scorecardresearch

'ഞെട്ടലോടെയാണ് ജീവിക്കന്നത്'; കടുവ കടിച്ചുകൊന്ന രാധ മിന്നുമണിയുടെ ബന്ധു

വയനാട് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നു മണിയുടെ അടുത്ത ബന്ധു. വന്യമൃഗ ശല്യം രൂക്ഷമെന്നും നടപടി വേണമെന്നും താരം

വയനാട് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നു മണിയുടെ അടുത്ത ബന്ധു. വന്യമൃഗ ശല്യം രൂക്ഷമെന്നും നടപടി വേണമെന്നും താരം

author-image
Sports Desk
New Update
minnu mani about wayanadu tier attack

മിന്നു മണി: (ഇൻസ്റ്റഗ്രാം)

കടുവയുടെ ആക്രമണത്തിൽ വയനാട് പഞ്ചാരക്കൊല്ലിയിൽ കൊല്ലപ്പെട്ട രാധ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നു മണിയുടെ ബന്ധു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട് തന്റെ ബന്ധു ആണെന്ന് മിന്നു മണി ഫെയ്സ്ബുക്കിലൂടെയാണ് അറിയിച്ചത്. 

Advertisment

ആക്രമണകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടണം എന്ന് മിന്നുമണി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. മിന്നുവിന്റെ അമ്മാവന്റെ ഭാര്യയാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധ. എത്രയും പെട്ടെന്ന് വന്യജീവി ആക്രമണം എന്ന പ്രശ്നത്തിൽ പരിഹാരം കാണണം എന്നും ഇന്ത്യൻ ക്രിക്കറ്റ് താരം ഫെയ്സ്ബുക്കിൽ കുറിച്ചു. 

എന്റെ അമ്മയുടെ വീടിന് സമീപമാണ് ആക്രമണം നടന്നത്. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമാണ് ഇത്. എന്റെ വീട്ടുകാരുമായി ഇതുവരെ സംസാരിക്കാൻ സാധിച്ചിട്ടില്ല. വിവരങ്ങളെല്ലാം വാർത്തകളിലൂടെയാണ് അറിഞ്ഞത്. ഈ പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണം. പ്രദേശവാസികളെല്ലാം ഞെട്ടലോടെയാണ് ജീവിക്കുന്നത്, മിന്നുമണി പറഞ്ഞു.

ഇനിയും ഇതുപോലുള്ള​ സംഭവങ്ങൾ ആവർത്തിച്ചേക്കാം. കടുവയെ പിടികൂടിയിട്ടില്ലാത്ത സാഹചര്യത്തിൽ ആളുകളുടെ ഉള്ളിൽ ഈ ഭീതി നിലനിൽക്കും, മിന്നു മണി പറഞ്ഞു. മിന്നുവിന്റെ അമ്മയുടെ സഹോദരൻ അച്ചപ്പന്റെ ഭാര്യയാണ് മരിച്ച രാധ. തോട്ടം തൊഴിലാളിയായ രാധ കാപി പറിക്കാൻ പോകുന്നതിന് ഇടയിലാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. രാധയുടെ മൃതദേഹം കടുവ പാതി തിന്ന നിലയിലായിരുന്നു. 

Advertisment

രാധയുടെ മരണത്തോടെ നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായിരുന്നു. ഇതോടെ നരഭോജി കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവിറക്കി. കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് 11 ലകഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. 

Read More

Minnu mani Tiger Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: