ന് വിജയ ഗോൾ വന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സിയു സെലിബ്രേഷനുമായാണ് റാസ്മസ് ഗോൾ ആഘോഷിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ തനിക്ക് എല്ലാമാണെന്നും അദ്ദേഹത്തെ കളിയാക്കാൻ ഒരിക്കലും താൻ ആഗ്രഹിക്കുന്നില്ലെന്നും സിയു സെലിബ്രേഷൻ നടത്തിയതിനെ കുറിച്ച് റാസ്മസ് പറഞ്ഞു. റൊണാൾഡോയ്ക്കും പോർച്ചുഗൽ ടീമിനും എതിരെ ഗോൾ നേടുക എന്നത് വലിയ കാര്യമാണ് എന്നും റാസ്മസ് പറഞ്ഞു.
90 മിനിറ്റും ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. എട്ട് ഷോട്ടുകൾ മാത്രമാണ് ഡെൻമാർക്കിന് എതിരെ പോർച്ചുഗല്ലിൽ നിന്ന് വന്നത്. ഓൺ ടാർഗറ്റിലേക്ക് എത്തിയത് രണ്ടെണ്ണം മാത്രം. എന്നാൽ മറുവശത്ത് 23 ഷോട്ടുകൾ ഡെൻമാർക്കിൽ നിന്ന് വന്നു. ഓൺ ടാർഗറ്റിലേക്ക് എത്തിയത് 9 ഷോട്ടുകളും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.