/indian-express-malayalam/media/media_files/2025/08/23/imran-century-kerala-cricket-league-2025-08-23-21-38-12.jpg)
Imran Scored Century: (Source: Kerala Cricket Association)
54 പന്തിൽ സെഞ്ചുറിയടിച്ച് തൃശൂർ ടൈറ്റൻസിന്റെ അഹ്മദ് ഇമ്രാൻ. ഇമ്രാൻ തകർത്തടിച്ചതോടെ തൃശൂർ ടൈറ്റൻസിനെതിരെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് 210 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 209 റൺസ് നേടിയത്.
കെസിഎൽ രണ്ടാം സീസണിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. സീസണിലെ കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ സെഞ്ചുറിയാണ് അഹ്മദ് ഇമ്രാൻ തന്റെ പേരിലാക്കിയത്. വെറും 24 പന്തുകളിൽ നിന്ന് അൻപത് തികച്ച താരം 54 പന്തുകളിൽ സെഞ്ച്വറിയും പൂർത്തിയാക്കി.
Also Read: നയം വ്യക്തം; ആറാമനായി ഇറങ്ങി സഞ്ജു; പക്ഷേ നിരാശപ്പെടുത്തി മടക്കം
പേസ് സ്പിൻ വ്യത്യാസമില്ലാതെ, നേരിട്ട എല്ലാ ബോളർമാരെയും അഹ്മദ് ഇമ്രാൻ അതിർത്തി കടത്തി. ഇന്നിങ്സിൻ്റെ തുടക്കത്തിൽ ഇബ്നുൾ അഫ്താബിൻ്റെ പന്ത് ഹെൽമെറ്റിൽ കൊണ്ടെങ്കിലും കൂസാതെ ബാറ്റിങ് തുടരുകയായിരുന്നു ഇമ്രാൻ. സ്വീപ്പും റിവേഴ്സ് സ്വീപ്പും, കട്ടും അപ്പർ കട്ടും അടക്കം എല്ലാ ഷോട്ടുകളും പായിച്ച ഇമ്രാൻ യോർക്കർ ലെങ്ത് പന്തുകളെപ്പോലും അനായാസം അതിർത്തി കടത്തി. 18ആം ഓവറിലായിരുന്നു താരം സെഞ്ച്വറി തികച്ചത്.
Also Read: സഞ്ജു കളിക്കാനെത്തിയത് ആശുപത്രി കിടക്കയിൽ നിന്ന്; ബാറ്റ് ചെയ്യാത്തതിന്റെ കാരണം?
സെഞ്ച്വറി പൂർത്തിയാക്കിയ ശേഷം അഖിൽ സ്കറിയയെ ഉയർത്തിയടിക്കാൻ ശ്രമിച്ച അഹ്മദ് ഇമ്രാൻ രോഹൻ കുന്നുമ്മലിന്റെ കൈകളിലെത്തി. 55 പന്തുകളിൽ 11 ഫോറുകളും അഞ്ച് സിക്സും അടക്കമാണ് ഇമ്രാൻ 100 റൺസ് നേടിയത്.
Also Read: രണ്ട് വിക്കറ്റ് പിഴുത് വിഘ്നേഷ് ; ഓപ്പണർമാർ തകർത്തടിച്ചതോടെ തൃശൂരിന് ജയം
അവസാന ഓവറുകളിൽ രണ്ട് ഫോറും രണ്ട് സിക്സും അടക്കം12 പന്തുകളിൽ നിന്ന് 24 റൺസുമായി പുറത്താകാതെ നിന്ന എ കെ അർജുൻ്റെ ഇന്നിങ്സാണ് തൃശൂരിൻ്റെ ഇന്നിങ്സ് 200 കടത്തിയത്.
Read More: ഗിൽ വന്നാൽ സഞ്ജുവിന്റെ സ്ഥാനം തെറിക്കുമോ? വഴി പറഞ്ഞ് സുനിൽ ഗാവസ്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us