/indian-express-malayalam/media/media_files/2025/01/10/n6UiQRIFfqF9JYshoEQ0.jpg)
R Ashwin Photograph: (Instagram)
ഹിന്ദി ഇന്ത്യയുടെ ദേശിയ ഭാഷ അല്ല എന്ന പ്രതികരണവുമായി ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ. ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാണ് എന്നാണ് സ്വകാര്യ കോളജിലെ ബിരുദധാന ചടങ്ങിൽ സംസാരിക്കുമ്പോൾ അശ്വിൻ പറഞ്ഞത്. അശ്വിന്റെ വാക്കുകൾ വിവാദത്തിന് തിരികൊളുത്തി കഴിഞ്ഞു. അശ്വിന്റെ വാക്കുകളെ പിന്തുണച്ച് ഡിഎംകെ എത്തിയപ്പോൾ ബിജെപി ഇന്ത്യൻ മുൻ താരത്തെ വിമർശിച്ചു.
വിദ്യാർഥികളോട് സംവദിക്കുമ്പോൾ ഇംഗ്ലീഷിൽ ചോദ്യം ചോദിക്കാൻ താത്പര്യം ഉള്ളവർ ആരെല്ലാം എന്ന അശ്വിന്റെ ചോദ്യത്തിന് ആരവത്തോടെയാണ് വിദ്യാർഥികൾ മറുപടി നൽകിയത്. പിന്നാലെ തമിഴിലോ എന്ന ചോദ്യത്തോടും വലിയ ആരവത്തോടെ വിദ്യാർഥികൾ മറുപടി നൽകി. ഹിന്ദി എന്ന ചോദിച്ചപ്പോൾ വിദ്യാർഥികൾ നിശബ്ദരാവുകയും ചെയ്തു. അപ്പോഴാണ് ഹിന്ദി ദേശിയ ഭാഷ അല്ല, ഔദ്യോഗിക ഭാഷയാണ് എന്ന അശ്വിന്റെ വാക്കുകൾ വരുന്നത്. അശ്വിന്റെ വാക്കുകളെ ഡിഎംകെ സ്വാഗതം ചെയ്തപ്പോൾ അശ്വിൻ തമിഴ്നാടിന്റെ താരമല്ല, ഇന്ത്യൻ താരമാണ് എന്നാണ് ബിജെപി പ്രതികരിച്ചത്.
ടീം ഇന്ത്യയുടെ ക്യാപ്റ്റൻസിയെ കുറിച്ചും അശ്വിൻ പ്രതികരിച്ചു. എനിക്ക് സാധിക്കില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ ഞാൻ അത് നേടിയെടുത്തിരിക്കും. എന്നാൽ എനിക്ക് സാധിക്കും എന്നവർ പറഞ്ഞാൽ പിന്നെ എനിക്ക് താത്പര്യം നഷ്ടപ്പെടും, അശ്വിൻ വിദ്യാർഥികളോട് സംസാരിക്കുമ്പോൾ പറഞ്ഞു.
Tamil Nadu: Former off spinner Ravichandran Ashwin says, "...I thought I'd say it all. It's (Hindi) not our national language; It's an official language. Okay, anyway"
— IANS (@ians_india) January 10, 2025
(09/01/2025) pic.twitter.com/bR47icWZEU
എനിക്ക് ക്യാപ്റ്റനാവാൻ സാധിക്കില്ല എന്ന് ഏതെങ്കിലും എഞ്ചിനിയറിങ് സ്റ്റാഫ് അന്ന് എന്നോട് പറഞ്ഞിരുന്നു എങ്കിൽ ഞാൻ കൂടുതൽ കഠിനാധ്വാനം ചെയ്ത് അതിനായി ശ്രമിച്ചാനെ. നിങ്ങൾക്ക് എന്തെങ്കിലും കാര്യത്തിൽ സംശയം ഉണ്ടെങ്കിൽ അതിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് നിശ്ചയദാർഡ്യത്തോടെ പൊരുതുക എന്നും അശ്വിൻ പറഞ്ഞു.
കളിയിലേക്ക് വരുമ്പോൾ ഓസ്ട്രേലിയൻ പര്യടനത്തിന് ഇടയിലാണ് അശ്വിൻ അപ്രതീക്ഷിതമായി ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 106 ടെസ്റ്റുകളാണ് അശ്വിൻ ഇന്ത്യക്കായി കളിച്ചത്. നേടിയത് 3503 റൺസും 537 വിക്കറ്റും. 116 ഏകദിനങ്ങളിൽ നിന്ന് 707 റൺസ് സ്കോർ ചെയ്ത അശ്വിൻ വീഴ്ത്തിയത് 156 വിക്കറ്റ്. 65 ട്വന്റി20യും അശ്വിൻ ഇന്ത്യക്കായി കളിച്ചു. 72 വിക്കറ്റ് ഇതിൽ വീഴ്ത്തിയപ്പോൾ നേടിയത് 184 റൺസ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us