/indian-express-malayalam/media/media_files/YceZU90uhA8pKHzO6FqJ.jpg)
Cristiano Ronaldo Playing For Portugal (File Photo)
Cristiano Ronaldo Portugal Vs Denmark Uefa Nations League: ഫുട്ബോൾ ലോകം ഇന്റർനാഷണൽ ബ്രേക്കിലേക്ക് കടക്കുമ്പോൾ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗല്ലും ഇന്ന് കളത്തിലിറങ്ങുന്നു. യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ ഡെൻമാർക്കിന്റെ തട്ടകത്തിലാണ് ഇന്നത്തെ മത്സരം. പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് കളിക്കാൻ ഇറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
ലീഗ് എ ഗ്രൂപ്പ് 4ൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ആണ് ഡെൻമാർക്ക് ക്വാർട്ടറിലേക്ക് എത്തുന്നത്. ആറ് മത്സരങ്ങളിൽ നിന്ന് അവർ എട്ട് പോയിന്റ് നേടി. 2024 യൂറോയിൽ നിന്ന് തുടക്കത്തിൽ തന്നെ പുറത്തായതിന് പിന്നാലെ പുതിയ മാനേജ്മെന്റിന് കീഴിൽ കരുത്ത് കൂട്ടിയാണ് ഡെൻമാർക്കിന്റെ വരവ്. മറുവശത്ത് ഗ്രൂപ്പിൽ ഒന്നാമതായാണ് പോർച്ചുഗൽ ക്വാർട്ടറിലേക്ക് എത്തിയത്.
ക്വാർട്ടറിൽ ആദ്യ രണ്ട് പാദങ്ങളിലും മുന്നിട്ട് നിൽക്കുന്ന ടീം സെമിയിലേക്ക് എത്തും. ജൂണിൽ ആണ് സെമി ഫൈനൽ. ഇറ്റലി അല്ലെങ്കിൽ ജർമനി ആവും ഇവരിലൊരാളുടെ എതിരാളി. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്യാപ്റ്റനായി പ്രഖ്യാപിച്ച് ആണ് മാർട്ടിനസിന്റെ സംഘം എത്തുന്നത്. യുവേഫ നേഷൻസ് ലീഗിൽ ഇത്തവണ അഞ്ച് ഗോളുകൾ ഇതുവരെ റൊണാൾഡോ വലയ്ക്കകത്താക്കി കഴിഞ്ഞു.
ക്ലബ് ഫുട്ബോളിൽ മികച്ച നിലയിൽ കളിച്ചാണ് ദേശിയ ടീമിലേക്ക് റൊണാൾഡോ എത്തുന്നത്. അൽ നസറിന് വേണ്ടി കഴിഞ്ഞ മൂന്ന് കളിയിൽ നിന്ന് മൂന്ന് ഗോളുകൾ റൊണാൾഡോ നേടി. കഴിഞ്ഞ വർഷം നവംബറിലാണ് റൊണാൾഡോ അവസാനമായി പോർച്ചുഗലിന് വേണ്ടി കളിച്ചത്. അന്ന് രണ്ട് ഗോളും ഒരു അസിസ്റ്റും താരത്തിൽ നിന്ന് വന്നു. 5-1ന് പോളണ്ടിനെ ലിവർപൂൾ തകർക്കുകയും ചെയ്തു.
നിലവിൽ പരുക്കിന്റെ പ്രശ്നങ്ങളൊന്നും റൊണാൾഡോയ്ക്ക് ഇല്ല. ഈ സാഹചര്യത്തിൽ പോർച്ചുഗല്ലിനെ മുൻപിൽ നിന്ന് നയിച്ച് റൊണാൾഡോ ഇന്ന് കളത്തിലിറങ്ങാൻ തന്നെയാണ് സാധ്യത. സ്റ്റാർട്ടിങ് ഇലവനിലും റൊണാൾഡോ ഇടം പിടിക്കും. 2015ന് ശേഷം ഇത് ആദ്യമായാണ് ഡെൻമാർക്കും പോർച്ചുഗല്ലും നേർക്കുനേർ വരുന്നത്. കഴിഞ്ഞ മൂന്ന് കളിയിലും ഡെൻമാർക്കിനെതിരെ ജയം പിടിക്കാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു.
പോർച്ചുഗൽ-ഡെൻമാർക്ക് മത്സരം എവിടെ കാണാം?
പോർച്ചുഗൽ-ഡെൻമാർക്ക് യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ മത്സരം സോണി സ്പോർട്സ് നെറ്റ് വർക്കിൽ ലൈവായി കാണാം. സോണിലിവ ആപ്പിലും വെബ്സൈറ്റിലും പോർച്ചുഗൽ-ഡെൻമാർക്ക് മത്സരത്തിന്റെ ലൈവ് സ്ട്രീം ലഭ്യമാവും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us