കായിക മത്സരങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ മോശം പ്രകടനം കാഴ്ച വച്ചാലും അതിന് ഭാര്യമാരെ പഴി ചാരുന്ന ഒരു സാംസ്‌കാരിക പ്രശ്‌നം എല്ലായിടത്തും ഉണ്ടെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. നടിയും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ഭാര്യയുമായ അനുഷ്ക ശർമ്മ, ജെമിമ റോഡ്രിഗസ്, സ്മൃതി മന്ദാന എന്നിർക്കൊപ്പം സംസാരിക്കുകയായിരുന്നു സാനിയ.

Read More: ഇതൊക്കെയെന്ത്, കഴിഞ്ഞ ആറര വർഷമായി ഞാൻ ലോക്ക്ഡൗണിലാണ്; വികാരാധീനനായി ശ്രീശാന്ത്

“നമ്മുടെ ഭർത്താക്കന്മാർ നല്ല പ്രകടനം കാഴ്ചവയ്ക്കുമ്പോഴെല്ലാം അത് അവരുടെ കഴിവാണെന്നും മോശം പ്രകടനം കാഴ്ചവയ്ക്കുമ്പോൾ അത് ഞങ്ങൾ കാരണമാണെന്നുമാണ് ആളുകൾ പറയുന്നത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നെനിക്കറിയില്ല,” ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ജെമിമ റോഡ്രിഗസ്, സ്മൃതി മന്ദാന എന്നിവരുമായി നടത്തിയ “ഡബിൾ ട്രബിൾ ” എന്ന യൂട്യൂബ് ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു സാനിയ.

ഈ മാർച്ചിൽ നടന്ന ഐസിസി ടി 20 വനിത ലോകകപ്പിന്റെ ഫൈനലില്‍ ഭാര്യ അലീസ ഹീലയുടെ പ്രകടനം കാണാൻ ഓസ്‌ട്രേലിയയുടെ സീനിയര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പോയിരുന്നു. ഇതേ തുടർന്ന് മിച്ചൽ സ്റ്റാർക്കിന് മാച്ച് നഷ്ടമായിരുന്നു. ഈ അവസരത്തിൽ സാനിയ സ്റ്റാർക്കിനെ അഭിനന്ദിക്കുകയും, സ്റ്റാർക്കിന് പകരം മാലിക്കെങ്കിൽ ‘ഭാര്യയുടെ സാരിത്തുമ്പിൽ തൂങ്ങി’ എന്ന വിളി കേൾക്കേണ്ടി വന്നേനെ എന്ന് ട്വീറ്റും ചെയ്തിരുന്നു. ഇതേക്കുറിച്ചുള്ള​ ചോദ്യത്തിനായിരുന്നു സാനിയയുടെ മറുപടി.

“സ്റ്റാർക്കിനെ കുറിച്ചുള്ള ആ ട്വീറ്റ് തമാശയായിരുന്നു. കാരണം എനിക്കും അനുഷ്കയ്ക്കും അത് നന്നായി ഊഹിക്കാൻ സാധിക്കും.”

സ്ത്രീകളെ കുറ്റപ്പെടുത്തുന്ന ഈ പ്രതിഭാസം ഒരു സാംസ്കാരിക പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് സാനിയ പറഞ്ഞു. “നമ്മളിത് തമാശയായിട്ടാകും പറയുന്നത്. എന്നാൽ ഈ പ്രശ്നം കുറച്ചുകൂടി ആഴത്തിലുള്ളതാണെന്ന് ഞാൻ കരുതുന്നു,” സാനിയ പറഞ്ഞു.

സ്റ്റാർക്ക് ഭാര്യയുടെ പ്രകടനം കാണാൻ പോയപ്പോൾ എറെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. താനും അനുഷ്കയും ഇതേക്കുറിച്ച് ഏറെ സംസാരിച്ചിരുന്നു എന്നും തങ്ങൾക്കത് വിശ്വസിക്കാൻ ആയില്ലെന്നും സാനിയ പറഞ്ഞു.

Read in English: Whenever husbands don’t perform, wives are blamed: Sania Mirza

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook