/indian-express-malayalam/media/media_files/g7mPW056siPs99Kl2voE.jpg)
Sanju Samson, Rishabh Pant
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരക്കുള്ള സ്ക്വാഡിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് മുൻ താരം ആകാശ് ചോപ്ര. ഓപ്പണറുടെ റോളിലേക്ക് എത്തുന്നതിന് മുൻപുള്ള സഞ്ജുവിന്റെ ബാറ്റിങ് ശരാശരി ചൂണ്ടി മലയാളി താരത്തെ പരോക്ഷമായി വിമർശിച്ചാണ് പന്തിനെ തഴഞ്ഞത് ആകാശ് ചോപ്ര ചോദ്യം ചെയ്യുന്നത്.
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജുവാണ് ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ. കഴിഞ്ഞ വർഷം ട്വന്റി20 ലോകകപ്പ് ജയിച്ചതിന് ശേഷം 15 ട്വന്റി20യാണ് ഇന്ത്യ കളിച്ചത്. ഇതിൽ പന്ത് കളിച്ചത് രണ്ടെണ്ണത്തിൽ മാത്രം. പന്തിന്റെ അഭാവത്തിൽ ലഭിച്ച അവസരം സഞ്ജു ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.
Sirf stats dekhte toh Sanju was averaging under 20 in T20i before he was pushed as an opener. The thinking was potential and promise. And he’s done wonders at the top 😍
— Aakash Chopra (@cricketaakash) January 12, 2025
Pant is a generational talent…I feel sidelining him for white-ball cricket completely will be a mistake. https://t.co/kZeTdzKRll
ഓപ്പണിങ് റോളിലേക്ക് എത്തുന്നതിന് മുൻപ് സഞ്ജുവിന്റെ ബാറ്റിങ് ശരാശരി 20ൽ താഴെയായിരുന്നു. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താനുള്ള ചിന്ത നല്ലതാണ്. ടോപ് ഓർഡറിൽ സഞ്ജു വിസ്മയിപ്പിക്കുന്നുമുണ്ട്. ഋഷഭ് പന്ത് തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന നിലയിലെ താരമാണ്. വൈറ്റ്ബോൾ ക്രിക്കറ്റിൽ നിന്ന് പന്തിനെ തഴയുന്നത് ശരിയാണ് എന്ന് എനിക്ക് തോന്നുന്നില്ല, ആകാശ് ചോപ്ര എക്സിൽ കുറിച്ചു.
ചാംപ്യൻസ് ട്രോഫിയിൽ കെ.എൽ.രാഹുലിനെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി പരിഗണിക്കുമ്പോൾ സെക്കൻഡ് ചോയിസായി ഋഷഭ് പന്തിന്റെ പേര് സെലക്ടർമാർ തിരഞ്ഞെടുക്കും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സഞ്ജുവിനെ ഏകദിന ടീമിലേക്കും പരിഗണിക്കണം എന്ന ആവശ്യം ശക്തമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.