/indian-express-malayalam/media/media_files/nLbTTdzM1g1Snu3uMCcM.jpg)
Cristiano Ronaldo, Messi (File Photo)
2018ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പിഎസ്ജിയിലേക്ക് ചേക്കേറാൻ താത്പര്യപ്പെട്ടിരുന്നതായി റിപ്പോർട്ട്. ഇത് കഴിഞ്ഞ് ഏതാനും വർഷങ്ങൾക്ക് ശേഷമാണ് മെസി പിഎസ്ജിയിലേക്ക് എത്തുന്നത്. 2018ൽ ഒരുപക്ഷെ ക്രിസ്റ്റ്യാനോയുടെ പിഎസ്ജിയിലേക്കുള്ള ട്രാൻസ്ഫർ നടന്നിരുന്നു എങ്കിൽ മെസിയും ക്രിസ്റ്റ്യാനോയും ഒരു ടീമിൽ കളിക്കുന്ന കാഴ്ച ഫുട്ബോൾ ലോകത്തിന് മുൻപിലേക്ക് എത്താൻ സാധ്യതയുണ്ടായിരുന്നു.
2018ൽ പിഎസ്ജിയിലേക്കുള്ള ചേക്കേറൽ ക്രിസ്റ്റ്യാനോ പരിഗണിച്ചിരുന്നതായി ക്രിസ്റ്റ്യാനോയുടെ മാഞ്ചസ്റ്റർ യുനൈറ്റഡിലെ മുൻ സഹതാരം പാട്രിസ് എവ്റയാണ് വെളിപ്പെടുത്തുന്നത്. 2009ൽ ക്രിസ്റ്റ്യാനോ റയലിലേക്ക് ചേക്കേറുന്നത് വരെ എവ്റയും ക്രിസ്റ്റ്യാനോയും മാഞ്ചസ്റ്റർ യുനൈറ്റഡിൽ ഒരുമിച്ചുണ്ടായിരുന്നു.
2018ൽ തന്റെ അടുത്ത ക്ലബിലേക്കുള്ള മാറ്റം ക്രിസ്റ്റ്യാനോ തിരഞ്ഞപ്പോൾ പിഎസ്ജിക്കൊപ്പം ചേരാനുള്ള​ സാധ്യത നോക്കിയിരുന്നു. എന്നാൽ യുവന്റിലേക്കാണ് ക്രിസ്റ്റ്യാനോ പോയത്. മൂന്ന് വർഷത്തിന് ശേഷം മെസി ഫ്രീ ട്രാൻസ്ഫറായി പിഎസ്ജിയിലേക്ക് എത്തി. രണ്ട് സീസണാണ് മെസി പിഎസ്ജിയിൽ കളിച്ചത്. രണ്ട് ലീഗ് വൺ കിരീടങ്ങളിലേക്കും എത്തി.
'ക്രിസ്റ്റ്യാനോ പിഎസ്ജിയിലേക്ക് വരാൻ താത്പര്യപ്പെട്ടിട്ടുണ്ട്. യുവന്റ്സിലേക്ക് പോകുന്നതിന് മുൻപ്. ചെൽസി, യുവന്റ്സ്, പിഎസ്ജി എന്നീ ഓപ്ഷനുകൾ ക്രിസ്റ്റ്യാനോയ്ക്ക് മുൻപിലുണ്ടായി. എന്നാൽ ആഴ്സണലിലേക്ക് ഒരിക്കലും പോവില്ല എന്ന് പറഞ്ഞിരുന്നു', എവ്റ പറഞ്ഞു.
മെസി​ ഫ്രാൻസ് വെറുത്തിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഫ്രാൻസ് വിടാനുള്ള താത്പര്യം ഒരു അഭിമുഖത്തിൽ മെസി പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് ക്രിസ്റ്റ്യാനോയെ വിമർശിക്കാം. എന്നാൽ ഏത് സാഹചര്യത്തോടും ഇണങ്ങി കളിക്കാൻ​ തനിക്കാവും എന്ന് ഇത്രയും ക്ലബുകളിൽ കളിച്ച് ക്രിസ്റ്റ്യാനോ തെളിയിച്ച് കഴിഞ്ഞു. സൊദിയിൽ ഇപ്പോൾ ക്രിസ്റ്റ്യാനോ കളിക്കുന്നത് നോക്കു, എവ്റ പറഞ്ഞു.
2024ൽ ക്ലബിനും രാജ്യത്തിനും വേണ്ടി 29 ഗോളുകളാണ് ക്രിസ്റ്റ്യാനോ അടിച്ചത്. മെസ കഴിഞ്ഞ വർഷം ക്ലബിനും രാജ്യത്തിനും വേണ്ടി നേടിയത് 18 ഗോളും. ഏഴ് അസിസ്റ്റ് ക്രിസ്റ്റ്യാനോയിൽ നിന്ന് വന്നപ്പോൾ 18 അസിസ്റ്റാണ് മെസിയിൽ നിന്ന് വന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.