scorecardresearch

"മെൽബണിൽ ഞാൻ നഗ്നനായി നടക്കും"; ജോ റൂട്ടിന് വേണ്ടി ഹെയ്ഡന്റെ വെല്ലുവിളി

Matthew Hayden and Joe Root: എന്റെ അച്ഛൻ ഇങ്ങനെയൊന്ന് ചെയ്യുന്നതിന്റെ നാണക്കേടിൽ നിന്ന് തന്നെ രക്ഷിക്കണം എന്നാണ് ഇൻസ്റ്റഗ്രാമിലൂടെ ഹെയ്ഡന്റ് മകൾ ആവശ്യപ്പെട്ടത്

Matthew Hayden and Joe Root: എന്റെ അച്ഛൻ ഇങ്ങനെയൊന്ന് ചെയ്യുന്നതിന്റെ നാണക്കേടിൽ നിന്ന് തന്നെ രക്ഷിക്കണം എന്നാണ് ഇൻസ്റ്റഗ്രാമിലൂടെ ഹെയ്ഡന്റ് മകൾ ആവശ്യപ്പെട്ടത്

author-image
Sports Desk
New Update
Joe Root and Matthew Hayden

Joe Root and Matthew Hayden: (Source: Instagram)

ഈ വരുന്ന ആഷസ് പരമ്പരയിൽ ഇംഗ്ലണ്ട് സ്റ്റാർ ബാറ്റർ ജോ റൂട്ട് സെഞ്ചുറി നേടിയില്ലെങ്കിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ താൻ നഗ്നനായി നടക്കുമെന്ന് ഓസ്ട്രേലിയൻ മുൻ ഇതിഹാസ ഓപ്പണർ മാത്യു ഹെയ്ഡൻ. നവംബർ 21ന് പെർത്തിലാണ് ഇത്തവണത്തെ ആഷസ് പരമ്പരയിലെ ആദ്യ മത്സരം. ഓസ്ട്രേലിയൻ മണ്ണിലെ സെഞ്ചുറി വരൾച്ച റൂട്ട് ഇത്തവണ ഉറപ്പായും അവസാനിപ്പിക്കും എന്ന് മാത്യു ഹെയ്ഡൻ പറഞ്ഞു. 

Advertisment

ഓൾ ഓവർ ബാർ ദ് ക്രിക്കറ്റ് എന്ന യുട്യൂബ് ചാനലിൽ സംസാരിക്കുമ്പോഴാണ് മാത്യു ഹെയ്ഡന്റെ വിചിത്ര പ്രസ്താവന വരുന്നത്. "ഈ ആഷസ് പരമ്പരയിൽ ജോ റൂട്ട് സെഞ്ചുറി നേടിയില്ലെങ്കിൽ ഞാൻ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലൂടെ ഞാൻ നഗ്നനായി നടക്കും," പാനലിലുള്ളവരേയും കാഴ്ചക്കാരേയും ചിരിപ്പിച്ച് ഹെയ്ഡൻ പറഞ്ഞു.

Also Read: അഞ്ചാമനാക്കിയത് സഞ്ജുവിനെ ടീമിൽ നിന്ന് പുറത്താക്കാൻ; ശ്രേയസിനായുള്ള തന്ത്രമെന്ന് മുൻ താരം

ഹെയ്ഡന്റെ പ്രഖ്യാപനം വന്നതോടെ ജോ റൂട്ടിനോട് അപേക്ഷയുമായി ഹെയ്ഡന്റെ മകൾ സമൂഹമാധ്യമങ്ങളിൽ എത്തി. എന്റെ അച്ഛൻ ഇങ്ങനെയൊന്ന് ചെയ്യുന്നതിന്റെ നാണക്കേടിൽ നിന്ന് തന്നെ രക്ഷിക്കണം എന്നാണ് ഇൻസ്റ്റഗ്രാമിലൂടെ ഹെയ്ഡന്റ് മകളും സ്പോർട്സ് പ്രസന്ററുമായ ഗ്രേസ് ഹെയ്ഡൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Advertisment

Also Read: കുരങ്ങൻ കടിച്ചു കീറി; എന്റെ എല്ലുകൾ കാണാമായിരുന്നു; രക്തം വാർന്നൊലിച്ചു; നടുക്കുന്ന ഓർമെയെന്ന് റിങ്കു

ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസ ബാറ്റർ എന്ന വിശേഷണം ഏറെ നാൾക്ക് മുൻപ് തന്നെ സ്വന്തമാക്കി കഴിഞ്ഞ റൂട്ടിന് പക്ഷേ ഓസീസ് മണ്ണിൽ സെഞ്ചുറി കണ്ടെത്താനായില്ല. ഇവിടെ 14 ടെസ്റ്റിൽ നിന്ന് 892 റൺസ് റൂട്ട് സ്കോർ ചെയ്തു. 35 ആണ് ബാറ്റിങ് ശരാശരി. ഒൻപത് വട്ടം അർധ ശതകം കണ്ടെത്തി. എന്നാൽ സ്കോർ മൂന്നക്കം കടത്താൻ റൂട്ടിനെ ഓസീസ് മണ്ണിൽ ഓസ്ട്രേലിയൻ ബോളർമാർ അനുവദിച്ചിട്ടില്ല.

Also Read: അടുത്ത ബിസിസിഐ പ്രസിഡന്റ് സച്ചിൻ? ഗാംഗുലിക്ക് പിന്നാലെ മാസ്റ്റർ ബ്ലാസ്റ്ററും? മൗനം വെടിഞ്ഞ് താരം

134 ടെസ്റ്റുകളാണ് റൂട്ട് ഇതുവരെ കളിച്ചത്. ഇന്ത്യക്കെതിരെ 2012 ഡിസംബറിൽ ആയിരുന്നു റൂട്ടിന്റെ അരങ്ങേറ്റം. ഇതുവരെ 13,543 റൺസ് റൂട്ട് ടെസ്റ്റിൽ സ്കോർ ചെയ്ത് കഴിഞ്ഞു. 51.29 ആണ് ബാറ്റിങ് ശരാശരി. ടെസ്റ്റിലെ റൺവേട്ടയിൽ സച്ചിൻ മാത്രമാണ് ഇനി റൂട്ടിന് മുൻപിലുള്ളത്. 15,921ന്റെ റൺമല റെഡ് ബോളിൽ പടുത്തുയർത്തിയാണ് സച്ചിൻ ക്രീസ് വിട്ടത്.

Read More: പറന്ന് പിടിച്ച് സഞ്ജു; സേവ് ചെയ്ത് 5 റൺസ്; തുടരെ ഫുൾ ഡൈവിൽ തകർപ്പൻ ക്യാച്ചുകൾ ; Sanju Samson Asia Cup

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: