scorecardresearch

ജയിലിൽ ഡെയിലി റുട്ടീൻ വീഡിയോ ചെയ്യുമോ സേച്ചീ; അറസ്റ്റിനു പിന്നാലെ അനുപമയുടെ യൂട്യൂബ് ചാനലിൽ 'പൊങ്കാല'

'നേരത്തെ 499 k ആയിരുന്നു... ഇപ്പൊ 504 k ആയി, എല്ലാരും ഒന്ന് ശ്രമിച്ചാൽ 1M ആവും... ജയിലിന്ന് ഇറങ്ങുമ്പോൾ സേച്ചീ റിച്ച്,' അറസ്റ്റിനു പിന്നാലെ അനുപമയുടെ യൂട്യൂബ് ചാനലിൽ 'പൊങ്കാല'

'നേരത്തെ 499 k ആയിരുന്നു... ഇപ്പൊ 504 k ആയി, എല്ലാരും ഒന്ന് ശ്രമിച്ചാൽ 1M ആവും... ജയിലിന്ന് ഇറങ്ങുമ്പോൾ സേച്ചീ റിച്ച്,' അറസ്റ്റിനു പിന്നാലെ അനുപമയുടെ യൂട്യൂബ് ചാനലിൽ 'പൊങ്കാല'

author-image
Trends Desk
New Update
Anupama Pathman

Kerala News, Youtube: കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത പത്മകുമാറിന്റെ മകൾ അനുപമ യൂട്യൂബ് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ സജീവയാണ്. യൂട്യൂബിൽ മാത്രം 5 ലക്ഷം പേരാണ് ‘അനുപമ പത്മൻ’ എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. The PathMan എന്ന മറ്റൊരു യൂട്യൂബ് ചാനലും ഈ കുട്ടിയ്ക്കുണ്ട്. ഇംഗ്ലീഷ് വീഡിയോകളാണ് ഈ ചാനലുകളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്.

Advertisment

അനുപമ, അച്ഛൻ പത്മകുമാർ, അമ്മ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത വാർത്തയ്ക്ക് പിന്നാലെയാണ് ഈ യൂട്യൂബ് ചാനലുകൾ വാർത്തയിൽ നിറഞ്ഞത്.  കൗതുകം തോന്നി അവിടെ എത്തിയ മലയാളികളെ അമ്പരപ്പിക്കുന്ന ഇംഗ്ലീഷ് പാടവമാണ് അനുപമയ്‌ക്ക്.  അവരുടെ ഇംഗ്ലീഷ് പ്രാവീണ്യത്തെക്കുറിച്ചും, ചെയ്ത കുറ്റകൃത്യത്തെക്കുറിച്ചും ഇതിന്റെ പേരിൽ ഈ ചാനലുകൾക്ക് ലഭിക്കാൻ സാധ്യതയുള്ള പോപ്പുലാരിറ്റിയെക്കുറിച്ചുമെല്ലാം അവിടെയെത്തുന്നവർ കമന്റ് ചെയ്യുന്നുണ്ട്.

മലയാളത്തിൽ രണ്ടു പറയാൻ വന്നതാ, ഇംഗ്ലീഷ് കേട്ടപ്പോൾ മൂഡ് പോയി, നേരത്തെ 499 k ആയിരുന്നു... ഇപ്പൊ 504 k ആയി, എല്ലാരും ഒന്ന് ശ്രമിച്ചാൽ 1M ആവും... ജയിലിന്ന് ഇറങ്ങുമ്പോൾ സെച്ചി റിച്ച്, എന്തൊരു ആക്‌സെന്റ് എന്റെ അമ്മച്ചീ, ശിവനെ ഇത് ഫുൾ ഇംഗ്ലീഷ് ആണല്ലോ, മാധ്യമങ്ങൾക്ക് തെറ്റി എന്ന് തോന്നുന്നു. മദാമ്മ കുട്ടിയെ കാണിച്ചു മലയാളി എന്ന് തെറ്റിദ്ധരിപ്പിക്കുന്നോ, ഈശ്വരാ ആളെ തിരഞ്ഞു എത്തിയത് സിംഹത്തിന്റെ മടയിലേക്ക് ആണല്ലോ,  രേഖ ചിത്രം വരച്ച ആളുകൾക്ക് ബിഗ് സല്യൂട്ട് എന്നൊക്കെ പോകുന്നു കമന്റുകൾ.

അനുപമയുടെ ചാനലിൽ അവസാനമായി പോസ്റ്റ് ചെയ്ത വീഡിയോ ഒരു മാസം മുമ്പാണ്.  അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെക്കുറിച്ചാണ് ഇത്. കിം കർദാഷ്യൻ പോലുള്ള ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും കുറിച്ചുള്ളവയാണ് വീഡിയോകളിൽ ഏറെയും. നായകളെ ഇഷ്ടപ്പെടുന്ന അനുപമ തന്റെ വളർത്തുനായകൾക്ക് ഒപ്പമുള്ള വീഡിയോളും യൂട്യൂബിൽ അപ്‍ലോഡ് ചെയ്തിട്ടുണ്ട്.

Advertisment

അനുപമാ പത്മൻ, മാസം 5 മുതൽ 8 ലക്ഷം രൂപ വരെ, യൂട്യൂബിൽ നിന്നു ഫെയിസ്ബുക്കിൽ നിന്നും സമ്പാദിച്ചിരുന്നു, എന്നാൽ  യൂട്യൂബ് നൽകി വന്നിരുന്ന മോണിറ്റൈസേഷൻ കഴിഞ്ഞ മാസം തടയുകയും പുനരാരംഭിക്കാൻ 3 മാസം കാലതാമസം നിശ്ചയിക്കുകയും ചെയ്തിരുന്നു. ഇതും സാമ്പത്തിക ഞെരുക്കം കലശലാക്കാൻ കാരണമായി.

ഇരുപത്തിയേഴ് പട്ടികളുണ്ട്

തങ്ങൾക്ക് ഇരുപത്തിയേഴ് പട്ടികളുണ്ട് എന്നും അവയെ പരിപാലിക്കാൻ പാടുപെടുകയാണ് എന്നും അനുപമ തന്റെ വെബ്സൈറ്റിൽ കുറിച്ചിട്ടുണ്ട്.  അതിനു വേണ്ടിയുള്ള ധന സമാഹരണവും അവിടെ നടക്കുന്നുണ്ട്.

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികളായ പത്മകുമാർ, ഭാര്യ എംആർ അനിതകുമാരി (45), മകൾ പി അനുപമ (20) എന്നിവരുടെ അറസ്റ്റ് പൂയപ്പള്ളി പൊലീസ് രേഖപ്പെടുത്തി. ഇവര്‍ മൂന്ന് പേരെയും തെങ്കാശിയിൽ വെച്ചാണ് ഇന്നലെ പൊലീസ് പിടികൂടിയത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാര്‍ കുടുംബത്തിനൊപ്പം ചേര്‍ന്ന് നടത്തിയ പ്ലാൻ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്നാണ് പ്രാഥമിക വിവരം.

Read More on Kollam Child Kidnapping Case Here

Kerala News Youtube

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: