സമകാലീന ക്രിക്കറ്റിൽ റെക്കോർഡുകൾ പഴങ്കഥയാക്കുന്നതിൽ റെക്കോർഡ് സൃഷ്ടിച്ച താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ലോകകപ്പിലേക്ക് എത്തുമ്പോഴും കരിയറിലെ പല റെക്കോർഡുകളും തന്റെ പേരിൽ ചേർത്ത് കഴിഞ്ഞു ഇന്ത്യൻ നായകൻ. ഇനി കോഹ്ലിക്ക് മുന്നിലുള്ളത് രണ്ട് ഇതിഹാസങ്ങൾ പങ്കിടുന്ന റെക്കോർഡാണ്. സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറും ബ്രയാൻ ലാറയും. അതിവേഗം രാജ്യന്തര ക്രിക്കറ്റിൽ 20000 റൺസ് തികയ്ക്കുന്ന താരമാകുകയാണ് കോഹ്ലിക്ക് മുന്നിലുള്ള അടുത്ത ലക്ഷ്യം. ഒരു സെഞ്ചുറി അകലെയാണ് കോഹ്ലിക്ക് ഈ റെക്കോർഡ്. 104 റൺസ് കൂടി കൂട്ടിച്ചേർത്താൽ അതിവേഗം 20000 റൺസ് നേടുന്ന താരമായി കോഹ്ലി മാറും.
Also Read: ‘നീ കൂടുതല്‍ കരുത്തനായി തിരികെ വരും, എനിക്കറിയാം’; ധവാന് സച്ചിന്റെ ഉളളില്‍ തൊടുന്ന സന്ദേശം
ഇതുവരെ 415 മത്സരങ്ങളിൽ നിന്നാണ് കോഹ്ലി 19896 റൺസ് സ്വന്തമാക്കിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 131 ടെസ്റ്റ് മത്സരങ്ങൾ, 222 ഏകദിനങ്ങൾ, 62 ടി20 മത്സരങ്ങൾ. 453 മത്സരങ്ങളിൽ നിന്ന് 20000 റൺസ് തികച്ച സച്ചിൻ ടെൻഡുൽക്കറുടെയും ബ്രയാൻ ലാറയുടെയും പേരിലാണ് ഈ റെക്കോർഡ്. 468 ഇന്നിങ്സുകളിൽ നിന്ന് 20000 പിന്നിട്ട മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങാണ് രണ്ടാമത്.
"I believe that cricket can really make a difference to children's lives"
Virat Kohli bats for Cricket4Good. Watch here pic.twitter.com/cu3uY31RAt
— Cricket World Cup (@cricketworldcup) June 21, 2019
ലോകകപ്പിലും കോഹ്ലി മിന്നും പ്രകടനം തുടരുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരെ 18 റൺസ് മാത്രം സ്കോർ ചെയ്ത ഓസ്ട്രേലിയക്കെതിരെ 82ഉം പാക്കിസ്ഥാനെതിരെ 77 ഉം റൺസും നേടി ഇന്ത്യൻ വിജയത്തിൽ നിർണായക സാന്നിധ്യമായിരുന്നു. പാക്കിസ്ഥാനെതിരായ ലോകകപ്പിലെ മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തിലൂടെ കോഹ്ലി മറ്റൊരു ചരിത്ര നേട്ടത്തിന് കൂടി അർഹനായി. സച്ചിന്റെ റെക്കോർഡാണ് ഇത്തവണയും കോഹ്ലി മറികടന്നത്. ഏകദിന ക്രിക്കറ്റിൽ 11000 റൺസ് തികച്ച താരം ഈ നേട്ടത്തിലെത്താൻ ഏറ്റവും കുറവ് ഇന്നിങ്സുകൾ എടുത്തു എന്ന റെക്കോർഡാണ് തിരുത്തിയെഴുതിയത്. തന്റെ 222 ഇന്നിങ്സിലാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്.
Also Read: റെക്കോർഡുകൾ വീണ്ടും പഴങ്കഥ; സച്ചിനെ മറികടന്ന് വിരാടിന്റെ തേരോട്ടം തുടരുന്നു
ഏകദിന ക്രിക്കറ്റിൽ 8000 റൺസ് അതിവേഗം തികയ്ക്കുന്ന താരമായ വിരാട് കോഹ്ലി പിന്നീട് ഇങ്ങോട്ടുള്ള ഓരോ 1000 റൺസും അതിലും വേഗത്തിൽ തികച്ചു. 8000 റൺസ് തികയ്ക്കാൻ കോഹ്ലി എടുത്തത് 175 ഇന്നിങ്സുകളായിരുന്നു. അടുത്ത 47 മത്സരങ്ങളിൽ നിന്നുമാണ് കോഹ്ലി 11000 റൺസിലെത്തിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ 276 ഇന്നിങ്സിൽ നിന്നാണ് 11000 റൺസ് തികച്ചത്. മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് 286 ഇന്നിങ്സിൽ നിന്നും മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി 288 ഇന്നിങ്സുകളിൽ നിന്നും 11000 റൺസ് തികച്ചു.