/indian-express-malayalam/media/media_files/2025/03/19/IG1ORDnobtOUElh6QIMv.jpg)
ക്രിസ്റ്റ്യാനോ റൊണാൾഡോ Photograph: (ഫയൽ ഫോട്ടോ)
Cristiano Ronaldo, Portugal President: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2026 ഫിഫ ലോകകപ്പ് കളിക്കാൻ ടീമിലുണ്ടാവുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. കരിയറിൽ ക്ലബിനും ദേശിയ ടീമിനും വേണ്ടി 1000 ഗോൾ എന്ന നേട്ടം എത്തിപ്പിടിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സാധിക്കുമോ എന്നതിലേക്കും ആരാധകർ ഉറ്റുനോക്കുകയാണ്. ഇതിന് ഇടയിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ പോർച്ചുഗൽ പ്രസിഡന്റ് ആവും എന്ന് പറയുകയാണ് ഒരു സ്പോർട്ടിങ് സിപി താരം. അത്രയും ജനപ്രീതി റൊണാൾഡോയ്ക്ക് പോർച്ചുഗല്ലിൽ ഉണ്ടെന്നാണ് സ്പോർട്ടിങ് സിപി താരത്തിന്റെ വാക്കുകൾ.
നാൽപ്പതാം വയസിലും തന്റെ ഗോൾ വേട്ടയ്ക്ക് റൊണാൾഡോ കുറവൊന്നും വരുത്തുന്നില്ല. പോർച്ചുഗൽ ജനതയ്ക്ക് മുൻപിൽ ഹീറോ പരിവേഷമാണ് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്. ആഗോള തലത്തിൽ പോർച്ചുഗല്ലിന്റെ പേര് ഉയർത്താൻ റൊണാൾഡോയ്ക്ക് സാധിച്ചത് പോർച്ചുഗൽ ജനതയ്ക്ക് കാണാതെ വിടാനാവില്ല.
രാജ്യത്തെ മുഴുവൻ റൊണാൾഡോ സ്വാധീനിക്കുന്നു
സ്പോർട്ടിങ് സിപിയുടെ കൗമാര താരം കോനാർഡ് ഹർഡറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പോർച്ചുഗല്ലിന്റെ പ്രസിഡന്റ് ആവാം എന്ന് പറഞ്ഞ് എത്തുന്നത്."സ്പോർട്ടിങ്ങിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നു എന്നോർക്കുമ്പോൾ ഏറെ അഭിമാനം തോന്നുന്നു. എന്നാൽ ക്ലബിൽ മാത്രമല്ല റൊണാൾഡോ വ്യത്യാസം കൊണ്ടുവന്നിരിക്കുന്നത്. രാജ്യം മുഴുവൻ തന്റെ സ്വാധീനം ചെലുത്താൻ റൊണാൾഡോയ്ക്ക് സാധിച്ചിട്ടുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റൊണാൾഡോ മത്സരിച്ചാൽ അദ്ദേഹത്തിന് ജയിക്കാനാവും എന്ന് എനിക്ക് തോന്നുന്നു," സ്പോർട്ടിങ് എഫ്സി താരം കൊൻറാഡ് ഹാർഡർ പറയുന്നു.
എന്നാൽ രാഷ്ട്രിയത്തിലേക്ക് ഇറങ്ങുന്നതിനെ കുറിച്ച് റൊണാൾഡോ ഇതുവരെ സംസാരിച്ചിട്ടില്ല. വിരമിച്ചതിന് ശേഷം ഏതെങ്കിലും ക്ലബിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് റൊണാൾഡോ എത്തിയേക്കാവുന്ന സാധ്യത തള്ളിക്കളയാനാവില്ല.
പോർച്ചുഗൽ ദേശിയ ടീമിന് വേണ്ടി 217 മത്സരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചത്. ദേശിയ ടീമിനായി നേടിയത് 135 ഗോളുകളും. ഈ വരുന്ന ഡെൻമാർക്കിന് എതിരായ യുവേഫ നേഷൻസ് ലീഗ് ക്വാർട്ടറിനുള്ള പോരിൽ പോർച്ചുഗൽ ദേശിയ ടീമിന്റെ ക്യാപ്റ്റൻ റൊണാൾഡോയാണ്. റൊണാൾഡോയ്ക്ക് അനുകൂലമായ നിലപാടാണ് പരിശീലകൻ മാർട്ടിനസ് സ്വീകരിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.