scorecardresearch

ട്രെയിൻ 40 മിനിറ്റ് വൈകി; ഭീതിയുണർത്തുന്ന യാത്ര; വിഡിയോ വൈറൽ

Viral Video: തിരക്ക് കാരണം യാത്ര മാറ്റിവയ്ക്കാനാവില്ല എന്ന സാഹചര്യത്തിൽ അപകടകരമായ രീതിയിൽ ട്രെയിനിന്റെ ഫൂട്ട്ബോർഡിൽ നിന്ന് യാത്ര ചെയ്യുകയാണ് ഒരുകൂട്ടം വനിതകൾ

Viral Video: തിരക്ക് കാരണം യാത്ര മാറ്റിവയ്ക്കാനാവില്ല എന്ന സാഹചര്യത്തിൽ അപകടകരമായ രീതിയിൽ ട്രെയിനിന്റെ ഫൂട്ട്ബോർഡിൽ നിന്ന് യാത്ര ചെയ്യുകയാണ് ഒരുകൂട്ടം വനിതകൾ

author-image
Trends Desk
New Update
Mumbai Train Journey

Mumbai Train Journey Photograph: (Screengrab)

മുംബൈയുടെ ജീവനാടികളാണ് ലോക്കൽ ട്രെയിനുകൾ..നഗരങ്ങളിലൂടെ ലക്ഷക്കണക്കിന് യാത്രക്കാരുമായി പായുന്ന ട്രെയിനുകൾ. ചിലവ് കുറഞ്ഞ വേഗത്തിലെ യാത്ര എന്നതിന് പുറമെ ആയിരക്കണക്കിന് ആളുകൾക്ക് മുൻപിലെ ഒരേയൊരു ഗതാഗത മാർഗവുമാണ് ഈ ട്രെയിനുകൾ...മുംബൈയിലെ ലോക്കൽ ട്രെയിൻ യാത്രയിലെ ഒരു ഭയപ്പെടുത്തുന്ന വിഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്. 

Advertisment

കല്യാണിൽ നിന്നുള്ള ലേഡീസ് സ്പെഷ്യൽ ട്രെയിൻ 40 മിനിറ്റ് വൈകി. ഇതോടെ തിരക്ക് അനിയന്ത്രിതമായി. തിരക്ക് കാരണം യാത്ര മാറ്റിവയ്ക്കാനാവില്ല എന്ന സാഹചര്യത്തിൽ അപകടകരമായ രീതിയിൽ ട്രെയിനിന്റെ ഫൂട്ട്ബോർഡിൽ നിന്ന് യാത്ര ചെയ്യുകയാണ് ഒരുകൂട്ടം വനിതകൾ. 

അപകടകരമായ യാത്രയാണ് ഇതെന്ന് റെയിൽവേ പറയുമ്പോഴും ട്രെയിൻ വൈകുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും തിരക്ക് നിയന്ത്രിക്കാനും റെയിൽവേയുടെ ഭാഗത്ത് നിന്നും നടപടികളൊന്നും ഉണ്ടാവുന്നില്ല. കേന്ദ്ര റെയിൽവേ മന്ത്രി ഉൾപ്പെടെയുള്ളവരെ വിഡിയോ എക്സിൽ പങ്കുവെച്ചുകൊണ്ട് ടാഗ് ചെയ്തിട്ടുണ്ട്. 

Read More

Advertisment
Viral Video Indian Railway Railway Train Mumbai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: