scorecardresearch

പന്തിന്റെ വിലക്ക്: ഡൽഹിയുടെ പുതിയ നായകനായെത്തുക ഈ താരം

ഋഷഭ് പന്തിന് അടുത്ത മത്സരത്തിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ പുതിയ നായകനാരെന്ന വെളിപ്പെടുത്തലുമായി ഡൽഹി ക്യാപ്പിറ്റൽസ്

ഋഷഭ് പന്തിന് അടുത്ത മത്സരത്തിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ പുതിയ നായകനാരെന്ന വെളിപ്പെടുത്തലുമായി ഡൽഹി ക്യാപ്പിറ്റൽസ്

author-image
Sports Desk
New Update
Delhi Capitals defeat Gujarat Titans

ഋഷഭ് പന്തിന് അടുത്ത മത്സരത്തിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ പുതിയ നായകനാരെന്ന വെളിപ്പെടുത്തലുമായി ഡൽഹി ക്യാപ്പിറ്റൽസ്

രാജസ്ഥാൻ റോയൽസിനെതിരെയുള്ള മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് ഡൽഹിയുടെ നായകനും വിക്കറ്റ് കീപ്പറുമായ  ഋഷഭ് പന്തിന് അടുത്ത മത്സരത്തിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ പുതിയ നായകനാരെന്ന വെളിപ്പെടുത്തലുമായി ഡൽഹി ക്യാപ്പിറ്റൽസ്. പന്തിന്റെ അഭാവത്തിൽ ബാംഗ്ലൂരിനെതിരായ അടുത്ത മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അക്‌സര്‍ പട്ടേല്‍ നയിക്കുമെന്ന് റിക്കി പോണ്ടിംഗാണ് വ്യക്തമാക്കിയിരിക്കുന്നത്.  

Advertisment

കഴിഞ്ഞ രണ്ട് വര്‍ഷമായി ഡല്‍ഹിയുടെ ഉപനായകന്‍ കൂടിയായ ഇന്ത്യന്‍ യുവ ഓള്‍റൗണ്ടറാണ് അക്സർ പട്ടേൽ. ഡൽഹിയെ സംബന്ധിച്ച് അക്സർ പട്ടേൽ ടീമിലെ പരിചയ സമ്പന്നനായ കളിക്കാരനാണ്. ഐപിഎല്ലിന് പുറമേ അന്താരാഷ്ട്രാ ക്രിക്കറ്റിലും മികച്ച ട്രാക്ക് റെക്കോർഡുള്ള അക്സറിന് മത്സരങ്ങളുടെ സാഹചര്യങ്ങൾ നന്നായി മനസ്സിലാക്കാൻ കഴിയുമെന്നും ഡൽഹി ക്യാപിറ്റൽസിന്റെ തീരുമാനം വ്യക്തമാക്കിക്കൊണ്ട് പോണ്ടിംഗ് പറഞ്ഞു. 
 
പന്തിന് വിലക്ക് വരുന്ന സാഹചര്യം സംബന്ധിച്ച് കഴിഞ്ഞ ദിവസം തന്നെ അക്‌സറുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു. റിഷഭ് പന്തിന് വിലക്ക് വന്നാല്‍ നായകനാകണമെന്ന് അറിയിച്ചു. അക്‌സര്‍ ഏറെ സന്തോഷത്തോടെ തീരുമാനത്തെ അംഗീകരിച്ചുവെന്നും പോണ്ടിംഗ് പറഞ്ഞു.

Read More Sports News Here


 
 
 

IPL 2024 Delhi Capitals

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: