scorecardresearch

Cristiano Ronaldo: റൊണാൾഡോയ്ക്ക് നേരെ ദയയില്ലാതെ അഗ്യുറോ; നേഷൻസ് ലീഗ് ജയത്തിൽ പരിഹാസം

Cristiano Ronaldo: പ്രശസ്ത യുട്യൂബറായ ഡാരൻ വാട്കിൻസ് ജൂനിയർ (IShowSpeed)ആയി സംസാരിക്കുമ്പോഴാണ് സെർജിയോ അഗ്യുറോ പോർച്ചുഗൽ സൂപ്പർ താരത്തെ ദയയില്ലാതെ ട്രോളിയത്

Cristiano Ronaldo: പ്രശസ്ത യുട്യൂബറായ ഡാരൻ വാട്കിൻസ് ജൂനിയർ (IShowSpeed)ആയി സംസാരിക്കുമ്പോഴാണ് സെർജിയോ അഗ്യുറോ പോർച്ചുഗൽ സൂപ്പർ താരത്തെ ദയയില്ലാതെ ട്രോളിയത്

author-image
Sports Desk
New Update
Lionel Messi, Cristiano Ronaldo, Sergio Aguero

Lionel Messi, Cristiano Ronaldo, Sergio Aguero Photograph: (X)

യുവേഫ നേഷൻസ് ലീഗ് കിരിടീം ചൂടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിഹസിച്ച് അർജന്റീനയുടെ മുൻ താരം സെർജിയോ അഗ്യുറോ. ഇത് കൂടാതെ ക്ലബ് ലോകകപ്പ് കളിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സാധിക്കാത്തതിനേയും മാഞ്ചസ്റ്റർ സിറ്റി മുൻ താരം അഗ്യുറോ പരിഹസിക്കുന്നു. 

Advertisment

പ്രശസ്ത യുട്യൂബറായ ഡാരൻ വാട്കിൻസ് ജൂനിയർ (IShowSpeed)ആയി സംസാരിക്കുമ്പോഴാണ് സെർജിയോ അഗ്യുറോ പോർച്ചുഗൽ സൂപ്പർ താരത്തെ ദയയില്ലാതെ ട്രോളിയത്. 'നീ റൊണാൾഡോയുടെ വലിയ ആരാധകൻ അല്ലേ?' അഗ്യുറോ യുട്യൂബറോട് ചോദിച്ചു. അതെ എന്ന് ഉത്തരം നൽകിക്കൊണ്ട് യുട്യൂബർ തനിക്ക് മെസിയെ കാണാനും താത്പര്യം ഉണ്ടെന്ന് അറിയിച്ചു. 

Also Read: Club World Cup: 17 മിനിറ്റിൽ ഹാട്രിക്; നിറഞ്ഞാടി 'ജർമൻ മെസി'; ദയയില്ലാതെ ബയേൺ

'റൊണാൾഡോ ക്ലബ് ലോകകപ്പ് കളിക്കാൻ ഇവിടെ ഉണ്ടോ ഇല്ലയോ? ചിലപ്പോൾ ടിവിയിൽ ആയിരിക്കും കാണുക,' പോർച്ചുഗൽ താരത്തെ പരിഹസിച്ചുകൊണ്ട് അഗ്യുറോ യുട്യൂബറോട് പറഞ്ഞു. എന്നാൽ റൊണാൾഡോ നേഷൻസ് ലീഗ് കിരീടം നേടിയതിലേക്കാണ് പിന്നാലെ യുട്യുബർ വിരൽ ചൂണ്ടിയത്. 

Advertisment

Also Read: മോഹൻ ബഗാനോട് ഗുഡ്ബൈ പറഞ്ഞ് ആഷിഖ്; ഒടുവിൽ ബെംഗളൂരുവിലേക്ക് മടങ്ങുന്നു

'റൊണാൾഡോ യൂറോ ആണോ ജയിച്ചത്? അല്ല? ആഹ്, നേഷൻസ് ലീഗ്, അഭിനന്ദനങ്ങൾ,' പരിഹാസം നിറച്ച് അഗ്യുറോ പറഞ്ഞു.  
അൽ നസർ ക്ലബ് ലോകകപ്പിന് യോഗ്യത നേടാത്തതിനെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ക്ലബ് ലോകകപ്പിൽ കളിക്കാൻ സാധിച്ചില്ല. ക്ലബ് ലോകകപ്പിനായി മറ്റ് ടീമുകളിലേക്ക് മാറാൻ റൊണാൾഡോ ശ്രമിച്ചെങ്കിലും ഇതും ഫലം കണ്ടില്ല. 

Also Read: Cristiano Ronaldo: കണക്കുകൾ നോക്കു, എന്നിട്ട് പറയൂ; റൊണാൾഡോയെ വാഴ്ത്തി കാർലസ് പുയോൾ

ക്ലബ് ലോകകപ്പിലെ മെസിയുടെ ഇന്റർ മയാമിയും ഈജിപ്ത്യൻ ക്ലബ് അൽ അഹ്ലിയും തമ്മിലുള്ള മത്സരം കാണാനാണ് അഗ്യുറോ എത്തിയത്. മത്സരത്തിൽ മെസി മികവ് കാണിച്ചെങ്കിലും ഗോൾ നേടാനായില്ല. ഇതോടെ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. 

Read More: എട്ട് സെക്കൻഡിൽ കൂടുതൽ പന്ത് കൈവശം വയ്ക്കാൻ ഗോൾകീപ്പറിനാവില്ല; പുതിയ നിയമം ക്ലബ് ലോകകപ്പ് മുതൽ

Lionel Messi Cristiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: