scorecardresearch

ബ്രസീൽ 2026 ലോകകപ്പിന് യോഗ്യത നേടുമോ? സാധ്യത ഇങ്ങനെ

അഞ്ച് വട്ടം ലോക കിരീടത്തിൽ മുത്തമിട്ട ബ്രസീൽ ഇല്ലാതെയുള്ള ലോകകപ്പ് ഫുട്ബോൾ ആരാധകർക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല. ഇതിന് മുൻപ് ബ്രസീൽ ലോകകപ്പ് കളിക്കാതിരുന്നത് ഒരിക്കൽ മാത്രം.

അഞ്ച് വട്ടം ലോക കിരീടത്തിൽ മുത്തമിട്ട ബ്രസീൽ ഇല്ലാതെയുള്ള ലോകകപ്പ് ഫുട്ബോൾ ആരാധകർക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല. ഇതിന് മുൻപ് ബ്രസീൽ ലോകകപ്പ് കളിക്കാതിരുന്നത് ഒരിക്കൽ മാത്രം.

author-image
Sports Desk
New Update
Neymar-Brazil New

നെയ്മർ Photograph: (ഇൻസ്റ്റഗ്രാം)

സാംബ താളമില്ലാതെയാവുമോ യുഎസ്എയും കാനഡയും മെക്സിക്കോയും ചേർന്ന് വേദിയൊരുക്കുന്ന വിശ്വകിരീട പോരിന് തുടക്കമാവുക? ബ്രസീൽ ഇല്ലാത്ത ലോകകപ്പ് എന്നത് ലോകത്തെ പല ഭാഗങ്ങളിലായി നിറഞ്ഞു കവിഞ്ഞ് കിടക്കുന്ന മഞ്ഞക്കുപ്പായക്കാരുടെ ഹൃദയം തകർക്കും. ഇന്റർനാഷണൽ ബ്രേക്കിലേക്ക് ഫുട്ബോൾ ലോകം വരുമ്പോൾ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് ഈ മാസം ബ്രസീൽ കളിക്കുന്നത്. ഈ സാഹചര്യത്തിൽ എന്താണ് ബ്രസീലിന്റെ നിലവിലെ അവസ്ഥ എന്ന് നോക്കാം. 

Advertisment

അഞ്ച് വട്ടം ലോക കിരീടത്തിൽ മുത്തമിട്ട ഇതിഹാസ ടീമാണ് ബ്രസീൽ. 48 ടീമുകളാണ് 2026ലെ ലോകകപ്പിൽ പോരിന് ഇറങ്ങുക. ഖത്തർ ലോകകപ്പിൽ ഇത് 32 ടീമുകൾ ആയിരുന്നു. 

ടൂർണമെന്റിൽ പങ്കെടുക്കാവുന്ന ടീമുകളുടെ എണ്ണം ഉയർന്നതോടെ സൗത്ത് അമേരിക്കയിൽ നിന്ന് യോഗ്യത നേടാവുന്ന ടീമുകളുടെ സ്ലോട്ടും ഉയർന്നു. 10 സൗത്ത് അമേരിക്കൻ ടീമുകളാണ് ലോകകപ്പ് യോഗ്യത നേടാൻ പൊരുതുന്നത്. പോയിന്റ് പട്ടികയിൽ ആദ്യ ആറിൽ എത്തുന്ന ടീം ലോകകപ്പിന് യോഗ്യത നേടും. ഏഴാം സ്ഥാനത്ത് എത്തുന്ന ടീം പ്ലേഓഫ് കളിക്കണം. 

നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബ്രസീൽ. 12 കളിയിൽ നിന്ന് ബ്രസീൽ അഞ്ച് ജയമാണ് നേടിയത്. മൂന്ന് സമനില വഴങ്ങിയപ്പോൾ നാല് വട്ടം തോറ്റു. ഈ മാസം കൊളംബിയയ്ക്കും അർജന്റീനയ്ക്കും എതിരെയാണ് ബ്രസീൽ ഇറങ്ങുന്നത്. കൊളംബിയയ്ക്കും അർജന്റീനയ്ക്കും ബ്രസീലിന് മുൻപിൽ വലിയ വെല്ലുവിളി ഉയർത്താനാവും. ഇതിനൊപ്പം പ്രമുഖ താരങ്ങൾ ഫോമിലേക്ക് ഉയരാത്തതും പല കളിക്കാരുടേയും പരുക്കും കോച്ചിങ്ങിലെ മാറ്റവും ടീം കെമിസ്ട്രി സെറ്റ് ആവാത്തതും ബ്രസീലിന് വെല്ലുവിളിയാണ്. 

Advertisment

ഇനി പോയിന്റ് നഷ്ടപ്പെടാതെ ബ്രസീലിന് നോക്കണം. വിനിയും റോഡ്രിഗോയും റാഫിഞ്ഞയും തങ്ങളുടെ ക്ലബ് ഫോം ദേശിയ കുപ്പായത്തിലും തുടരും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈ മാസത്തെ രണ്ട് മത്സരങ്ങളിലും നെയ്മർക്ക് കളിക്കാനാവുന്നില്ല എന്നത് ബ്രസീലിന് തിരിച്ചടിയാണ്. 

ജൂണിലും സെപ്തംബറിലും നിർണായക മത്സരങ്ങൾ

മാർച്ചിലെ രണ്ട് മത്സരങ്ങൾ കഴിഞ്ഞാൽ ജൂണിലാണ് പിന്നെ സൗത്ത് അമേരിക്കയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ. ഇക്വഡോർ ആണ് ജൂൺ നാലിലെ ബ്രസീലിന്റെ എതിരാളി. പോയിന്റ് പട്ടികയിൽ ബ്രസീലിനും മുൻപിലാണ് ഇക്വഡോർ. 12 കളിയിൽ നിന്ന് ഇക്വഡോറിന് ആറ് ജയം നേടാനായി. ജൂൺ ഒൻപതിന് പാരാഗ്വെയ്ക്ക് എതിരെയാണ് അടുത്ത മത്സരം. സെപ്തംബറിലാണ് പിന്നെ ലോകകപ്പ് യോഗ്യതാ മത്സരം. ചിലിയേയും പിന്നാലെ ബൊളിവിയയേയും ബ്രസീൽ നേരിടും. 

എന്നാൽ ബ്രസീൽ ലോകകപ്പിന് യോഗ്യത നേടാനാവാതെ പോവുക എന്ന സാധ്യത വിദൂരതയിൽ തന്നെയാണ്. ലോകകപ്പിൽ എന്നും കരുത്ത് കാണിച്ചിട്ടുള്ള ടീമാണ് ബ്രസീൽ. ബ്രസീലിന്റെ സിരകളിലൊഴുകുന്ന ഫുട്ബോളിന് ലോകകപ്പ് നഷ്ടപ്പെടുത്താനാവില്ല. 2002ന് ശേഷം ലോക കിരീടം എന്ന സ്വപ്നവുമായി യുഎസ്എയിലേക്കും കാനഡയിലേക്കും മെക്സിക്കോയിലേക്കും ബ്രസീൽ ടീം പറന്നിറങ്ങും എന്നാണ് ആരാധകരുടെ പ്രതീക്ഷ. 

Read More

Neymar Brazil Cricket World Cup Brazil Vs Argentina

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: