/indian-express-malayalam/media/media_files/P3GNkGWaAkdJkYTRxoWa.jpg)
വീഡിയോയ്ക്ക് ഇതിനോടകം തന്നെ 200K-ലധികം വ്യൂവാണ് ലഭിച്ചിരിക്കുന്നത്
മുടി കളർ ചെയ്യാൻ ചോക്ലേറ്റ് ഐസ്ക്രീം ഉപയോഗിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധയാകർഷിച്ചു. തവിട്ട് നിറമുള്ള മുടി ലഭിക്കാൻ ഒരു ഹെയർസ്റ്റൈലിസ്റ്റ് ഒരു ഉപഭോക്താവിന്റെ മുടിക്ക് നിറം കൊടുക്കുന്നതിന്റെ ഒരു വൈറൽ വീഡിയോ താൻ കണ്ടതായി യുവതി പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
തുടർന്ന് യുവതി മൂന്ന് ചോക്ലേറ്റ് ഐസ്ക്രീമുകൾ ഉപയോഗിച്ച് 'ഹാക്ക്' പരീക്ഷിക്കുന്നു. പിന്നീട് ഒരു ടബ് എടുത്ത യുവതി, ഐസ്ക്രീം ബാറുകൾ തകർത്ത്, അതിലെ ക്രീം അവളുടെ മുടിയിൽ പുരട്ടുന്നു. ആവശ്യമുള്ള തവിട്ട് നിറം ലഭിക്കാൻ ഒരാൾ ഐസ്ക്രീം പേസ്റ്റ് 20 മിനിറ്റ് മുടിയിൽ വയ്ക്കണമെന്ന് അവർ പറയുന്നു. ഇൻസ്റ്റഗ്രാമിൽ ഇത്തരം കൂടുതൽ ഹാക്കുകൾ അയക്കാനും യുവതി തന്റെ ഫോളോവേഴ്സിനോട് വീഡിയോയിൽ ആവശ്യപ്പെടുന്നു.
വീഡിയോയ്ക്ക് ഇതിനോടകം തന്നെ 200K-ലധികം വ്യൂവാണ് ലഭിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ പെൺകുട്ടിയെ വിമർശിച്ചുകൊണ്ടുള്ളതടക്കം നിരവധി കമന്റുകളാണ് വരുന്നത്. "മികച്ച ഫലങ്ങൾക്കായി പെട്രോളും തീപ്പെട്ടി വടിയും ഉപയോഗിക്കുക.", അതെ, ഞാനും ഈ ഹാക്ക് പരീക്ഷിച്ചു, ഇത് പ്രവർത്തിക്കുന്നു), ,“കുറച്ച് തുള്ളി സൾഫ്യൂറിക് ആസിഡിനൊപ്പം ഹാർപിക് ഉപയോഗിക്കുക. മികച്ച ഫലങ്ങൾക്കായി ഇത് നിങ്ങളുടെ കണ്ണുകളിൽ ദിവസത്തിൽ മൂന്ന് തവണ തടവുക, ”മൂന്നാം എന്നിങ്ങനെ നീളുകയാണ് കമന്റുകളുടെ നിര.
Read More Related Stories
- എന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ മാർക്കറ്റ് ചെയ്യേണ്ടെന്ന് ഞാൻ പറയാൻ കാരണമിതാണ്: പൃഥ്വിരാജ്
- കരിക്ക് താരം കിരൺ വിയ്യത്ത് വിവാഹിതനായി
- ഷാരൂഖിന്റെ മകൾ സുഖാന ഖാൻ ബീച്ച് പ്രോപ്പർട്ടിക്കായി മുടക്കിയത് കോടികൾ; റിയൽ എസ്റ്റേറ്റിൽ പിടിമുറുക്കാൻ താരപുത്രി
- താടിയെടുത്താൽ ആളിങ്ങനെ മാറുമോ?; ജീൻ പോളിനെ കണ്ട് അമ്പരന്ന് പ്രേക്ഷകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us