/indian-express-malayalam/media/media_files/uploads/2019/06/kohli-smith.jpg)
ലോകകപ്പിൽ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ ജയം സ്വന്തമാക്കിയതോടൊപ്പം ആരാധകരുടെ മനവും കവർന്നിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. അർധസെഞ്ചുറി പ്രകടനത്തിലൂടെയല്ല കളത്തിലെ മാനുഷിക പരിഗണനയിലൂടെ. ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ കൂവി വിളിച്ച കാണികളോട് കൈയ്യടിക്കാൻ ആവശ്യപ്പെട്ടാണ് കോഹ്‌ലി യാഥാർത്ഥ ഹീറോയായത്.
With India fans giving Steve Smith a tough time fielding in the deep, @imVkohli suggested they applaud the Australian instead.
Absolute class #SpiritOfCricket#ViratKohlipic.twitter.com/mmkLoedxjr— ICC (@ICC) June 9, 2019
ഇന്ത്യൻ ഇന്നിങ്സിൽ മൈതാനത്ത് തേർഡ് മാനിൽ ഫീൾഡ് ചെയ്യുകയായിരുന്നു സ്റ്റീവ് സ്മിത്ത്. ഇന്ത്യൻ കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയും. ഈ സമയം കാണികൾ സ്മിത്തിന് നേരെ പരിഹാസവുമായി രംഗത്തെത്തി. ചതിയൻ... ചതിയൻ...എന്ന് ഉറക്കെ വിളിച്ച് കൊണ്ടായിരുന്നു ആരാധകരുടെ പരിഹാസം.
Also Read: കങ്കാരുപ്പടയുടെ നടുവൊടിച്ച് ഇന്ത്യ; ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയം
എന്നാൽ ക്രീസിലുണ്ടായിരുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ഇത് അത്ര രസിച്ചില്ല. മുന്നോട്ട് വന്ന് സ്മിത്തിന് വേണ്ടി കൈയ്യടിക്കാൻ ആരാധകരോട് വിരാട് കോഹ്‌ലി ആവശ്യപ്പെടുകയും ചെയ്തു.
മത്സരത്തിന് ശേഷം നടന്ന വാർത്തസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനും കോഹ്‌ലി വ്യക്തമായ മറുപടി നൽകി. കഴിഞ്ഞത് കഴിഞ്ഞ കാര്യമാണ്, സ്മിത്തിനെ ഇനിയും അത്തരത്തിൽ മോശപ്പെട്ട രീതിയിൽ പരിഗണിക്കുന്നത് ശരിയല്ലെന്നായിരുന്നു കോഹ്‌ലിയുടെ ഉത്തരം.
Also Read: ധവാന്റെ സെഞ്ചുറി; ലോകകപ്പ് റെക്കോർഡ് തിരുത്തിയെഴുതി ഇന്ത്യ
പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷം വിലക്ക് നേരിട്ട മുൻ ഓസിസ് നായകൻ സ്റ്റീവ് സ്മിത്തും ഉപനായകൻ ഡേവിഡ് വാർണറും ലോകകപ്പ് ടീമിലൂടെ രാജ്യന്തര ക്രിക്കറ്റിൽ മടങ്ങിവരവ് നടത്തിയത്. ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ട് ആരാധകർ കൂവിയാണ് ഓസിസ് താരത്തെ വരവേറ്റത്. അതിന് സെഞ്ചുറിയിലൂടെ മറുപടി നൽകി സ്മിത്ത് വാർത്തയിൽ ഇടംപിടിച്ചിരുന്നു. വാർണർക്കും സമാന അനുഭവങ്ങൾ ഇതിനോടകം ലോകകപ്പ് വേദിയിൽ നേരിടേണ്ടി വന്ന് കഴിഞ്ഞു.
It was a big match, and they stepped up! #TeamIndia bowl out Australia on the last ball of the game to win by 36 runs! Bhuvneshwar and Bumrah finish with three wickets each! #INDvAUS SCORECARD https://t.co/tdWyb7lIw6pic.twitter.com/eJdfz947aK
— ICC (@ICC) June 9, 2019
ഇന്ന് നടന്ന മത്സരത്തിലും സ്റ്റീവ് സ്മിത്ത് അർധസെഞ്ചുറി തികച്ചിരുന്നു. 70 പന്തുകളിൽ നിന്ന് 69 റൺസാണ് താരം സ്വന്തമാക്കിയത്. അഞ്ച് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സ്‌മിത്തിന്റെ ഇന്നിങ്സ്.
Also Read: 'ഗബ്ബറിന്റെ ശിക്കാര്‍'; ഐസിസി ടൂര്‍ണമെന്റുകളെ പ്രണയിച്ചവന്‍ തിരുത്തിയ ചരിത്രം
അതേസമയം ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യക്ക് ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ഏറ്റവും വാശിയേറിയ മത്സരത്തിൽ 36 റൺസിനാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 353 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കങ്കാരുപടയ്ക്ക് നിശ്ചിത ഓവറിൽ 316 റൺസെടുക്കാനെ സാധിച്ചുള്ളു. നേരത്തെ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ ഇന്ത്യക്ക് ഇംഗ്ലണ്ട് ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയം. 2015 ലോകകപ്പിലെ സെമിയിലേറ്റ തോൽവിക്ക് പ്രതികാരവും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.