scorecardresearch

ഇരു കുടുംബവും സമ്മതം മൂളി; റിങ്കു വിവാഹിതനാവുന്നു; ആരാണ് വധു പ്രിയ?

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ് വിവാഹിതനാവുന്നു. സമാജ് വാദി പാർട്ടി എംപി പ്രിയ സരോജ് ആണ് വധു. ഇരുവരുടേയും കുടുംബം വിവാഹത്തിന് സമ്മതിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ് വിവാഹിതനാവുന്നു. സമാജ് വാദി പാർട്ടി എംപി പ്രിയ സരോജ് ആണ് വധു. ഇരുവരുടേയും കുടുംബം വിവാഹത്തിന് സമ്മതിച്ചു

author-image
Sports Desk
New Update
Rinku SIngh to marry Priya Saroj

റിങ്കു സിങ്, പ്രിയ സരോജ്: (ഇൻസ്റ്റഗ്രാം)

ഇന്ത്യൻ വൈറ്റ് ബോൾ ക്രിക്കറ്റ് താരം റിങ്കു സിങ്ങും ലോക് സഭാ എംപി പ്രിയ സരോജും വിവാഹിതരാവുന്നു. പ്രിയ സരോജിന്റെ കുടുംബം ഞായറാഴ്ചയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വിവാഹത്തിന് ഇരു കുടുംബവും സമ്മതിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട ചടങ്ങുകളൊന്നും നടന്നിട്ടില്ലെന്ന് സമാജ് വാദി പാർട്ടി എംപി പ്രിയയുടെ പിതാവ് തൂഫാനി സരോജ് പറഞ്ഞു. 

Advertisment

ഉത്തർപ്രദേശിലെ മച്ഛ്ലീശഹറിൽ നിന്നുള്ള എംപിയാണ് 26കാരിയായ പ്രിയ. നിലവിൽ ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിലൊരാളാണ്. നിയമ ബിരുദം പൂർത്തിയാക്കിയതിന് പിന്നാലെ രാഷ്ട്രിയത്തിലേക്ക് കടക്കുകയായിരുന്നു പ്രിയ. റിങ്കു സിങ്ങുമായുള്ള വിവാഹം കുടുംബം സ്ഥിരീകരിക്കുന്ന സമയം ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരുവനന്തപുരത്താണ് പ്രിയ.

സാമൂഹിക നീതി വകുപ്പ് സംഘടിപ്പിക്കുന്ന പാർലമെന്ററി കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുക്കാനായാണ് പ്രിയ തിരുവനന്തപുരത്ത് എത്തിയത്. റിങ്കു സിങ് നിലവിൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. ഇരുവരുടേയും തിരക്കുകൾ മാറിയതിന് ശേഷമാവും വിവാഹ തിയതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം എന്ന് പ്രിയ സരോജിന്റെ പിതാവ് വ്യക്തമാക്കി. 

പ്രിയയുടെ സുഹൃത്തുക്കളിൽ ഒരാൾ ക്രിക്കറ്റ് കളിക്കാരനായിരുന്നു. ഈ സുഹൃത്ത് വഴിയാണ് റിങ്കു സിങ്ങിനെ പ്രിയ പരിചയപ്പെട്ടതെന്നും എംപിയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരന്നു. ഇരു കുടുംബങ്ങളുടേയും സമ്മതം ലഭിച്ചാൽ വിവാഹം എന്നായിരുന്നു ഇരുവരുടേയും തീരുമാനം എന്നും പ്രിയയുടെ പിതാവ് പറഞ്ഞു. 

Advertisment

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി എംപി ബിപി സരോജിനെ 35000 വോട്ടുകൾക്ക് സ്ഥിരീകരിച്ചാണ് പ്രിയ ലോക്സഭയിലെത്തുന്നത്. വാരണാസി സ്വദേശിയായ പ്രിയ ഡൽഹിയിൽ നിന്നാണ് ഉന്നത പഠനം പൂർത്തിയാക്കിയത്. പ്രിയയയുടെ പിതാവ് മൂന്ന് വട്ടം ലോക് സഭാ എംപിയായിരുന്നു.

കഠിനാധ്വാനത്തിലൂടെയായിരുന്നു സാമ്പത്തിക പ്രയാസങ്ങൾ നിറഞ്ഞ കുടുംബത്തിൽ നിന്നുള്ള റിങ്കു സിങ്ങിന്റെ ഇന്ത്യൻ ക്രിക്കറ്റിലെ വളർച്ച. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായ റിങ്കു സിങ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചച് 2023 സീസണിലെ ഗുജറാത്ത് ടൈറ്റൻസിന്റെ മത്സരത്തിലൂടെയായിരുന്നു. ഗുജറാത്ത് ബോളർ യഷ് ദയാലിനെ ഒരോവറിൽ അഞ്ച് വട്ടം സിക്സ് പറത്തി കൊൽക്കത്തയെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു റിങ്കു. 

ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ടീമിലേക്കും റിങ്കു സിങ്ങിന് വിളിയെത്തി. കഴിഞ്ഞ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്റ്റാൻഡ്ബൈ താരമായി റിങ്കുവിന്റെ പേര് ഉൾപ്പെട്ടിരുന്നു. രണ്ട് ഏകദിനവും 30 ട്വന്റി20യുമാണ് റിങ്കു സിങ് ഇതുവരെ ഇന്ത്യക്കായി കളിച്ചത്. 507 റൺസ് ആണ് റിങ്കു സിങ് ട്വന്റി20യിൽ നിന്ന് ഇതുവരെ സ്കോർ ചെയ്തത്. ഉയർന്ന സ്കോർ 69 റൺസ്. ബാറ്റിങ് ശരാശരി 46.1 സ്ട്രൈക്ക്റേറ്റ് 165. 2018 മുതൽ ഐപിഎല്ലിന്റെ ഭാഗമായ റിങ്കു 46 മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. നേടിയത് 893 റൺസ്. 67 ആണ് ഉയർന്ന സ്കോർ.

Read More

Rinku Singh Indian Cricket Team Ipl Indian Cricket Players Kolkata Knight Riders indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: