scorecardresearch

നായകളോട് ക്രൂരത അരുതേ; ഫുട്ബോളിൽ വേറിട്ട മാതൃകയുമായി ബെംഗളൂരു എഫ്.സി, വീഡിയോ

ബെംഗളൂരുവിലെ വന്യജീവി സങ്കേതമായ സെക്കന്റ് ചാന്‍സിലെ ദത്തെടുക്കപ്പെട്ട നായകളാണ് താരങ്ങളെ അനുഗമിച്ചത്. നായകൻ സുനിൽ ഛേത്രി നായകളെ നയിച്ച് നടക്കുന്നതും അവയെ ഓമനിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bengaluru FC | 10 rescue dogs | ISL 2024

സാധാരണ കുട്ടികളെയാണ് ഇത്തരത്തിലുള്ള ലൈനപ്പുകൾക്കായി കൊണ്ടുവരാറുള്ളത് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

ഇന്ത്യന്‍ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി ലൈനപ്പിന് വേണ്ടി നായകളെ ഉപയോഗിച്ച് ബെംഗളൂരു എഫ്.സി. സാധാരണ കുട്ടികളെയാണ് ഇത്തരത്തിലുള്ള ലൈനപ്പുകൾക്കായി കൊണ്ടുവരാറുള്ളത്.

Advertisment

ബെംഗളൂരുവിലെ വന്യജീവി സങ്കേതമായ സെക്കന്റ് ചാന്‍സിലെ ദത്തെടുക്കപ്പെട്ട നായകളാണ് താരങ്ങളെ അനുഗമിച്ചത്. നായകൻ സുനിൽ ഛേത്രി നായകളെ നയിച്ച് നടക്കുന്നതും അവയെ ഓമനിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഈ അസാധാരണമായ നീക്കത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് ബെംഗളൂരു എഫ്.സി സമൂഹ മാദ്ധ്യമങ്ങളിലൂടെ വിശദീകരണവും നല്‍കി. കഴിഞ്ഞ വര്‍ഷം 'സെക്കന്റ് ചാന്‍സ്' എന്നു പേരായ വന്യജീവി സങ്കേതത്തില്‍ എത്തിയത് 239 നായകളായിരുന്നു.

Advertisment

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഈ നായകളെ ദത്തെടുത്തത്. ലോകത്തെമ്പാടുമായി നൂറുകണക്കിന് ക്രൂരതകള്‍ നായകള്‍ക്കെതിരെ നടക്കുന്നുണ്ടെന്നും ക്ലബ്ബ് ഓർമ്മിപ്പിച്ചു.

ബെംഗളൂരു എഫ്.സിയുടെ ഈ നടപടിയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നായകളുടെ സംരക്ഷണം ആവശ്യമെന്നും മൃഗസ്‌നേഹികള്‍ ഉള്‍പ്പടെ പ്രതികരിക്കുന്നുണ്ട്.

നല്ല ഓമനത്തമുള്ള വിവിധയിനത്തിൽ പെടുന്ന പത്തോളം നായകളെയാണ് ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി ഗ്രൌണ്ടിലെത്തിച്ചത്. താരങ്ങളോട് നല്ല ഇണക്കവും ഇവയെല്ലാം പ്രകടിപ്പിച്ചു. മത്സരം 4-0ന് മോഹൻ ബഗാൻ ജയിച്ചു.

Read More

Bengaluru Fc Indian Super League Stray Dogs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: