/indian-express-malayalam/media/media_files/2025/01/10/QMdF2EX3kOB4WP18joxM.jpg)
VIrat Kohli and Anushka Sharma Visited Guru Premanand Photograph: (video screenshot)
പ്രമുഖ ആത്മീയ ഗുരു പ്രേമാനന്ദ് മഹാരാജിനെ കുടുംബത്തിനൊപ്പം സന്ദർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ഉത്തർപ്രദേശിലെ വൃന്ദാവനിലാണ് ഭാര്യ അനുഷ്കയ്ക്കും മക്കളായ അകായ്ക്കും വാമികയ്ക്കും ഒപ്പം കോഹ്ലി എത്തിയത്. കോഹ്ലിയുടേയും അനുഷ്കയുടേയും സന്ദർശനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലെത്തി.
കഴിഞ്ഞ വട്ടം ആശ്രമത്തിൽ എത്തിയപ്പോൾ എന്റെ ഉള്ളിൽ ചില ചോദ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മറ്റ് ചിലർ അതെല്ലാം ചോദിച്ചു. ഇത്തവണ ഇവിടേക്ക് വരുന്ന കാര്യം തീരുമാനിച്ചപ്പോൾ ഞാൻ എന്റെ മനസിൽ അങ്ങയോട് സംസാരിക്കുകയായിരുന്നു. അടുത്ത ദിവസം ഞാൻ കാന്തി വാർതാലാപ് തുറന്നു. അതിൽ ഞാൻ ചോദിക്കാനിരുന്ന ചോദ്യങ്ങൾ മറ്റ് ചിലർ ചോദിക്കുന്നത് കേട്ടു. ഇനി എനിക്ക് അങ്ങയുടെ അനുഗ്രഹം മാത്രമാണ് വേണ്ടത്, അനുഷ്ക ഗുരു പ്രേമാനന്ദ് മഹാരാജിനോട് പറഞ്ഞു.
ഇവർ രണ്ട് പേരും വലിയ ധൈര്യശാലികളാണ്. ഇത്രയും വലിയ നേട്ടങ്ങളിലേക്ക് എത്തിയിട്ടും ദൈവത്തിൽ എല്ലാം സമർപ്പിക്കുന്നത് വലിയ കാര്യമാണ്. ദൈവത്തോടുള്ള കോഹ്ലിയുടെ വിശ്വാസം കോഹ്ലിയിലും സ്വാധീനം ചെലുത്തുന്നു എന്നാണ് ഞങ്ങൾ മനസിലാക്കുന്നത്, ഗുരു പ്രേമാനന്ദ് മഹാരാജ് പറഞ്ഞു.
Virat Kohli and Anushka Sharma with their kids visited Premanand Maharaj. ❤️
— Mufaddal Vohra (@mufaddal_vohra) January 10, 2025
- VIDEO OF THE DAY...!!! 🙏 pic.twitter.com/vn1wiD5Lfc
കളിയിലേക്ക് വരുമ്പോൾ ഓസ്ട്രേലിയൻ പര്യടനത്തിൽ മികവ് കാണിക്കാൻ കോഹ്ലിക്ക് സാധിച്ചില്ല. പെർത്ത് ടെസ്റ്റിലെ സെഞ്ചുറി ഒഴിച്ചാൽ മറ്റ് മികച്ച ഇന്നിങ്സുകളൊന്നും കോഹ്ലിയിൽ നിന്ന് വന്നില്ല. ഇതോടെ രോഹിത്തിനൊപ്പം കോഹ്ലിയും വിരമിക്കൽ പ്രഖ്യാപിക്കണം എന്ന മുറവിളി ശക്തമായി.
ഇംഗ്ലണ്ടിനെതിരായ ട്വന്റി20, ഏകദിന പരമ്പരയാണ് ഇന്ത്യക്ക് മുൻപിൽ ഇനിയുള്ളത്. ജനുവരി 22ന് കൊൽക്കത്തയിലാണ് പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരം. ട്വന്റി20 ലോകകപ്പ് ജയത്തിന് പിന്നാലെ രോഹിത്തും കോഹ്ലിയും രവീന്ദ്ര ജഡേജയും ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ചാംപ്യൻസ് ട്രോഫിയാണ് അതിന് ശേഷം ഇന്ത്യക്ക് മുൻപിലേക്ക് വരുന്നത്. ചാംപ്യൻസ് ട്രോഫിയിൽ കോഹ്ലിക്ക് ഫോമിലേക്ക് തിരികെ എത്താനാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.