scorecardresearch

Lionel Messi Argentina: കൊളംബിയയെ തകർക്കാൻ അർജന്റീന; മെസി നാളെ കളിക്കുമോ? മത്സരം എവിടെ കാണാം?

Argentina Vs Colombia: കോൺമെബോൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പോയിന്റ് പട്ടികയിൽ 34 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് അർജന്റീന. കൊളംബിയ ആറാം സ്ഥാനത്തും

Argentina Vs Colombia: കോൺമെബോൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പോയിന്റ് പട്ടികയിൽ 34 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് അർജന്റീന. കൊളംബിയ ആറാം സ്ഥാനത്തും

author-image
Sports Desk
New Update
Copa America 2024

Lionel Messi, Rodrigo de Paul (File Photo)

Argentina Vs Colombia World Cup Qualifier: 'മെസി ഇല്ലാതെയും ജയിക്കാൻ അർജന്റീന പഠിച്ചു കഴിഞ്ഞു. മെസി ഉണ്ടെങ്കിലും ഇല്ലെങ്കിലും അർജന്റീനയ്ക്ക് ഒരേപോലെ കളിക്കാനാവും..' കൊളംബിയക്കെതിരായ അർജന്റീനയുടെ ലോകകപ്പ് മത്സരത്തിന് മുൻപായി പരിശീലകൻ സ്കലോനിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ഫിഫ ലോകകപ്പ് മുൻപിൽ നിൽക്കുമ്പോൾ ആരാധകരുടെ മനസ് നിറയ്ക്കുന്നു സ്കലോനിയുടെ ഈ വാക്കുകൾ. 57ാം മിനിറ്റിലാണ് ചിലെക്കെതിരെ മെസിയെ അർജന്റീന കളത്തിലിറക്കിയത്. ഇതോടെ കൊളംബിയക്കെതിരെ മെസി സ്റ്റാർട്ടിങ് ലൈനപ്പിൽ ഉണ്ടാവുമോ എന്ന ആകാംക്ഷ ഉയർന്നു. ഇതിന് മത്സരത്തലേന്ന് മറുപടി നൽകുകയാണ് സ്കലോണി.

Advertisment

കൊളംബിയക്ക് എതിരായ മത്സരത്തിൽ മെസി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവും എന്നാണ് പരിശീലകൻ സ്കലോനി വ്യക്തമാക്കുന്നത്. "മെസി സ്റ്റാർട്ടിങ് ലൈനപ്പിൽ ഉണ്ടാവും. ഞങ്ങൾക്ക് അതിൽ യാതൊരു സംശയവും ഇല്ല. ആരാധകർക്ക് മെസിയുടേയും ടീമിന്റേയും കളി ആസ്വദിക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു," സ്കലോനി പറഞ്ഞു. 

Also Read: Portugal Nations League Win: സമ്മാനത്തുക കേട്ടാൽ ഞെട്ടും; പോർച്ചുഗൽ ടീമിന് മുൻപിൽ കോടികൾ

മെസി ടീമിലുണ്ടെങ്കിലും ഇല്ലെങ്കിലും ഒരേപോലെ തന്നെ കളിക്കാൻ ഞങ്ങൾക്ക് ഇപ്പോൾ സാധിക്കും. നേരത്തെ മെസി ഇല്ലെങ്കിൽ അത് പ്രയാസമായിരുന്നു എന്നും സ്കലോനി ചൂണ്ടിക്കാണിച്ചു. കൊളംബിയ ഏറെ മികച്ചു നിൽക്കുന്ന ടീമാണ് എന്നും കണക്കുകൾ നോക്കിയാൽ ചിലപ്പോൾ എന്താണ് യഥാർഥ്യത്തിൽ നടക്കുന്നത് എന്ന് മനസിലാവില്ല എന്നുമാണ് സ്കലോനിയുടെ വാക്കുകൾ.

Advertisment

 

Also Read: Cristiano Ronaldo: റൊണാൾഡോയുടെ യു ടേൺ; അൽ നസറിനൊപ്പം തുടരും

കോൺമെബോൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പോയിന്റ് പട്ടികയിൽ 34 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് അർജന്റീന. കൊളംബിയ ആറാം സ്ഥാനത്തും. ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ഉറപ്പാക്കുന്നതിന് ഇന്നത്തെ അർജന്റീനക്കെതിരായ ജയവും കൊളംബിയയ്ക്ക് നിർണായകമാണ്. 

അർജന്റീനയുടെ സാധ്യതാ സ്റ്റാർട്ടിങ് ലൈനപ്പ്: എമിലിയാനോ മാർട്ടിനസ്, മൊലീന, റൊമേരോ, ഒറ്റമെൻഡി, ടാഗ്ലിയാഫികോ, എൻസോ ഫെർണാണ്ടസ്, റോഡ്രിഗോ ഡി പോൾ, സിമിയോണി, മെസി, അൽമാഡ, അൽവാരസ്

Also Read: Cristiano Ronaldo: 'പോർച്ചുഗലിനായി കാലൊടിക്കണം എങ്കിൽ അതും ഞാൻ ചെയ്യും'; പൊട്ടിക്കരഞ്ഞ് റൊണാൾഡോ

കൊളംബിയ-അർജന്റീന മത്സരം എന്ന്? എത്ര മണിക്ക്? 

കൊളംബിയ അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരം ജൂൺ 11ന് ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 5.30ന് ആരംഭിക്കും. 

കൊളംബിയ-അർജന്റീന മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ? 

കൊളംബിയ- അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ലൈവ് സ്ട്രീം ഫാൻകോഡ് ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്. ഇന്ത്യയിൽ ഈ മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റ് ഉണ്ടാവില്ല. 

Lionel Messi Argentina

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: