/indian-express-malayalam/media/media_files/2024/12/05/WTsFdui6sH9OeypHgiDE.jpg)
രോഹിത് ശർമ്മ കളിക്കില്ല: ബുമ്ര ക്യാപ്റ്റൻ
സിഡ്നി: ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരായ നിർണായക സിഡ്നി ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻസിയിൽ മാറ്റം. രോഹിത് ശർമ്മയ്ക്ക് പകരം പേസർ ജസ്പ്രീത് ബുമ്രയാണ് ടീം ഇന്ത്യയെ ഓസീസിനെതിരെ അഞ്ചാം ടെസ്റ്റിൽ നയിക്കുക. മോശം ഫോമിൽ രൂക്ഷ വിമർശനം നേരിടുന്ന രോഹിത് ശർമ്മ സിഡ്നിയിൽ കളിക്കില്ലെന്ന് ഇന്ത്യൻ സെലക്ടർമാരെ അറിയിച്ചു.
സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ പേസർ ജസ്പ്രീത് ബുമ്ര നയിക്കും. രോഹിത് ശർമ്മ അഞ്ചാം ടെസ്റ്റിൽ നിന്ന് പിൻമാറിയതായാണ് റിപ്പോർട്ട്. ഇതോടെ യശ്വസി ജയ്‌സ്വാളിനൊപ്പം കെ എൽ രാഹുൽ ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുകയും ശുഭ്മാൻ ഗിൽ മൂന്നാം നമ്പറിലേക്ക് എത്തുകയും ചെയ്യും.
മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ ജയ്സ്വാളിനൊപ്പം രോഹിത്തായിരുന്നു ഓപ്പണർ. മൂന്നാമനായാണ് രാഹുൽ ബാറ്റേന്തിയത്. ഫോമില്ലായ്മയിൽ രൂക്ഷ വിമർശനം ഹിറ്റ്മാനെതിരെ സജീവമാണ്. മുൻ താരങ്ങളിൽ നിന്നടക്കം രോഹിത് ശർമ്മ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ-ഓസീസ് അഞ്ചാം ടെസ്റ്റിൽ കളിക്കില്ലെന്ന് രോഹിത് ടീം ഇന്ത്യയുടെ സെലക്ടർമാരെ അറിയിച്ചത്.
ഇത്തവണത്തെ ബോർഡർ-ഗവാസ്‌കർ ടെസ്റ്റ് പരമ്പരയിൽ അഞ്ച് ഇന്നിംഗ്‌സിൽ നിന്ന് 31 റൺസ് മാത്രമാണ് രോഹിത് ശർമ്മയ്ക്ക് നേടാനായത്. സിഡ്നി ക്രിക്കറ്റ് മൈതാനത്ത് നാളെ ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ അവസാന ടെസ്റ്റ് ആരംഭിക്കും. നാല് ടെസ്റ്റുകൾ പൂർത്തിയായപ്പോൾ 2-1ന് ഓസീസ് മുന്നിൽ നിൽക്കുന്നു. പരമ്പര നഷ്ടപ്പെടാതിരിക്കാനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാനുള്ള സാധ്യത നിലനിർത്താനും ഇന്ത്യക്ക് സിഡ്നി ടെസ്റ്റിൽ ജയിച്ചേ മതിയാകൂ.
Read More
- 436 ബോൾ; കവര് ഡ്രൈവ് കളിക്കാതെ സച്ചിന്റെ തന്ത്രം; ഐതിഹാസിക ഇന്നിങ്സിന് 21 വയസ്
- 'ഇനി നിങ്ങളെ ആവശ്യമില്ല'; രോഹിത്തിനെ സെലക്ടർമാർ അറിയിച്ചു
- ക്യാപ്റ്റൻ ഡാ! ഖ്വാജയെ വീഴ്ത്തി; കോൺസ്റ്റസിനെ നിർത്തിപ്പൊരിച്ച് ബുമ്ര
- സിഡ്നിയിലും തകർന്നടിഞ്ഞ് ഇന്ത്യ; 185ന് ഓൾഔട്ട്
- വിട്ടുകളയും എന്ന് കരുതിയോ? സലയ്ക്ക് മുൻപിൽ ഓഫർ വെച്ച് ലിവർപൂൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.