scorecardresearch

കുഴിയിൽ വീണ ഒരു 'ചെറിയ സാധനം' എടുക്കാനുള്ള ശ്രമം ആണ്; മനുഷ്യൻ മനുഷ്യനായാൽ പൊളിയാണ്!

Viral video rescuing puppy: സംഭവം നടന്നിരിക്കുന്നത് കേരളത്തിൽ അല്ല എങ്കിലും ഈ വിഡിയോ മലയാളികൾക്കിടയിലും വൈറലാണ്. അതിനൊരു കാരണവും ഉണ്ട്. എന്താണ് എന്നല്ലേ?

Viral video rescuing puppy: സംഭവം നടന്നിരിക്കുന്നത് കേരളത്തിൽ അല്ല എങ്കിലും ഈ വിഡിയോ മലയാളികൾക്കിടയിലും വൈറലാണ്. അതിനൊരു കാരണവും ഉണ്ട്. എന്താണ് എന്നല്ലേ?

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Puppy rescuing viral video

Source: Screengrab

ഏതാനും പേർ ചേർന്ന് കയറും പൈപ്പ് കഷ്ണവും എല്ലാം ഉപയോഗിച്ച് റോഡിലെ ഒരു കുഴിയിൽ കുടുങ്ങിയ എന്തിനേയോ പുറത്തെത്തിക്കാനുള്ള ശ്രമം ആണ്. ഇവരുടെ അടുത്ത് നിന്ന് മാറാതെ ഒരു നായയും നിൽക്കുന്നുണ്ട്. അപ്പോൾ കുഴിക്കുള്ളിൽ അകപ്പെട്ടിരിക്കുന്നത് ആരാണ് എന്ന് മനസിലായല്ലോ...എല്ലാവരും ചേർന്ന് ഒരു കുരുന്ന് സാധനത്തിനെ കുഴിയിൽ നിന്ന് രക്ഷിച്ചെടുത്തു. 

Advertisment

സംഭവം നടന്നിരിക്കുന്നത് കേരളത്തിൽ അല്ല എങ്കിലും ഈ വിഡിയോ മലയാളികൾക്കിടയിലും വൈറലാണ്. അതിനൊരു കാരണവും ഉണ്ട്. രക്ഷപെട്ട് അമ്മയ്ക്കടുത്തേക്ക് എത്തിയ ആ നായ്ക്കുട്ടി ആദ്യം തന്റെ ആ ചെറിയ വാലും ആട്ടി തന്നെ രക്ഷിച്ചയാളുടെ കാലിൽ തൊടുന്നുണ്ട്. ഇതാണ് എല്ലാവരുടേയും ഹൃദയം തൊടുന്നത്. 

Also Read: പോഞ്ഞിക്കരയുടെ കഥ കേട്ട് ചിരിച്ചവർ അറിഞ്ഞോ ആ നൊമ്പരം! ഇത് തെക്കേടത്ത് ടിന്റു

നായ്ക്കുട്ടിയെ രക്ഷിക്കുന്ന വിഡിയോ ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. കുഞ്ഞിനെ രക്ഷിക്കുന്ന സമയം അത്രയും ആ നായ അവിടെ നിന്ന് മാറാതെ നിന്നത് കണ്ടില്ലേ എന്നാണ് എല്ലാവരും പറയുന്നത്. മനുഷ്യൻ മനുഷ്യനായാൽ ഒരു സംഭവം തന്നെയാണ് ഈ വിഡിയോയ്ക്കടിയിൽ വന്നിരിക്കുന്ന കമന്റുകളിൽ ഒന്ന്. 

Advertisment

Also Read: "അച്ഛനും മോനും കൂടെ തിയേറ്റർ കത്തിക്കാൻ തീരുമാനിച്ചല്ലേ;" മോഹൻലാലിന്റെ ചിത്രത്തിൽ കമന്റുമായി ആരാധകർ

എങ്ങനെയാണ് നായ്ക്കുട്ടി ആ കുഴിയിലേക്ക് വീണത് എന്ന് വ്യക്തമല്ല. ആ നായ്ക്കുട്ടിയെ രക്ഷിക്കാൻ അവർ നടത്തിയ ശ്രമത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. പൈപ്പും കയറും ഉപയോഗിച്ച് അതിവിദഗ്ധമായാണ് കക്ഷിയെ പൊക്കിയെടുക്കുന്നത്. തനിക്കായി കാത്ത് നിൽക്കുന്ന അമ്മയെ കണ്ടതോടെ നായ് കുട്ടിയുടെ പേടിയെല്ലാം പോയി ആള് ചില്ലായി...

വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യു

Read More: 'ഈ വർഷത്തെ മികച്ച അമ്മ;' പെൺമക്കളെ ഉണർത്താൻ ബാൻഡ് മേളം; വീഡിയോ വൈറൽ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: