/indian-express-malayalam/media/media_files/2025/01/14/CMMaqq9K2v3MBXkEtrvy.jpg)
ക്രിസ്റ്റ്യാനോ റൊണാൾഡോ(ഇൻസ്റ്റഗ്രാം)
ക്ലബ് ഫുട്ബോൾ കരിയറിന്റെ അവസാനം അൽ നസറിൽ കളിച്ചാവും എന്ന സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ നസറുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബുമായി ധാരണയായതോടെയാണ് പോർച്ചുഗൽ സൂപ്പർ താരത്തിന്റെ കരിയറിന്റെ അവസാനം സൌദിയിൽ ആയേക്കും എന്ന വിലയിരുത്തലുകൾ ശക്തമാവുന്നത്.
2026 വരെ കരാർ നീട്ടുന്നത് സംബന്ധിച്ച് ക്രിസ്റ്റ്യാനോയും അൽ നസറും തമ്മിൽ ധാരണയിലെത്തിയെങ്കിലും പേപ്പർ വർക്കുകൾ അവസാനിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും എന്നാണ് വിവരം. നിലവിൽ ഈ വർഷം ജൂൺ വരെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നസറും തമ്മിലുള്ള കരാർ.
കരാർ അനുസരിച്ച് 5550,000 യൂറോയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അൽ നസറിലെ ഒരു ദിവസത്തെ പ്രതിഫലം. പ്രതിവർഷം റൊണാൾഡോയ്ക്ക് ലഭിക്കുന്നത് 183 മില്യൺ യൂറോ. 1749 കോടി രൂപ വരും ഇത്. പ്രതിമാസം റൊണാൾഡോയ്ക്ക് ലഭിക്കുന്നത് 15 മില്യൺ യൂറോ. പ്രതിവാരം 3.8 മില്യൺ യൂറോയും. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറുന്നു.
അൽ നസർ ക്ലബിന്റെ ഓഹരിയുടെ അഞ്ച് ശതമാനവും റൊണാൾഡോയ്ക്ക് സൌദി ക്ലബ് ഓഫർ ചെയ്തതായി റിപ്പോർട്ടുകൾ. അൽ നസറിന്റെ തലപ്പത്തേക്ക് പുതിയ സിഇഒയും പ്രസിഡന്റും വന്നിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ മുൻപിൽ നിർത്തി കൂടുതൽ നേട്ടങ്ങളിലേക്ക് എത്തുകയാണ് ക്ലബ് ലക്ഷ്യം വയ്ക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്വാസമുള്ള കളിക്കാരെ അൽ നസറിലേക്ക് കൊണ്ടുവരാനും ക്ലബ് ശ്രമിക്കുന്നു. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ബ്രസീലിയൻ മധ്യനിര താരം കാസിമെറോയാണ് അടുത്തതായി അൽ നസറിലേക്ക് എത്തുമെന്ന് കരുതപ്പെടുന്ന കളിക്കാരിലെ പ്രധാനി. റയൽ മാഡ്രിഡിലും മാഞ്ചസ്റ്റർ യുനൈറ്റഡിലും റൊണാൾഡോയും കാസിമെറോയും ഒരുമിച്ച് കളിച്ചിരുന്നു.
2023ലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിലേക്ക് എത്തിയത്. 90 മത്സരങ്ങളിൽ നിന്ന് പോർച്ചുഗൽ സൂപ്പർ താരം ഇതുവരെ സ്കോർ ചെയ്തത് 82 ഗോൾ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അൽ നസറിൽ കളിച്ച് കരിയർ അവസാനിപ്പിക്കാനുള്ള താത്പര്യം ക്രിസ്റ്റ്യാനോ റൊണാൾഡോ അറിയിച്ചിരുന്നു.
Read More
- സെമിയിലും തകർത്ത് കളിക്കും; ഫൈനലിൽ എത്തണം: സച്ചിൻ ബേബി
- Virat Kohli: ഔട്ട് വിളിക്കാതെ അംപയർ; ഇവിടെ ഹൃദയം കീഴടക്കി കോഹ്ലി
- india Vs England ODI: തലതാഴ്ത്തി ഇംഗ്ലണ്ടിന് നാട്ടിലേക്ക് മടങ്ങാം; പരമ്പര തൂത്തുവാരി ഇന്ത്യ
- India Vs Pakistan ODI: 'ഇത് സ്കൂൾ ക്രിക്കറ്റ് അല്ല'; ഡിആർഎസിൽ മണ്ടത്തരം; പരിഹസിച്ച് ഗാവസ്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us