ind vs aus, cricket, cricket score, ind vs aus live score, live cricket online, ind vs aus live match, ind vs aus odi live score, ind vs aus 4th odi live, india vs australia, live cricket score, ind vs aus 4th odi live streaming, ind vs aus 4th odi live cricket score, live cricket streaming, cricket score, live cricket, ind vs aus odi live score, ind vs aus 4th odi, india vs australia live score, india vs australia, india vs australia odi live score, india vs australia live score, ind vs aus 4th odi live score, star sports live, hotstar, hotstar live cricket, live cricket streaming, india vs australia odi live score, india vs australia live streaming, ind vs aus live streaming, ഇന്ത്യ, ഓസ്ട്രേലിയ, മൊഹാലി, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്
ICC World Cup Point Table: ലോകകപ്പ് മത്സരക്രമം പാതി പിന്നിടുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയ. കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ചാണ് കങ്കാരുക്കൾ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. അഞ്ച് വീതം മത്സരങ്ങൾ കളിച്ച് നാലെണ്ണത്തിൽ ജയിച്ച ന്യൂസിലൻഡും ഇംഗ്ലണ്ടുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നാല് മത്സരങ്ങളിൽ മൂന്ന് ജയമുള്ള ഇന്ത്യ നാലാം സ്ഥാനത്താണ്.
Advertisment
Australia have a fine view from the top of the table
— Cricket World Cup (@cricketworldcup) June 20, 2019
ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തുകയായിരുന്നു. അഫ്ഗാനിസ്ഥാനെതിരെ ജയിച്ച് തുടങ്ങിയ ഓസ്ട്രേലിയ വിൻഡീസിനെയും കീഴ്പ്പെടുത്തിയിരുന്നു. എന്നാൽ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് മുന്നിൽ അടിതെറ്റിയ കങ്കാരുക്കൾ പാക്കിസ്ഥാനെതിരെയും ശ്രീലങ്കക്കെതിരെയും ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. പത്ത് പോയിന്റുകളാണ് ഓസ്ട്രേലിയയുടെ സമ്പാദ്യം.
രണ്ടാം സ്ഥാനത്തുള്ള ന്യൂസിലൻഡ് ശ്രീലങ്കയെ പത്ത് വിക്കറ്റിനും ബംഗ്ലാദേശിനെ രണ്ട് വിക്കറ്റിനുമാണ് പരാജയപ്പെടുത്തിയത്. അഫ്ഗാനെതിരായ മത്സരത്തിൽ കിവികളുടെ ജയം ഏഴ് വിക്കറ്റിനായിരുന്നു. എന്നാൽ ഇന്ത്യക്കെതിരായ മത്സരത്തിൽ മഴ കളിച്ചതോടെ ടീമിന് ലഭിച്ചത് ഒരു പോയിന്റാണ്. അടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജയം നേടി കിവികൾ അപരാജിത കുതിപ്പിന്റെ ഗിയർ മാറ്റി. ഒമ്പത് പോയിന്റാണ് ന്യൂസിലൻഡിന് ആകെയുള്ളത്.
അഞ്ച് മത്സരങ്ങളിൽ നാല് ജയവും ഒരു തോൽവിയുമായി എട്ട് പോയിന്റുകൾ സ്വന്തമാക്കിയ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 104 റൺസിന് തകർത്ത് ലോകകപ്പിന് തുടക്കം കുറിച്ച ഇംഗ്ലണ്ടിന് എന്നാൽ രണ്ടാം മത്സരത്തിൽ അടിതെറ്റി. ബംഗ്ലാദേശിനെയും വിൻഡീസിനെയും വീഴ്ത്തി ടൂർണമെന്റിലേക്ക് തിരിച്ചുവന്ന ഇംഗ്ലണ്ട് വിജയകുതിപ്പ് തുടരുകയാണ്. അഫ്ഗാനെതിരെ 150 റൺസിന്റെ ജയമാണ് ഇംഗ്ലീഷ് പട സ്വന്തമാക്കിയത്.
— Cricket World Cup (@cricketworldcup) June 21, 2019
നാലാം സ്ഥാനത്തുള്ള ഇന്ത്യയുടെ പോയിന്റ് സമ്പാദ്യം ഏഴാണ്. ലോകകപ്പ് ആരംഭിച്ച് ഏഴാം ദിവസമാണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെയും പരാജയപ്പെടുത്തിയപ്പോൾ മൂന്നാം മത്സരം ജയിച്ചത് മഴയായിരുന്നു. അയൽക്കാരായ പാക്കിസ്ഥാനെ 89 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ലോകകപ്പിൽ ഇതുവരെ തോൽവിയറിയാത്ത രണ്ട് ടീമുകളാണ് ഇന്ത്യയും ന്യൂസിലൻഡും.
