/indian-express-malayalam/media/media_files/w2uF3XtHLIAIOLnI6hWz.jpg)
Messi, Cristiano Ronaldo (File Photo)
Messi Cristiano Ronaldo, GOAT Debate: ക്രിസ്റ്റ്യാനോ റൊണൾഡോയോ മെസിയോ? ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം? ഫുട്ബോൾ ആരാധകർക്കിടയിലെ ഈ ചോദ്യത്തിന് എന്നെങ്കിലും അവസാനം ഉണ്ടാവുമോ? ഇപ്പോൾ ഈ ചോദ്യത്തിനോട് പ്രതികരിച്ച് എത്തുകയാണ് വില്യം രാജകുമാരൻ. ബ്രിട്ടൻ കിരീടാവകാശി ഇവിടെ അർജന്റൈൻ ഇതിഹാസ താരത്തിനൊപ്പമാണ് നിൽക്കുന്നത്.
ആസ്റ്റൺ വില്ലയിലെ ബോഡിമൂർ ഹീത്ത് ട്രെയിനിങ് കോംപ്ലക്സിലേക്ക് വില്യം എത്തിയിരുന്നു. ഇവിടെ വെച്ച് ദ് സൺ സംഘടിപ്പിച്ച് ക്വിക്ക്ഫയറിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോഴാണ് മെസിയോടുള്ള താത്പര്യവും വില്യം പരസ്യമാക്കിയത്. പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് ഒരു താരത്തെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ സിദാൻ, ഡേവിഡ് ബെക്കാം എന്നിവരിൽ ആരെ തിരഞ്ഞെടുക്കും എന്നുൾപ്പെടെയുള്ള ചോദ്യങ്ങൾ വില്യമിന് നേരെ എത്തി. ബെക്കാമിന്റെ പേരാണ് ഇവിടെ അദ്ദേഹം പറഞ്ഞത്.
ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ, ഡേവിഡ് ബെക്കാം, ഇവരിൽ ആരെ തിരഞ്ഞെടുക്കും എന്ന് ചോദ്യത്തിന് വില്യം രാജകുമാരൻ ബ്രസീലിയൻ താരത്തിനൊപ്പം നിന്നു. റൊണാൾഡോയോ മെസിയോ എന്ന ചോദ്യത്തിന് അർജന്റൈൻ നായകന്റെ പേരാണ് വില്യം പറഞ്ഞത്. പിന്നാലെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ, മെസി ചോദ്യം എത്തിയത്. മെസിക്കൊപ്പം നിൽക്കുന്നു എന്നായിരുന്നു വില്യമിന്റെ മറുപടി.
എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ സെലിബ്രേഷൻ അനുകരിക്കാൻ ശ്രമിച്ച് തനിക്ക് പരുക്ക് പറ്റിയിട്ടുണ്ടെന്നും വില്യം രാജകുമാരൻ വെളിപ്പെടുത്തുന്നു. ആസ്റ്റൺ വില്ലയാണ് വില്യം രാജകുമാരന്റെ പ്രിയപ്പെട്ട ഫുട്ബോൾ ക്ലബ്. യുവേഫ ചാംപ്യൻസ് ലീഗിൽ പ്രീക്വാർട്ടർ കടമ്പ കടന്ന് ആസ്റ്റൺ വില്ല ക്വാർട്ടറിലെത്തി. പിഎസ്ജിയാണ് ക്വാർട്ടർ ഫൈനലിൽ ആസ്റ്റൺ വില്ലയുടെ എതിരാളികൾ. പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്താണ് ആസ്റ്റൺ വില്ല.
ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് ഫുട്ബോൾ ലോകത്ത് ഏറ്റവും സജീവമായി നിൽക്കുന്നത് വില്യം രാജകുമാരനാണ്. കുട്ടിക്കാലം മുതൽ വില്ലാ പാർക്കിലേക്ക് കളി കാണാൻ വില്യം എത്തിയിട്ടുണ്ട്. 2006ൽ വില്യം എഫ്എ പ്രസിഡന്റായി. ഇതിലൂടെ ഇംഗ്ലണ്ടിന്റെ മത്സരങ്ങൾ കാണാനും എഫ്എ കപ്പ് കലാശപ്പോര് കാണാനും അദ്ദേഹം എത്തിയിരുന്നു.
Read More
- Messi Vs Cristiano Debate: റൊണാൾഡോയോ മെസിയോ? ഒന്നാമനെ തിരഞ്ഞെടുത്ത് വില്യം രാജകുമാരൻ
- Manchester United: ഓൾഡ് ട്രഫോർഡ് വിടാൻ ഓഫർ വന്നു; ഞാൻ തയ്യാറായില്ല; വെളിപ്പെടുത്തി ബ്രൂണോ
- Cristiano Ronaldo: 40കാരനായ റൊണാൾഡോ നായകൻ; സ്ക്വാഡിനെ പ്രഖ്യാപിച്ച് പോർച്ചുഗൽ
- Neymar Injury: അർജന്റീനക്കെതിരായ വമ്പൻ പോരും നെയ്മറിന് നഷ്ടം; വിരമിക്കണം എന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us