scorecardresearch

ടോം ക്രൂസീന്റെ സ്റ്റണ്ട് ഡബിൾ? ഇത് സിനിമയെ വെല്ലും രക്ഷപെടൽ

Viral Video: പാലത്തിന് അടുത്തെത്തുമ്പോൾ ഒരു വാൻ മറ്റൊരു റോഡിൽ നിന്ന് വരുന്നത് കാണാം. ഈ വാൻ വരുന്നത് കണ്ടതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു

Viral Video: പാലത്തിന് അടുത്തെത്തുമ്പോൾ ഒരു വാൻ മറ്റൊരു റോഡിൽ നിന്ന് വരുന്നത് കാണാം. ഈ വാൻ വരുന്നത് കണ്ടതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു

author-image
Trends Desk
New Update
Bike Accident Viral Video

Bike Accident Viral Video Photograph: (Screengrab)

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് മുകളിൽ നിന്നും ആകാശത്ത് ഉയർന്ന് പറക്കുന്ന വിമാനത്തിന്റെ ചിറകിൽ തൂങ്ങിക്കിടന്നുമെല്ലാം ബോളിവുഡ് താരം ടോം ക്രൂസ് പലപ്പോഴും ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോൾ ടോം ക്രൂസിന്റെ സ്റ്റണ്ട് ഡ്യൂപ്പിനെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയോ. ഈ വിഡിയോ കണ്ടാൽ നിങ്ങളും സമ്മതിച്ചു പോകും..

Advertisment

വിയറ്റ്നാമിൽ നിന്നാണ് ഒരു വിഡിയോ വൈറലാവുന്നത്. ഒരു ബൈക്കിൽ മൂന്ന് പേർ ഇരുന്നാണ് യാത്ര ചെയ്യുന്നത്. പാലത്തിന് അടുത്തെത്തുമ്പോൾ ഒരു വാൻ മറ്റൊരു റോഡിൽ നിന്ന് വരുന്നത് കാണാം. ഈ വാൻ വരുന്നത് കണ്ടതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു. 

Also Read: 'ദിനോസർ' മുട്ടയ്ക്കും മാംസത്തിനും വൻ ഡിമാൻഡ്; പാലക്കാട്ടെ ഈ വെറൈറ്റി കൃഷി വൈറൽ

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് വെള്ളത്തിലേക്ക് വീഴുകയാണ്. എന്നാൽ ബൈക്കിന്റെ പിന്നിലിരുന്ന മൂന്നാമൻ വെള്ളത്തിൽ വീഴാതെ രക്ഷപെട്ടു. ആ അത്ഭുത രക്ഷപെടലാണ് ഏവരേയും ഞെട്ടിക്കുന്നത്. മുൻപിലിരുന്ന രണ്ട് പേരും ബൈക്കിനൊപ്പം വെള്ളത്തിലേക്ക് വീണു. എന്നാൽ മൂന്നാമൻ പൊടുന്നനെ ബൈക്കിൽ നിന്ന് ചാടി പാലത്തിന്റെ കൈവരിയിൽ തൂങ്ങി രക്ഷപെട്ടു. 

Advertisment

അവൻ ഉറപ്പായും ടോം ക്രൂസിന്റെ സ്റ്റണ്ട് ഡബിളാണ് എന്ന തലക്കെട്ടോടെയാണ് എക്സിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തിന് മുകളിൽ ആളുകളാണ് വിഡിയോ കണ്ടുകഴിഞ്ഞത്. അപകടം മുൻപിൽ വരുമ്പോൾ അതിൽ നിന്ന് രക്ഷപെടാനുള്ള മനുഷ്യന്റെ റിഫ്ളക്സിന്റെ തെളിവാണ് ഇതെന്നാണ് വിഡിയോയ്ക്ക് താഴെ പലരും കമന്റായി പറയുന്നത്. 

"ഇനി ഞാൻ കരയും നീയൊക്കെ കേൾക്കും... ഇത് എന്റെ അമൃതം പൊടിയാടാ;" ക്യൂട്ട് ജോർജ് സാറും ബെൻസും വൈറൽ

Also Read: 'അടുപ്പു കത്തിക്കാൻ ഇനി തീപ്പെട്ടി വേണ്ട,' തീ തുപ്പുന്ന ഡ്രാഗണ് പാലൂട്ടി വളർത്തുന്ന അമ്മ വൈറൽ; എഐ വീഡിയോ

തന്റെ കാല് പോലും നനയാതെ അവൻ രക്ഷപെട്ടു. എത്ര പെട്ടെന്നുള്ള റിയാക്ഷനാണ് അത്. ഈ റിയാക്ഷന് ഗിന്നസ് റെക്കോർഡ് നൽകണം എന്നെല്ലാം പറഞ്ഞാണ് കമന്റുകൾ പോവുന്നത്. 

Read More :"ഇനി ഞാൻ കരയും നീയൊക്കെ കേൾക്കും... ഇത് എന്റെ അമൃതം പൊടിയാടാ;" ക്യൂട്ട് ജോർജ് സാറും ബെൻസും വൈറൽ

Bike Accident Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: