scorecardresearch

മെസിയേക്കാളും റൊണാൾഡോയെക്കാളും കേമനാണ് ലാമിൻ യമാൽ; കാരണങ്ങൾ എണ്ണി പറഞ്ഞ് ഇതിഹാസം

മെസി, റൊണാൾഡോ, സിദാൻ, എംബാപ്പെ, റൊണാൾഡിഞ്ഞോ ഉൾപ്പെടെയുള്ള താരങ്ങളെക്കാളെല്ലാം കേമനാണ് ലാമിൻ യമാൽ എന്നാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് ഇതിഹാസ താരത്തിന്റ വാക്കകൾ.

മെസി, റൊണാൾഡോ, സിദാൻ, എംബാപ്പെ, റൊണാൾഡിഞ്ഞോ ഉൾപ്പെടെയുള്ള താരങ്ങളെക്കാളെല്ലാം കേമനാണ് ലാമിൻ യമാൽ എന്നാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് ഇതിഹാസ താരത്തിന്റ വാക്കകൾ.

author-image
Sports Desk
New Update
Lamine Yamal Goal

Lamine Yamal Scored Goal Photograph: (Twitter)

മെസിക്ക് ശേഷം ബാഴ്സലോണയെ തോളിലേറ്റാൻ ആര് എന്ന ചോദ്യത്തിന് കൗമാര താരം ലാമിൻ യമാലിന് നേർക്കാണ് ആരാധകർ വിരൽ ചൂണ്ടുന്നത്. 17ാം വയസിൽ തന്നെ ഫുട്ബോൾ ലോകത്ത് വലിയ അലയൊലികൾ ലാമിൻ യമാൽ സൃഷ്ടിക്കുമ്പോൾ ഇതിഹാസങ്ങളായ മെസിയേക്കാളും റൊണാൾഡോയേക്കാളും മുകളിലാണ് ലാമിൻ എന്നാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഇതിഹാസ താരം പറയുന്നത്. 

Advertisment

യുവേഫ യൂറോപ്യൻ ചാംപ്യൻഷിപ്പ് കിരീടത്തിലേക്ക് നയിച്ചതിന് പുറമെ ബാഴ്സയ്ക്കായി രണ്ട് ഡൊമസ്റ്റിക് കിരീടങ്ങളും ലാമിൻ നേടിക്കഴിഞ്ഞു. ഈ സമയം ലാമിൻ യമാലിനെ പ്രശംസയിൽ മൂടുകയാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് യുനൈറ്റഡ് ഇതിഹാസ താരം റിയോ ഫെർഡിനന്റ്. "ഈ പ്രായത്തിൽ ലാമിൻ യമാൽ ചെയ്തിരുന്നത് പോലെ ക്രിസ്റ്റ്യാനോ റൊണാൾഡോ ചെയ്തിരുന്നില്ല," ഫെർഡിനന്റ് പറയുന്നു. 

"മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, റൊണാൾഡിഞ്ഞോ, എംബാപ്പെ, സിദാൻ...ലാമിൻ യമാലിന്റേത് പോലെ സ്ഥിരതയും മികവും ഈ പ്രായത്തിൽ ഇവരാരും കാണിച്ചിട്ടില്ല. ലാമിൻ യമാലിനെ പോലൊരു താരത്തെ ഇതിന് മുൻപ് ഫുട്ബോൾ ലോകം കണ്ടിട്ടില്ല. അതൊരു ഫാക്ട് ആണ്. മിക്ക ഇതിഹാസ താരങ്ങളും 18ാം വയസിലാണ് തുടങ്ങുന്നത്. 17ാം വയസിൽ അവർക്ക് കളിക്കാമായിരുന്നിരിക്കും. എന്നാൽ ഇവരുടെ മികവ് ആരംഭിക്കുന്ന് 18 വയസിലും അത് കഴിഞ്ഞുമാണ്," തന്റെ ഷോ ആയ റിയോ റിയാക്ടിൽ സംസാരിക്കുമ്പോഴാണ് ഇതിഹാസ താരത്തിന്റെ വാക്കുകൾ. 

ആരാധകരുടെ കണ്ണുകളെല്ലാം ലാമിന് നേർക്ക്

ഈ സീസണിൽ ലാമിൻ യമാൽ 37 കളിയിൽ നിന്ന് 12 ഗോളുകളാണ് സ്കോർ ചെയ്തത്. 17 അസിസ്റ്റും താരത്തിൽ നിന്ന് വന്നു. ബാഴ്സയ്ക്ക് വേണ്ടി ഇതുവരെ 88 മത്സരങ്ങളാണ് ലാമിൻ കളിച്ചത്. നേടിയ് 19 ഗോളും 24 അസിസ്റ്റും. ലാ ലീഗ കിരീടവും ചാംപ്യൻസ് ലീഗ് കിരീടവും ബാഴ്സ ലക്ഷ്യം വയ്ക്കുമ്പോൾ ക്ലബ് പ്രധാനമായും ശ്രദ്ധ വയ്ക്കുന്നത് ലാമിൻ യമാലിലേക്കാണ്. 

Advertisment

മെസിയുടെ പിൻഗാമിയായി വാഴ്ത്തപ്പെടുകയാണ് എങ്കിലും അതിനോട് ലാമിന് യോജിപ്പില്ല. ആ താരതമ്യപ്പെടുത്തൽ തന്നെ അസ്വസ്ഥപ്പെടുത്തുന്നു എന്നാണ് ലാമിന്റെ വാക്കുകൾ. "മെസി എക്കാലത്തേയും മികച്ച താരമാണ്. ഞാൻ എന്റെ ആദ്യ ചുവടുകൾ വയ്ക്കുന്നതേയുള്ളു. ചിലപ്പോൾ ഈ താരതമ്യങ്ങൾ ഗുണം ചെയ്യില്ല," മാർക്കയോട് സംസാരിക്കവെ ലാമിൻ യമാൽ പറഞ്ഞു.

Read More

Lamine Yamal Lionel Messi Barcelona Cristiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: