scorecardresearch

ഇന്ന് ധോണിയും സഞ്ജുവും നേർക്കുനേർ; 14കാരനെ തളയ്ക്കാൻ 43കാരന്റെ തന്ത്രം എന്താവും?

Chennai Super Kings vs Rajasthan Royals IPL 2025: പ്ലേഓഫ് സാധ്യത അകന്നതിന് പിന്നാലെ ഭാവിയെ മുൻപിൽ കണ്ട് കളിക്കാരെ പരീക്ഷിക്കുകയാണ് ചെന്നൈയും രാജസ്ഥാനും

Chennai Super Kings vs Rajasthan Royals IPL 2025: പ്ലേഓഫ് സാധ്യത അകന്നതിന് പിന്നാലെ ഭാവിയെ മുൻപിൽ കണ്ട് കളിക്കാരെ പരീക്ഷിക്കുകയാണ് ചെന്നൈയും രാജസ്ഥാനും

author-image
Sports Desk
New Update
Sanju Samson, MS Dhoni

സഞ്ജു സാംസൺ, എം എസ് ധോണി Photograph: (ഫയൽ ഫോട്ടോ)

RR vs CSK IPL 2025: ചെപ്പോക്കിൽ ഇനി ബാറ്റുമായി ക്രീസിൽ ഇറങ്ങുന്ന ധോണിയെ കാണാൻ സാധിക്കുമോ? ഈ സീസണിൽ ഇനി അങ്ങനെയൊരു കാഴ്ച ഉണ്ടാവില്ല. കാരണം രാജസ്ഥാൻ റോയൽസ്-ചെന്നൈ സൂപ്പർ കിങ്സ് മത്സരം നടക്കുന്നത് ഡൽഹിയിലാണ്. ചെന്നൈയുടെ സീസണിലെ അവസാന മത്സരം ഗുജറാത്ത് ടൈറ്റൻസിന് എതിരെ. ഇത് അഹമ്മദാബാദിലും. അടുത്ത ഐപിഎൽ സീസണിൽ  കളിക്കേണ്ടതില്ല എന്ന തീരുമാനിച്ചാൽ ഇനി ചെപ്പോക്കിൽ മഞ്ഞക്കുപ്പായം അണിഞ്ഞിറങ്ങുന്ന ധോണിയെ കാണാനാവില്ല. 

Advertisment

പ്ലേഓഫ് കാണാതെ സീസണിൽ ആദ്യം തന്നെ പുറത്തായ രണ്ട് ടീമുകളാണ് ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും. പ്ലേഓഫ് സാധ്യത അകന്നതിന് പിന്നാലെ ഭാവിയെ മുൻപിൽ കണ്ട് കളിക്കാരെ പരീക്ഷിക്കുകയാണ് ചെന്നൈയും രാജസ്ഥാനും. ഡെവാൾഡ് ബ്രെവിസ്, ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ, വൈഭവ് സൂര്യവൻഷി എന്നിവർ ഇരു ഫ്രാഞ്ചൈസിയുടേയും ഭാവിയാണ് തങ്ങളെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. 

രാജസ്ഥാൻ റോയൽസിന്റെ സീസണിലെ അവസാന മത്സരമാണ് ഇന്നത്തേത്. ജയിക്കാമായിരുന്ന മത്സരങ്ങൾ ഫിനിഷിങ് പിഴവിലൂടെ നഷ്ടപ്പെടുത്തിയതിന്റെ നിരാശയിലാണ് രാജസ്ഥാൻ സീസൺ അവസാനിപ്പിക്കുന്നത്. ജോസ് ബട്ട്ലറെ റിലീസ് ചെയ്ത് ധ്രുവ് ജുറെലിനേയും ഹെറ്റ്മയറേയും ടീമിൽ നിലനിർത്താനുള്ള തീരുമാനം രാജസ്ഥാന് സീസണിൽ വലിയ തിരിച്ചടിയാണ് ഏൽപ്പിച്ചത്. ബോളിങ്ങിൽ ബോൾട്ടിനെ വിട്ട് പകരം ആർച്ചറെ കൊണ്ടുവന്നതും ഫലം കണ്ടില്ല. 

രാജസ്ഥാന്റെ സീസണിലെ അവസാന മത്സരം ആയതിനാൽ സഞ്ജു ഉൾപ്പെടെയുള്ള ബാറ്റർമാരിൽ നിന്ന് വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷിക്കുകയാണ് ആരാധകർ. ഓപ്പണിങ്ങിൽ യശസ്വിയും വൈഭവും തിളങ്ങുകയും പിന്നാലെ സഞ്ജു അത് ഏറ്റെടുക്കുകയും ചെയ്താൽ രാജസ്ഥാൻ ആരാധകർക്ക് ചെറിയൊരു ആശ്വാസത്തോടെ സീസൺ അവസാനിപ്പിക്കാം. എന്നാൽ ധോണിയും വൈഭവും നേർക്കുനേർ വരുമ്പോൾ പതിനാലുകാരനെ തളയ്ക്കാൻ 43കാരൻ മെനയുന്ന തന്ത്രമെന്താവും എന്നതും ആകാംക്ഷ ഉണർത്തുന്ന ചോദ്യമാണ്. 

ചെന്നൈ സൂപ്പർ കിങ്സ് സാധ്യത പ്ലേയിങ് ഇലവൻ:

Advertisment

ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ, ഡെവോൺ കോൺവേ, രവീന്ദ്ര ജഡേജ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, ആർ അശ്വിൻ, എം എസ് ധോണി, അൻഷുൽ കാംബോജ്, നൂർ അഹ്മദ്, ഖലീൽ അഹ്മദ്

രാജസ്ഥാൻ റോയൽസ് സാധ്യത ഇലവൻ:

യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവൻഷി, സഞ്ജു സാംസൺ, റിയാൻ പരാഗ്, ഹെറ്റ്മയർ, ധ്രുവ് ജുറെൽ,ശുബം ദുബെ, ഹസരങ്ക, തുഷാർ ദേഷ്പാണ്ഡെ, ആകാശ് മധ്വാൾ, ഫസൽഹഖ് ഫറൂഖി

പിച്ച് റിപ്പോർട്ട്

ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ അഞ്ച് മത്സരങ്ങളാണ് ഈ സീസണിൽ നടന്നത്. 192 റൺസ് ആണ് ഇവിടെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോർ. ഇവിടെ ഡൽഹി ക്യാപിറ്റൽസിനെതിരെ 200 റൺസ് വിക്കറ്റ് നഷ്ടമില്ലാതെ ചെയ്സ് ചെയ്ത് ഗുജറാത്ത് ടൈറ്റൻസ് തോൽപ്പിച്ചിരുന്നു. ഉയർന്ന സ്കോർ ആണ് ഡൽഹിയിൽ ഇന്നത്തെ മത്സരത്തിലും പ്രതീക്ഷിക്കുന്നത്.

ചെന്നൈ സൂപ്പർ കിങ്സ്- ഡൽഹി ക്യാപിറ്റൽസ് മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ? 

ചെന്നൈ സൂപ്പർ കിങ്സ്- ഡൽഹി ക്യാപിറ്റൽസ് പോരിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്. 

ചെന്നൈ സൂപ്പർ കിങ്സ്- ഡൽഹി ക്യാപിറ്റൽസ് മത്സരം ടിവിയിൽ ലൈവായി ഏത് ചാനലിൽ കാണാം?

ചെന്നൈ സൂപ്പർ കിങ്സ്- ഡൽഹി ക്യാപിറ്റൽസ് മത്സരം ലൈവായി സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കുകളിൽ കാണാം. 

ചെന്നൈ സൂപ്പർ കിങ്സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം എത്ര മണിക്ക് ആരംഭിക്കും?

ചെന്നൈ സൂപ്പർ കിങ്സ്- ഡൽഹി ക്യാപിറ്റൽസ് മത്സരം ഇന്ത്യൻ സമയം രാത്രി 7.30ന് ആരംഭിക്കും. 

Read More

Vaibhav Suryavanshi Rajasthan Royals Chennai Super Kings Ms Dhoni Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: