/indian-express-malayalam/media/media_files/2025/03/30/Vk0gYbLwPKXVhhzrJC1q.jpg)
ഐഎം വിജയൻ, റൊണാൾഡീഞ്ഞോ Photograph: (ഫയൽ ഫോട്ടോ)
2002ലെ ലോക കിരീടത്തിൽ മുത്തമിട്ട ബ്രസീൽ ടീമിലെ ഇതിഹാസ താരങ്ങൾ. റൊണാൾഡീഞ്ഞോ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ ഇന്ന് ഇന്ത്യൻ മണ്ണിൽ കളിക്കാനിറങ്ങും. ഐഎം വിജയനാണ് ബ്രസീലിന്റെ പേരുകേട്ട വമ്പൻ നിരയ്ക്കെതിരെ ഇന്ത്യ ഓൾ സ്റ്റാർസ് ടീമിനെ നയിക്കുന്നത്.
റൊണാൾഡീഞ്ഞോയെ കൂടാതെ റിവാൽഡോ, എഡ്മിൽസൺ, ദുംഗ ഉൾപ്പെടെയുള്ളവർ ഇന്ന് ബ്രസീൽ ലെജൻഡ്സ് നിരയിൽ ഇന്ത്യൻ താരങ്ങൾക്കെതിരെ പന്ത് തട്ടാൻ ഇറങ്ങുന്നുണ്ട്. ഇന്ത്യൻ ഫുട്ബോളിലെ മിന്നും താരങ്ങളായ മഹേഷ് ഗാവ്ലി, ക്ലൈമാക്സ് ലോറൻസ്, എൻപി പ്രദീപ് എന്നീ കളിക്കാരെല്ലാമാണ് ഐഎം വിജയൻ നയിക്കുന്ന ടീമിൽ അണിനിരക്കുന്നത്.
ബ്രസീൽ സോക്കർ അക്കാദമിയുമായി സഹകരിച്ച് ഫുട്ബോൾ പ്ലസ് സോക്കർ അക്കാദമിയാണ് മത്സരം സംഘടിപ്പിക്കുന്നത്. മാർച്ച് 31, ഏപ്രിൽ 1 തിയതികളിലായി ഫുട്ബോൾ സമ്മിറ്റ് നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ഫുട്ബോൾ ആരാധകരെ ആവേശത്തിലാക്കുന്ന മത്സരം വരുന്നത്.
ചെന്നൈയിലെ റോയപ്പേട്ടയിലെ സ്കൂൾ ക്യാമ്പസിൽ എത്തിയ റൊണാൾഡീഞ്ഞോയെ കാണാൻ നൂറുകണക്കിന് ആരാധകരാണ് എത്തിയത്. ബ്രസീൽ ലെജൻഡ്സിനെ നേരിടുന്ന ഇന്ത്യൻ ടീമിൽ ബെയ്ച്യൂങ് ബൂട്ടിയ, സുനിൽ ഛേത്രി എന്നീ ഇന്ത്യൻ ഇതിഹാസ താരങ്ങൾ ഇല്ലാത്തത് ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്.
ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് മത്സര സമയം?
ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് മത്സരം രാത്രി ഏഴ് മണിക്ക് ആരംഭിക്കും.
ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് മത്സര വേദി എവിടെ?
ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് മത്സരം ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?
ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് മത്സരത്തിന്റെ ലൈവ് സ്ട്രീം ഫാൻകോഡ് ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്. മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ഇല്ല.
ബ്രസീല്‍ ലെജന്‍ഡ്സ് ടീം: റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ,എഡ്മില്‍സണ്‍, ക്ലെബര്‍സണ്‍, ഗില്‍ബെര്‍ട്ടോ സില്‍വ, ജിയോവാനി, റിക്കാര്‍ഡോ ഒലിവേര, കമാണ്ടുകൈയ, കകാപ, എലിവെല്‍ട്ടണ്‍, പൗലോ സെര്‍ജിയോ, വിയോള, ജോര്‍ജിഞ്ഞോ, അമാരല്‍, ലൂസിയോ, അലക്സാണ്ടര്‍ ഫെറോ, ദുംഗ.
ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ടീം: ഐഎം വിജയന്‍, ക്ലൈമാക്‌സ് ലോറന്‍സ്, സുഭാഷിഷ് റോയ് ചൗധരി,എന്‍പി പ്രദീപ്, മെഹ്റാജുദ്ദീന്‍ വാഡൂ, ഷണ്‍മുഖന്‍ വെങ്കിടേഷ്, കരണ്‍ജിത് സിങ്, നല്ലപ്പന്‍ മോഹന്‍രാജ്, അര്‍ണാബ് മൊണ്ടല്‍, ധര്‍മ്മരാജ് രാവണന്‍, ബിബിയാനോ ഫെര്‍ണാണ്ടസ്, മഹേഷ് ഗാവ്‌ലി, അല്‍വിറ്റോ ഡികൂഞ്ഞ, മെഹ്താബ് ഹുസൈന്‍.
Read More
- ISL: ഒരു മയത്തിലൊക്കെ വേണ്ടേ!മുംബൈയെ വീഴ്ത്തി; ബെംഗളൂരു സെമിയിൽ
- പൊന്നും പണം തന്നാൽ എടുത്തോ! ഹോർമിപാമിനെ വിൽക്കാൻ തയ്യാറായി കേരള ബ്ലാസ്റ്റേഴ്സ്; റിപ്പോർട്ട്
- മെസിയും ലാമിൻ യമാലും നേർക്കുനേർ; ഫൈനലിസിമ പോര് എന്ന്?
- Kerala Blasters: ലൊബേറയ്ക്കായി രണ്ട് കോടി; കേരള ബ്ലാസ്റ്റേഴ്സ് രണ്ടും കൽപ്പിച്ച് ഇറങ്ങിയിട്ടും രക്ഷയുണ്ടായില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.