scorecardresearch

ഗാംഗുലി സെലക്ടർമാരോട് വഴക്കിട്ടു, ധോണി ടീം അംഗങ്ങളെ സഹായിച്ചു, കോഹ്‌ലിയുടെ ക്യാപ്റ്റൻസി ഇപ്പോഴും വർക്ക് ഇൻ പ്രോഗ്രസിൽ: ആശിഷ് നെഹ്റ

"19 വയസ്സുള്ള ഒരാളോടും, 32 വയസ്സുള്ള ഒരാളോടും അദ്ദേഹം സംസാരിച്ചിരുന്ന രീതി വ്യത്യസ്തമാണ്"

"19 വയസ്സുള്ള ഒരാളോടും, 32 വയസ്സുള്ള ഒരാളോടും അദ്ദേഹം സംസാരിച്ചിരുന്ന രീതി വ്യത്യസ്തമാണ്"

author-image
WebDesk
New Update
ashish nehra, india captains, sourav ganguly, selectors, ms dhoni, virat kohli, cricket, ആശിഷ് നെഹ്റ, വിരാട് കോഹ്ലി, എംഎസ് ധോണി, സൗരവ് ഗാംഗുലി, ഇന്ത്യൻ ക്രിക്കറ്റ് ടീം, ക്രിക്കറ്റ്, ഇന്ത്യൻ ടീം, ie malayalam, ഐഇ മലയാളം

New Delhi: India's Ashish Nehra greets by Virat Kohli and Mahendra Singh Dhoni after his retirement from all forms of cricket during the first T20 match against New Zealand at Feroz Shah Kotla Stadium in New Delhi, on Wednesday. PTI Photo by Manvender Vashist (PTI11_1_2017_000235B)

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി, മുൻ നായകൻമാരായ എംഎസ് ധോണി, സൗരവ് ഗാംഗുലി എന്നിവർക്കും മാർക്കിട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം ആശിഷ് നെഹ്റ. എക്കാലത്തെയും ഏറ്റവും മികച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ആരെന്ന ചോദ്യത്തിനാണ് കോഹ്ലിക്കും ധോണിക്കും ഗാംഗുലിക്കുമുള്ള പ്രത്യേകതകൾ നെഹ്റ എണ്ണിപ്പറഞ്ഞത്. ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിലെ ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു നെഹ്റ.

Advertisment

Read More | ലോകകപ്പ് വഴിമാറുമോ? ഐപിഎൽ 2020 സാധ്യതകൾ ഇങ്ങനെ

"ടീം അംഗങ്ങളിൽ നിന്ന് ഏറ്റവും മികച്ചത് പുറത്തെത്തിക്കേണ്ടതെങ്ങനെയെവന്ന് ധോണിക്കും ഗാംഗുലിക്കും അറിയാമായിരുന്നു. പുതിയ ടീം കെട്ടിപ്പടുക്കുക എന്ന വെല്ലുവിളി ഗാംഗുലിക്കുണ്ടായിരുന്നു. എന്നാൽ ധോണിക്ക് ഗാരി ക്രിസ്റ്റനടക്കമുള്ള വലിയ പരിശീലകർക്ക് കീഴിൽ കളിക്കാൻ പറ്റി. ധോണിക്ക് ഒരു ടീമും സജ്ജമായിരുന്നു. മുതിർന്ന താരങ്ങളടങ്ങിയ ടീമിനെ നയിക്കുക എന്നതായിരുന്നു അദ്ദേഹത്തിനുള്ള വെല്ലുവിളി," നെഹ്റ പറഞ്ഞു.

"ദാദയെ (ഗാംഗുലി) കുറിച്ചുള്ള നല്ല ഒരു കാര്യം അദ്ദേഹം പിന്തുണ നൽകേണ്ടതായ കളിക്കാരെ മനസ്സിലാക്കുകയും അവർക്കായി ഏതറ്റം വരെ പോവുകയും ചെയ്യും എന്നതാണ്. സെലക്ടർമാരോട് ഇതിനുവേണ്ടി പൊരുതാനും പ്രസിഡന്റിനോട് ആ താരത്തെ തിരികെ എത്തിക്കാൻ പറയാനും ഗാംഗുലി തയ്യാറാവുമെന്നും നെഹ്റ പറഞ്ഞു.

Read More | ഓസീസിനെ രക്ഷിക്കാന്‍ കോഹ്ലിയും ടീമും രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയാന്‍ തയ്യാര്‍

Advertisment

"കാര്യങ്ങൾ കണക്കുകൂട്ടി ചെയ്യുന്ന ക്യാപ്റ്റനാണ് ധോണി. അദ്ദേഹം വികാരാധീനനാവാതെ ശാന്തതയോടെ ഇടപെടും. യുവാക്കൾക്ക് അദ്ദേഹം അവസരം നൽകി. ധോണിയുടെ മുറി രാത്രിയും മണിക്കൂറുകളോളം തുറന്നുതന്നെയിരിക്കുമായിരുന്നു. ഞങ്ങൾ എല്ലാം മണിക്കൂറുകളോളം അവിടെ ക്രിക്കറ്റിനെക്കുറിച്ച് സംസാരിച്ചിരിക്കുമായിരുന്നു. തീർച്ചയായും 19 വയസ്സുള്ള ഒരാളോടും, 32 വയസ്സുള്ള ഒരാളോടും അദ്ദേഹം സംസാരിച്ചിരുന്ന രീതി വ്യത്യസ്തമാണ്"- നെഹ്റ പറഞ്ഞു.

Read More | ഭർത്താവ് മോശം പ്രകടനം നടത്തിയാലും പഴി ഭാര്യയ്‌ക്ക്: സാനിയ മിർസ

ഗാംഗുലിയെയും ധോണിയെയും അപേക്ഷിച്ച് കോഹ്ലിയുടെ നായകത്വത്തിൽ താരതമ്യേന കുറച്ചു കാലം മാത്രമാണ് നെഹ്റ കളിച്ചിട്ടുള്ളത്. കോലിയുടെ ക്യാപ്റ്റൻസിയിൽ പണി ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് നെഹ്റ പറഞ്ഞു. ഫീൽഡിൽ പരുക്കമായതും വൈകാരികമായതുമായ തീരുമാനങ്ങൾ കോലി പലപ്പോഴും സ്വീകരിക്കാറുണ്ടെന്നും നെഹ്റ പറഞ്ഞു.

Indian Cricket Team Ms Dhoni Ashish Nehra Virat Kohli Cricket Sourav Ganguly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: