/indian-express-malayalam/media/media_files/2025/08/24/cheteshwar-pujara-2025-08-24-15-27-51.jpg)
Source: Cheteshwar Pujara, Instagram
Cheteshwar Pujara retires: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് പുതുയുഗത്തിലേക്ക് കടന്നതോടെ ഇന്ത്യക്കായി പ്രതിരോധമതിൽ തീർത്ത് ക്രീസിൽ നിലയുറപ്പിച്ചിരുന്ന ചേതേശ്വരർ പൂജാര പാഡഴിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതായി ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റായിരുന്ന ചേതേശ്വർ പൂജാര പ്രഖ്യാപിച്ചു. ‘ഇന്ത്യൻ ജഴ്സി ധരിച്ച്, ദേശീയ ഗാനം ആലപിച്ച്, ഓരോ വട്ടം ഗ്രൗണ്ടിലിറങ്ങുമ്പോഴും എന്റെ ഏറ്റവും മികച്ച പ്രകടനത്തിനു വേണ്ടിയാണ് ശ്രമിച്ചത് എന്ന് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് പൂജാര പറഞ്ഞു.
"എന്നാൽ എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടാകും. വളരെ നന്ദിയോടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു," പൂജാര എക്സില്‍ കുറിച്ചു.രാഹുൽ ദ്രാവിഡിനും വിവിഎസ് ലക്ഷ്മണിനും ശേഷം ടെസ്റ്റിൽ ഇന്ത്യക്കായി എതിർനിര ബോളർമാരുടെ ക്ഷമ പരീക്ഷിച്ച് പൂജാര കളിച്ച ഇന്നിങ്സുകൾക്ക് കണക്കില്ല. എന്നാൽ ഒടുവിൽ പൂജാരയുടെ സ്ട്രൈക്ക്റേറ്റിനെ ചൊല്ലി വിമർശനങ്ങൾ ഉയർന്നു. എന്നാൽ മൂന്നാമത് ബാറ്റിങ്ങിന് ഇറങ്ങി പൂജാരയുടെ ഏകാഗ്രത കൈവിടാതെയുള്ള ഇന്നിങ്സുകൾ ഇന്ത്യയെ ഓസ്ട്രേലിയൻ മണ്ണിൽ ഉൾപ്പെടെ തുണച്ചത് മറക്കാനാവില്ല.
Also Read: 24 പന്തിൽ 50; 54 പന്തിൽ സെഞ്ചുറി; തൃശൂരിനായി അഹ്മദ് ഇമ്രാന്റെ വെടിക്കെട്ട് ബാറ്റിങ്
ചേതേശ്വർ പൂജാര ഇന്ത്യൻ റെഡ് ബോൾ ടീമിന്റെ എത്രമാത്രം ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു എന്ന് മനസിലാക്കാൻ 176 ഇന്നിങ്സിൽ നിന്ന് അദ്ദേഹം നേരിട്ട പന്തുകൾ നോക്കിയാൽ മതിയാവും. 16217 പന്തുകൾ ആണ് ഈ 176 ഇന്നിങ്സിൽ നിന്ന് പൂജാര നേരിട്ടത്. 286 ഇന്നിങ്സിൽ നിന്ന് രാഹുൽ ദ്രാവിഡ് നേരിട്ട പന്തുകൾ 31184 ആണ്. 329 ഇന്നിങ്സിൽ നിന്ന് സച്ചിൻ ടെണ്ടുൽക്കർ നേരിട്ടത് 29437 പന്തുകളാണ്.
Also Read: സഞ്ജു പരാജയപ്പെട്ടിട്ടത് രക്ഷിച്ച് വിനൂപ്; വിഘ്നേഷ് ഏൽപ്പിച്ച പ്രഹരത്തിലും തകരാതെ കൊച്ചി
ഇവിടെ ബോൾ പെർ ഇന്നിങ്സിൽ ഇന്ത്യയുടെ വൻമതിലായ രാഹുൽ ദ്രാവിഡ് ആണ് മുൻപിൽ. എന്നാൽ സച്ചിനേയും പിച്ചിലാക്കി രണ്ടാമത് നിൽക്കുന്നത് പൂജാരയാണ്. 2010നും 2023നും ഇടയിൽ ഇന്ത്യ നേരിട്ട 97,884 പന്തുകളിൽ 16.56 ശതമാനവും നേരിട്ടത് പൂജാരയാണ്. ഈ സമയം പൂജാരയുടെ റൺസ് സംഭാവന നോക്കിയാൽ കുറവാണ് എന്ന് കാണാനാവും. ഈ കാലയളവിൽ ഇന്ത്യ നേടിയ 51,358 റൺസിൽ പൂജാരയിൽ നിന്ന് വന്നത് 14 ശതമാനം റൺസ് ആണ്. എന്നാൽ പൂജാര ക്രീസിൽ നിന്ന് കൂട്ടുകെട്ട് ഉയർത്തിയപ്പോൾ ഇന്ത്യ ഈ കാലയളവിൽ സ്കോർ ചെയ്ത റൺസിൽ 30 ശതമാനവും വന്നത് പൂജാര ക്രീസിൽ നിൽക്കുമ്പോഴാണ്.
Also Read: നയം വ്യക്തം; ആറാമനായി ഇറങ്ങി സഞ്ജു; പക്ഷേ നിരാശപ്പെടുത്തി മടക്കം
2019ൽ ബോർഡർ ഗാവസ്കർ ട്രോഫി കോഹ്ലിക്കും സംഘത്തിനും തൂക്കാൻ പൂജാര നൽകിയ സംഭാവനയാണ് നമുക്ക് മുൻപിൽ ഏറ്റവും അടുത്തായുള്ളത്. സിഡ്നിയിൽ 193 റൺസ് ആണ് ആ പര്യടനത്തിൽ പൂജാര സ്കോർ ചെയ്തത്. 2012 മുതൽ 2019 വരെയുള്ള കണക്കെടുത്താൽ ഇന്ത്യയിൽ 56 ഇന്നിങ്സിൽ നിന്ന് 3141 റൺസ് ആണ് പൂജാര സ്കോർ ചെയ്തത്. ബാറ്റിങ് ശരാശരി 62. ഉയർന്ന സ്കോർ 206. ഇന്ത്യക്ക് പുറത്ത് ഈ കാലയളവിൽ 50 ഇന്നിങ്സിൽ നിന്ന് പൂജാര നേടിയത് 2178 റൺസ് ആണ്. ബാറ്റിങ് ശരാശരി 42.
Read More: വയസ് 31 ആയി; ഇനിയും സ്ഥിരത കണ്ടെത്താനായില്ല; സഞ്ജുവിനെതിരെ മുൻ സെലക്ടർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us