/indian-express-malayalam/media/media_files/2025/03/18/BZG8kqmcop52KCiixBwr.jpg)
എംബാപ്പെ, സിദാൻ Photograph: (ഫയൽ ഫോട്ടോ)
ഇതിഹാസ താരം സിനദിൻ സിദാൻ ഫ്രാൻസിന്റെ പരിശീലകനായെത്തുന്ന സാഹചര്യം ഒഴിവാക്കാൻ താൻ ശ്രമിക്കുന്നതായി എംബാപ്പെ. 2012 മുതൽ ദെഷാംപ്സ് ആണ് ഫ്രഞ്ച് ടീമിനെ മേയ്ക്കുന്നത്. 2026 ഫിഫ ലോകകപ്പ് വരെ ദെഷാംപ്സ് ഫ്രഞ്ച് ടീമിനൊപ്പം തുടരും. ദെഷാംപ്സിന് പകരം സിദാൻ ഫ്രഞ്ച് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തിയേക്കും എന്നാണ് അഭ്യൂഹങ്ങൾ.
2021ൽ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷം മറ്റൊരു ടീമിന്റേയും പരിശീലക സ്ഥാനം സിദാൻ ഏറ്റെടുത്തിട്ടില്ല. ഫ്രഞ്ച് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ എംബാപ്പെയുടെ വാക്കുകൾ ഇങ്ങനെ,"അദ്ദേഹത്തെ കുറിച്ച് അധികം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനെ കുറിച്ച് ഞാൻ സംസാരിക്കണം എന്നാണ് നിങ്ങളുടെ ആഗ്രഹം. എന്നാൽ ഞാൻ അത് ചെയ്യില്ല. കാരണം അത് എന്റെ റോൾ അല്ല," എംബാപ്പെ പറഞ്ഞു.
"ഇവിടെ ഈ കാര്യങ്ങൾ തീരുമാനിക്കാണ് ഫെഡറേഷൻ പ്രസിഡന്റ് ഉണ്ട്. അദ്ദേഹം തീരുമാനം എടുക്കും. എല്ലാവരും സിദാനെ കുറിച്ച് സംസാരിക്കുന്നു. ഞാൻ ഒരു ഗുഹയിലാണ് ഇതൊന്നും അറിയാതെ ജീവിക്കുന്നതെന്ന് പറയാനാവില്ല. പക്ഷേ ഞാൻ സംസാരിക്കേണ്ട വിഷയമല്ല ഇത്," എംബാപ്പെ പറഞ്ഞു.
ഇന്റർനാഷണൽ ബ്രേക്ക് വരുന്നതോടെ ഫ്രഞ്ച് ടീമിനൊപ്പം ചേരുകയാണ് എംബാപ്പെ ഇപ്പോൾ. യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയാണ് ഫ്രാൻസിന്റെ എതിരാളികൾ. മാർച്ച് 21ന് ആണ് ആദ്യ പാദ മത്സരം. സെക്കൻറ് ലെഗ് മത്സരം മാർച്ച് 24നും. ഇന്ത്യൻ സമയം പുലർച്ചെ 1.15ന് മത്സരം ആരംഭിക്കും.
Read More
- മെസിയേക്കാളും റൊണാൾഡോയെക്കാളും കേമനാണ് ലാമിൻ യമാൽ; കാരണങ്ങൾ എണ്ണി പറഞ്ഞ് ഇതിഹാസം
- Cristiano Ronaldo Goals: 30 വയസിന് ശേഷം 465 ഗോൾ; എങ്ങോട്ടാണ് റൊണാൾഡോയുടെ പോക്ക്
- ആരാണ് നെയ്മറിന് പകരം എത്തിയ എൻഡ്രിക്? ബ്രസീലിന്റെ വണ്ടർ കിഡ്
- Neymar Injury: അർജന്റീനക്കെതിരായ വമ്പൻ പോരും നെയ്മറിന് നഷ്ടം; വിരമിക്കണം എന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.