ഓസ്ട്രേലിയക്കെതിരെ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം വിൻഡീസിനെതിരെ നേടിയ ജയവുമായി ബംഗ്ലാദേശ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. രണ്ട് മത്സരങ്ങൾ ജയിക്കുകയും മൂന്ന് മത്സരങ്ങൾ പരാജയപ്പെടുകയും ചെയ്ത ബംഗ്ലാദേശിന്റെ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ടൂർണമെന്റിന് തുടക്കം കുറിച്ച ബംഗ്ലാദേശ് അടുത്ത മത്സരങ്ങളിൽ ന്യൂസിലൻഡിനോടും ഇംഗ്ലണ്ടിനോടും തോൽവി വഴങ്ങി. ശ്രീലങ്കയ്ക്കെതിരായ മത്സരം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഓസ്ട്രേലിയക്കെതിരെ പൊരുതി നോക്കിയെങ്കിലും ജയം മാത്രം അകന്ന് നിൽക്കുകയായിരുന്നു.
ടൂർണമെന്റിലെ തങ്ങളുടെ രണ്ട് മത്സരങ്ങളും മഴ കൊണ്ടുപോയ ശ്രീലങ്ക പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ശ്രീലങ്കയ്ക്ക് ജയിക്കാനായത്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് ജയിക്കുകയും രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ മത്സരത്തിന് പിന്നാലെ പാക്കിസ്ഥാനും ബംഗ്ലാദേശിനുമെതിരായ മത്സരം മഴകൊണ്ടുപോയി. അഞ്ചാം മത്സരത്തിൽ ഓസ്ട്രേലിയയോട് 87 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയ ശ്രീലങ്കയുടെ പോയിന്റ് സമ്പാദ്യം നാലാണ്.
ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന് വിശേഷിപ്പിച്ചിരുന്ന വിൻഡീസ് തകർന്നടിയുന്ന കാഴ്ചയായിരുന്നു. അഞ്ച് മത്സരങ്ങളിൽ ഒരു മത്സരം ജയിക്കുകയും ഒരു മത്സരം മഴകൊണ്ടുപോകുകയും ചെയ്തപ്പോൾ മൂന്ന് മത്സരങ്ങളിൽ വിൻഡീസ് തോൽവി ഏറ്റുവാങ്ങി. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ മാത്രമാണ് വിൻഡീസിനെതിരെ ജയിക്കാനായത്. ഓസ്ട്രേലിയയോടും ഇംഗ്ലണ്ടിനോടും ഏറ്റവും ഒടുവിൽ ബംഗ്ലാദേശിനോടും പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരമാണ് മഴമൂലം ഉപേക്ഷിച്ചത്.
ദക്ഷിണാഫ്രിക്കയുടെയും പാക്കിസ്ഥാന്റെയും സ്ഥിതി സമാനമാണ്. എന്നാൽ നെറ്റ് റൺറേറ്റിൽ മുന്നിലുള്ള ദക്ഷിണാഫ്രിക്കയാണ് പോയിന്ര് പട്ടികയിൽ പാക്കിസ്ഥാന് മുന്നിൽ എട്ടാം സ്ഥാനത്ത്. ആദ്യ മൂന്ന് മത്സരങ്ങളിൽ ഇംഗ്ലണ്ടിനോടും ബംഗ്ലാദേശിനോടും ഇന്ത്യയോടും പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയുടെ വിൻഡീസിനെതിരായ മത്സരം ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ അഞ്ചാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. പിന്നാലെ കിവികളോട് പൊരുതി വീണതോടെ ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യതകളും മങ്ങി.
ആരോടും തോൽക്കും ആരോടും ജയിക്കുമെന്ന് പറഞ്ഞ പാക്കിസ്ഥാനും ജയിക്കാൻ സാധിച്ചത് എന്നാൽ ഒരു മത്സരത്തിൽ മാത്രമാണ്. വിൻഡീസിനോട് തോറ്റു തുടങ്ങിയ പാക്കിസ്ഥാൻ രണ്ടാം മത്സരത്തിൽ ആതിഥേയരെ ഞെട്ടിച്ച് ജയം സ്വന്തമാക്കി. ശ്രീലങ്കക്കെതിരായ മത്സരത്തിൽ മഴ വില്ലനായപ്പോൾ ഓസ്ട്രേലിയയോടും പാക്കിസ്ഥാനോടും എതിരെ പൊരുതി നോക്കാൻ പോലും പാക്കിസ്ഥാന് സാധിച്ചില്ല. എന്നാൽ സെമിയിലെത്താൻ ഇനിയും പാക്കിസ്ഥാന് അവസരമുണ്ട്.
ഒരു മത്സരങ്ങൾ പോലും ജയിക്കാൻ സാധിക്കാത്ത അഫ്ഗാനിസ്ഥാൻ പട്ടികയിൽ ഏറ്റവും ഒടുവിലാണ്. കളിച്ച നാല് മത്സരങ്ങളിലും ഫലം തോൽവിയായിരുന്നു. ഓസ്ട്രേലിയ, ശ്രീലങ്ക, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് അഫ്ഗാനെ തോൽപ്പിച്ചത്.
റോബിൻ റൗണ്ട് ഫോർമാറ്റിലാണ് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ലോകകപ്പിൽ മത്സരിക്കുന്ന എല്ലാ ടീമുകളും നേർക്കുനേർ വരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പോയിന്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്നവരാണ് സെമിഫൈനലിന് യോഗ്യത നേടുന്നത്.