/indian-express-malayalam/media/media_files/uploads/2021/05/australian-cricketer-cummins-on-twenty-20-wc-in-india-494821-FI.jpg)
Cummins
2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്ട്രേലിയയെ ഫാസ്റ്റ് ബോളര്‍ പാറ്റ് കമ്മിന്‍സ് നയിക്കും. ക്രിക്കറ്റ് ഓസ്ട്രേലിയ അവരുടെ 'എക്സ്' ഹാന്‍ഡില്‍ വഴിയാണ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള 15 അംഗ പ്രലിമിനറി ടീം പ്രഖ്യപിച്ചത്. ക്യാപ്റ്റനായി പ്രഖ്യാപിച്ച കമ്മിന്‍സ് പരിക്ക് കാരണം ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുമോയെന്ന് സംശയത്തിലായിരുന്നു. പാകിസ്താനിലും ദുബായിലുമായി നടക്കുന്ന ടൂര്‍ണമെന്റ് ഫെബ്രുവരി 19നാണ് തുടങ്ങുന്നത്. മാര്‍ച്ച് 9ന് ഫൈനല്‍ നടക്കുന്ന ടുര്‍ണമെന്റില്‍ എട്ട് ടീമുകളാണ് മത്സരിക്കുന്നത്.
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റിനിടയില്‍ പരിക്കേറ്റ ഫാസ്്റ്റ് ബോളര്‍ ജോഷ് ഹേസില്‍വുഡും ടീമില്‍ ഇടം പിടിച്ചു. ടെസ്റ്റ് ടീമില്‍ നിന്ന പുറത്താക്കപ്പെട്ട ഓള് റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും ടീമിലുണ്ട്. 2023 ലോകകപ്പ് നേടിയ ടീമില്‍ ഉണ്ടായിരുന്ന താരങ്ങളായ ട്രാവിസ് ഹെഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ഗ്ലെന്‍ മാക്സ്വെല്, ജോഷ് ഇംഗ്ലിസ്, ലബുഷേന്‍, സ്റ്റീവ് സ്മിത്, അലെക്സ് കാരി, മാര്‍ക്കസ് സ്റ്റോയിണിസ് എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഫാസ്റ്റ് ബോളര്‍ നാതന് എലിസ്, മാത്യു ഷോര്‍ട്ട്, ആരോണ്‍ ഹാര്‍ഡി എന്നിവരും ടീമിന്റെ ഭാഗമാണ്.
Our preliminary squad for the 2025 @ICC#ChampionsTrophy is here 🔥 pic.twitter.com/LK8T2wZwDr
— Cricket Australia (@CricketAus) January 13, 2025
നിലവിലെ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഓസീസ് അവരുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കും യോഗ്യത നേടിയ ഓസ്ട്രേലിയക്ക് ചാമ്പ്യന്‍സ് ട്രോഫി നേടിയാല്‍ ഫൈനലിന് മുമ്പ് ആത്മവിശ്വാസം നേടാനാവും.
ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബിയില്‍ മത്സരിക്കുന്ന ഓസ്ട്രേലിയയുടെ ആദ്യ മത്സരം ഫെബ്രുവരി 22ന് പ്രധാന എതിരാളികളായ ഇംഗ്ലണ്ടിനോടാണ്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഓസ്ട്രേലിയയുടെ രണ്ടാം മത്സരം ഫെബ്രുവരി 25ന് സൗത്ത് ആഫ്രക്കകെതിരെ റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ വെച്ചാണ്. ഫെബ്രുവരി 28ന് നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഓസീസ് അഫ്ഘാനെ നേരിടും.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഓസ്ട്രേലിയന്‍ ടീം:
പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, മാര്‍ണസ് ലബുഷേന്‍, സ്റ്റീവ് സ്മിത്, ജോഷ് ഇംഗ്ലിസ്് (വിക്കറ്റ് കീപ്പര്‍), അലെക്സ് കാരേ (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്, മാര്‍ക്കസ് സ്റ്റോയിണിസ്, മാത്യു ഷോര്‍ട്ട്, ആരോണ്‍ ഹാര്‍ഡി, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസില്‍വുഡ്, നാതന് എലിസ്, ആഡം സാംപ.
Read More
- അഞ്ചിൽ അഞ്ചും ആധികാരിക വിജയം; തോൽവിയറിയാതെ കേരളം നോക്കൗട്ടിൽ
- 'യുവരാജ് സിങ്ങിനെ പോലെയാണ് സഞ്ജു';കാരണം ചൂണ്ടി സഞ്ജയ് ബംഗാർ
- 'കോഹ്ലിയെ വെറുപ്പിച്ചാൽ പിന്നെ ടീമിൽ ഇടം ഇല്ല'; റോബിൻ ഉത്തപ്പയുടെ വെളിപ്പെടുത്തൽ
- 'ഭയരഹിതനായ വ്യക്തി'; ധോണിയെ പ്രശംസിച്ച് യുവിയുടെ പിതാവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us