scorecardresearch

Cristiano Ronaldo Jr: മൂന്ന് രാജ്യങ്ങൾക്കായി റൊണാൾഡോ ജൂനിയറിന് കളിക്കാം; നിയമം ഇങ്ങനെ

Cristiano Ronaldo Jr: ഇംഗ്ലണ്ടിന് വേണ്ടിയും ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിന് കളിക്കാനാവും എന്ന റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ അതിന് സാധിക്കില്ലെന്നാണ് ഫിഫ നിയമത്തിൽ നിന്ന് വ്യക്തമാകുന്നത്

Cristiano Ronaldo Jr: ഇംഗ്ലണ്ടിന് വേണ്ടിയും ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിന് കളിക്കാനാവും എന്ന റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ അതിന് സാധിക്കില്ലെന്നാണ് ഫിഫ നിയമത്തിൽ നിന്ന് വ്യക്തമാകുന്നത്

author-image
Sports Desk
New Update
Cristiano Ronaldo and Cristiano Ronaldo Son

Cristiano Ronaldo and Cristiano Ronaldo Son Photograph: (X)

Cristiano Ronaldo Jr: മകനൊപ്പം പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫാദേഴ്സ് ഡേയിൽ പങ്കുവെച്ച ചിത്രം വൈറലായിരുന്നു. റൊണാൾഡോയേക്കാൾ ഉയരം വെച്ചിരിക്കുന്നു മകന് എന്നുൾപ്പെടെയുള്ള പ്രതികരണങ്ങളാണ് ആരാധകരിൽ നിന്ന് വന്നത്. പോർച്ചുഗലിന്റെ അണ്ടർ 15 ടീമിൽ റൊണാൾഡോ ജൂനിയർ അരങ്ങേറ്റം കുറിച്ചതും വാർത്തയായിരുന്നു. എന്നാൽ പോർച്ചുഗൽ ദേശിയ ടീമിൽ ഇടം കണ്ടെത്താനായില്ല എങ്കിൽ റൊണാൾഡോ ജൂനിയറിന് മുൻപിലെ വാതിലുകൾ അടയുന്നില്ല. 

Advertisment

മൂന്ന് രാജ്യങ്ങളുടെ ദേശിയ ടീമുകൾക്ക് വേണ്ടി റൊണാൾഡോ ജൂനിയറിന് കളിക്കാം. പോർച്ചുഗൽ, സ്പെയ്ൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ ദേശിയ ടീമിന് വേണ്ടി റൊണാൾഡോ ജൂനിയറിന് കളിക്കാനാവും എന്നാണ് റിപ്പോർട്ടുകൾ. 

എങ്ങനെ സ്പെയ്നിന് വേണ്ടി കളിക്കാം? 

റയൽ മാഡ്രിഡിനൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ കിരീടങ്ങൾ വാരിക്കൂട്ടി ബെർണാബ്യുവിൽ തുടർന്നപ്പോൾ റൊണാൾഡോ ജൂനിയറും സ്പെയ്നിലായിരുന്നു. ഫിഫ നിയമം അനുസരിച്ച് 10 വയസ് തികയുന്നതിന് മുൻപ് മൂന്നോ അതിൽ കൂടുതലോ വർഷം സ്പെയ്നിൽ താമസിച്ചിട്ടുണ്ടെങ്കിൽ കളിക്കാരന് ആ രാജ്യത്തിന്റെ ദേശിയ ടീമിലിടം നേടാനാവും. 

Also Read: Cristiano Ronaldo: കണക്കുകൾ നോക്കു, എന്നിട്ട് പറയൂ; റൊണാൾഡോയെ വാഴ്ത്തി കാർലസ് പുയോൾ

Advertisment

കാലിഫോർണിയയിൽ ആണ് റൊണാൾഡോ ജൂനിയർ ജനിച്ചത്. അതുകൊണ്ടാണ് അമേരിക്കൻ ദേശിയ ഫുട്ബോൾ ടീമിലും റൊണാൾഡോ ജൂനിയറിന് കളിക്കാനാവുന്നത്. ഇംഗ്ലണ്ട് ദേശിയ ടീമിന് വേണ്ടിയും റൊണാൾഡോ ജൂനിയറിന് കളിക്കാനാവും എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഓൾഡ് ട്രോഫോർഡിലേക്ക് റൊണാൾഡോ മടങ്ങി എത്തി എങ്കിലും ഇംഗ്ലണ്ടിന് വേണ്ടി കളിക്കാൻ അഞ്ച് വർഷം രാജ്യത്ത് താമസിച്ചിരിക്കേണ്ടതായുണ്ട്. റൊണാൾഡോ ജൂനിയറിന് ഇതിനായിരുന്നില്ല. 

Also Read: മോഹൻ ബഗാനോട് ഗുഡ്ബൈ പറഞ്ഞ് ആഷിഖ്; ഒടുവിൽ ബെംഗളൂരുവിലേക്ക് മടങ്ങുന്നു

പിതാവിന്റെ പാത പിന്തുടർന്ന് പോർച്ചുഗൽ ടീമിന് വേണ്ടി കളിക്കാനാണ് റൊണാൾഡോ ജൂനിയർ തീരുമാനിച്ചത്. നാൽപ്പതുകാരനായ റൊണാൾഡോ ഇപ്പോഴും പോർച്ചുഗൽ ദേശിയ ടീമിന്റെ ഭാഗമാണ്. റൊണാൾഡോയും മകനും ഒരുമിച്ച് പോർച്ചുഗലിനായി കളിക്കുന്ന അത്ഭുതം സംഭവിക്കുമോ എന്ന ആകാംക്ഷയും ഫുട്ബോൾ ലോകത്തിനുണ്ട്. പോർച്ചുഗൽ അണ്ടർ 15 ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ റൊണാൾഡോ ജൂനിയറിന് സാധിച്ചിരുന്നു.

Also Read: Club World Cup: 17 മിനിറ്റിൽ ഹാട്രിക്; നിറഞ്ഞാടി 'ജർമൻ മെസി'; ദയയില്ലാതെ ബയേൺ

ഫുട്ബോൾ താരമാവണം എന്ന നിലയിൽ മകന് മേൽ സമ്മർദം ചെലുത്തില്ല എന്ന് നേരത്തെ തന്നെ റൊണാൾഡോ വ്യക്തമാക്കിയിരുന്നു. "അവന് 14 വയസാണ് പ്രായം. എന്റെ മകൻ എന്നത് തന്നെ അവന്റെ മേലുള്ള വലിയ സമ്മർദമാണ്. അവന് പിഴവുകൾ പറ്റും. എന്നാൽ ഭാവിയിൽ പ്രൊഫഷണൽ ഫുട്ബോൾ താരമാവാൻ അവന് സാധിക്കും എന്നാണ് ഞാൻ കരുതുന്നത്. ഇനി അവന് ഫുട്ബോൾ താരമാവാൻ സാധിച്ചില്ല എങ്കിൽ മറ്റൊരു ജോലി. അപ്പോഴും ഞാൻ അവനെ പിന്തുണയ്ക്കും. ഞങ്ങൾ പ്രശസ്തരാണ് എന്നതിന്റെ പേരിൽ ഞങ്ങളുടെ മക്കളിൽ സമ്മർദം ചെലുത്താൻ ഞങ്ങൾക്കാവില്ല," റൊണാൾഡോ പറഞ്ഞു. 

Read More: എട്ട് സെക്കൻഡിൽ കൂടുതൽ പന്ത് കൈവശം വയ്ക്കാൻ ഗോൾകീപ്പറിനാവില്ല; പുതിയ നിയമം ക്ലബ് ലോകകപ്പ് മുതൽ

Cristiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: