New Update
/indian-express-malayalam/media/media_files/TDCKfYQ66AqTj8pnbY98.jpg)
ഓയൂർ തട്ടിക്കൊണ്ട് പോകൽ കേസിലെ പ്രധാന പ്രതി പത്മകുമാർ
കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെയാണ് ആറുവയസുകാരിയും സഹോദരനും തിരിച്ചറിഞ്ഞത്. കുട്ടിയെ കടത്തിക്കൊണ്ടു പോകുന്ന സമയം കാറിലുണ്ടായത് പ്രതികളെന്ന് പെൺകുട്ടിയുടെ സഹോദരൻ തിരിച്ചറിഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തമിഴ്നാട് അതിർത്തിയിൽ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയിൽനിന്നാണ് ചാത്തന്നൂർ മാമ്പള്ളികുന്നം കവിതാരാജിൽ പദ്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവർ പോലീസിന്റെ പിടിയിലാകുന്നത്. പുളിയറയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
തട്ടികൊണ്ടുപോയ കുട്ടിയുടെ കുടുംബവുമായി പത്മകുമാറിനു എന്തെങ്കിലും പണമിടപാട് ഉണ്ടായിരുന്നോ? തട്ടിക്കൊണ്ടു മറ്റൊരു സംഘം കൂടി സഹായിച്ചിട്ടുണ്ടോ? ഇതിൽ പത്മകുമാറിന്റെ ഭാര്യയുടെയും മകളുടെയും പങ്കെന്ത്? എവിടെയൊക്കെയാണു കുട്ടിയെ ഒളിപ്പിച്ചത്? തുടങ്ങിയ കാര്യങ്ങളിലാണ് പോലീസ് വ്യക്തത തേടുന്നത്.
തട്ടികൊണ്ടുപോയ കുട്ടിയുടെ കുടുംബവുമായി പത്മകുമാറിനു എന്തെങ്കിലും പണമിടപാട് ഉണ്ടായിരുന്നോ? തട്ടിക്കൊണ്ടു മറ്റൊരു സംഘം കൂടി സഹായിച്ചിട്ടുണ്ടോ? ഇതിൽ പത്മകുമാറിന്റെ ഭാര്യയുടെയും മകളുടെയും പങ്കെന്ത്? എവിടെയൊക്കെയാണു കുട്ടിയെ ഒളിപ്പിച്ചത്? തുടങ്ങിയ കാര്യങ്ങളിലാണ് പോലീസ് വ്യക്തത തേടുന്നത്.
Advertisment
എ.ഡി.ജി.പി., ഡി.ഐ.ജി. എന്നിവർ നിലവിൽ ചോദ്യം ചെയ്യൽ നടക്കുന്ന അടൂർ കെ.എ.പി. മൂന്നാം ബറ്റാലിയൻ ക്യാമ്പിൽ തന്നെ തുടരുകയാണ്. 10 മണിക്കൂറോളം ഇന്നലെ കെ.ആർ.പത്മകുമാറിനെയും കുടുംബത്തെയും അടൂർ കെഎപി ക്യാംപില്‍ വച്ചു ചോദ്യം ചെയ്തിരുന്നു. പദ്മകുമാറിന്റെ മൊഴികളിലെ വെെരുധ്യം പോലീസിനു വെല്ലുവിളിയാകുന്നു എന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ച രാത്രി 9.30-ന് എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യൽ നീണ്ടതോടെ വാർത്താസമ്മേളനം ഒഴിവാക്കുകയായിരുന്നു.
Read Here
- 6 വയസ്സുകാരിയുടെ തട്ടിക്കൊണ്ടു പോകൽ ആസൂത്രിതം; സംഭവം ഇതുവരെ
- കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ട്വിസ്റ്റ്; മൂന്ന് പ്രതികൾ പിടിയിൽ
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.