scorecardresearch

മൈനസ് 16 ഡിഗ്രിയിൽ പുഷ്-ആപ്, എന്താ ഒരു സ്പീഡും സ്റ്റാമിനയും; അമ്പരന്ന് സോഷ്യൽ മീഡിയ

"അവിടെ കൊടും തണുപ്പിൽ കഴിച്ചുകൂട്ടുക എന്നത് ദുസ്സഹമാണ്. പക്ഷേ അവർ അവിടെ വർഷം മുഴുവൻ സന്തോഷത്തോടെ കഴിയുന്നു."

"അവിടെ കൊടും തണുപ്പിൽ കഴിച്ചുകൂട്ടുക എന്നത് ദുസ്സഹമാണ്. പക്ഷേ അവർ അവിടെ വർഷം മുഴുവൻ സന്തോഷത്തോടെ കഴിയുന്നു."

author-image
Trends Desk
New Update
Push Up at -16 c

ഇന്ത്യൻ സൈനികനൊപ്പം കൊടും തണുപ്പിൻ പുഷ്-​അപ് ചെയ്യുന്ന യുവതി

കശ്മീരിലെത്തിയ ഫിറ്റ്നസ് കോച്ചായ യുവതി ഇന്ത്യൻ സൈനികനൊപ്പം കൊടും തണുപ്പിൻ പുഷ്-​അപ് ചെയ്യുനന വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. എസിഇ സർട്ടിഫൈഡ് ഫിറ്റ്‌നസ് കോച്ചായ നേഹ ബംഗിയ ആണ് മൈനസ് 16 ഡിഗ്രി തണുപ്പിൽ ഈ സാഹസത്തിനു മുതിർന്നത്. തണുപ്പത്തെ പുഷ്-അപ്പുകൾ അത്യധികം ആവേശകരമായിരുന്നെന്നും നേഹ പോസ്റ്റിൽ പറയുന്നു.

Advertisment

"അവിടുത്തെ കൊടും തണുപ്പിൽ കുറച്ചു ദിവസങ്ങൾ കഴിച്ചുകൂടുക എന്നതുപോലും ദുസ്സഹമാണ്. എന്നാൽ അവരവിടെ വർഷം മുഴുവൻ സന്തോഷത്തോടെ കഴിയുന്നു," യുവതി പോസ്റ്റിൽ കുറിച്ചു.

"ഞാൻ നേരത്തെ തന്നെ പതിനഞ്ചോളം പുഷ് അപ്പുകൾ ചെയ്തിരുന്നു. എന്നാൽ സൈനികൻ എന്നോട് താനും കൂടി കൂട്ടട്ടെ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന് പറയാൻ എനിക്ക് തോന്നിയില്ല, അദ്ദേഹത്തോടൊപ്പം ഞാൻ പുഷ്-അപ്പ് എടുത്തു," നേഹ കൂട്ടിച്ചേർത്തു.

വളരെ വേഗത്തിൽ പുഷ് അപ്പ് ചെയ്യുന്ന സൈനികനെയും സൈനികന്റെ വേഗതയിൽ എത്താൻ ശ്രമിക്കുന്ന യുവതിയെയും വീഡിയോയിൽ കാണാം.

Advertisment

11 മില്യൺ വ്യൂസാണ് വീഡിയോക്ക് ഇതിനോടകം ലഭിച്ചത്. 3.74 ലക്ഷം പേർ വീഡിയോ ലൈക്കും ചെയ്തിട്ടുണ്ട്. സൈനികന്റെ വേഗതയെ അനുമോദിച്ചും, അതി ശൈത്യത്തിൽ പുഷ്-​അപ് ചെയ്തതിനെ പ്രശംസിച്ചും നിരവധി കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്.

Read More Trending Stories Here

Indian Army Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: