/indian-express-malayalam/media/media_files/uploads/2017/03/pope-francis.jpg)
ഫ്രാൻസിസ് മാർപാപ്പ
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിന് പിന്നാലെ ലോകം ഏറ്റവുമധികം ഗൂഗിളിൽ തിരഞ്ഞത് അദ്ദേഹത്തിന്റെ വിയോഗവാർത്ത. ഗൂഗിളിന്റെ ഔദ്യോഗീക കണക്കുകൾ പ്രകാരം കഴിഞ്ഞ ആറുമണിക്കൂറിനിടയിൽ രണ്ടുലക്ഷത്തിലധികം ആളുകളാണ് അദ്ദേഹത്തിന്റെ വിയോഗം സംബന്ധിച്ചുള്ള വിവരങ്ങൾ തിരഞ്ഞത്. മാർപാപ്പയുടെ മരണം, കബറടക്ക ക്രിമീകരണങ്ങൾ, ഫ്രാൻസിസ് മാർപാപ്പയുടെ ഇടപെടലുകൾ തുടങ്ങി വിവരങ്ങളാണ് ഏറ്റവുമധികം ആളുകൾ ഗൂഗിളിൽ തിരഞ്ഞത്.
ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ച ഇന്ത്യൻ സമയം 11.30ഓടെയാണ് കാലം ചെയ്തത്. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാർച്ച് 23നായിരുന്നു ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടത്. ഏറ്റവും ഒടുവിൽ ഈസ്റ്റർ ദിനത്തിലും മാർപാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശ്വാസികളെ കണ്ടിരുന്നു.
ഗാസയിൽ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് തന്റെ ഈസ്റ്റർ സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കൊപ്പമാണ് തന്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ് സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു.
രണ്ട് മാസത്തെ വിശ്രമമായിരുന്നു ഡോക്ടർമാർ മാർപാപ്പയ്ക്ക് നിർദ്ദേശിച്ചിരുന്നത്. ആശുപത്രി വിടുന്നതിന് മുമ്പ് ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിലെ മുറിയുടെ ജനാലയ്ക്കരികിൽ നിന്ന് അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്തിരുന്നു. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്ന് ഫെബ്രുവരി 14-നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പ് ആയി സ്ഥാനമേറ്റത്. ജോർജ് മാരിയോ ബർഗോളിയോ എന്നതാണ് യഥാർത്ഥ പേര്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം 'ഫ്രാൻസിസ്' എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്.
ബ്യൂണസ് അയേഴ്‌സിൽ ഇറ്റലിയിൽ നിന്നു കുടിയേറിയ മാരിയോ ജോസ് ബർഗോളിയോയുടെയും റജീന മരിയ സിവോറിയയുടേയും അഞ്ചു മക്കളിൽ ഒരാളായി 1936ൽ ഡിസംബർ17ന് ആണ് ബെർഗോളിയോ ജനിച്ചത്. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്‌സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയിൽ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.
Read More
- Google Trends: മലയാളത്തിന്റെ ഭാവഗായകൻ; പി ജയചന്ദ്രനെ ഗൂഗിളിൽ തിരഞ്ഞ് സംഗീത ലോകം
- സുക്കര്‍ബെര്‍ഗിന്റെ കയ്യില്‍ 7 കോടിയുടെ വാച്ച്; എന്താണ് ഇതിന് ഇത്ര പ്രത്യേകത?
- വേടനെ ഞെട്ടിച്ച് കുട്ടി ഗായകൻ; കമന്റുമായി ചിദംബരവും ഗണപതിയും
- ദിവസേന 48 കോടി; ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് ഈ ഇന്ത്യക്കാരൻ
- സൊമാറ്റോയിൽ കാമുകിയെ തിരഞ്ഞത് 4,940 പേർ; രസകരമായ കണക്കുമായി കമ്പനി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us